Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caught In Ranni

Kottayam

റാ​ന്നി​യി​ൽ സ്ത്രീ ​മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ; എ​രു​മേ​ലി​യി​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് മോ​ഷ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടെ​ത്തി​യ ര​ണ്ട് സ്ത്രീ​ക​ൾ റാ​ന്നി​യി​ൽ പി​ടി​യി​ലാ​യ സം​ഭ​വം എ​രു​മേ​ലി​യി​ലാ​ണെ​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത് പൊ​ലി​സി​നെ വ​ല​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ച്ച് വി​വ​രം തി​ര​ക്കി​യ​തോ​ടെ സം​ഭ​വം എ​രു​മേ​ലി​യി​ല​ല്ലെ​ന്ന് പൊ​ലി​സ് വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം, റാ​ന്നി​യി​ൽ സ്ത്രീ ​മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ലാ​യ സം​ഭ​വം പൊ​ലി​സ് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ശ​ബ​രി​മ​ല സീ​സ​ണി​ലെ തി​ര​ക്ക് മു​ത​ലെ​ടു​ത്ത് മോ​ഷ​ണം ന​ട​ത്താ​ൻ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ത്രീ ​സം​ഘ​ങ്ങ​ളും എ​ത്തി​യേ​ക്കാ​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ എ​രു​മേ​ലി​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്ത്രീ​ക​ളെ ക​ണ്ടാ​ൽ നി​രീ​ക്ഷി​ക്കാ​ൻ വ​നി​താ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ പാ​ർ​വ​തി, ഗീ​ത എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം റാ​ന്നി​യി​ൽ പി​ടി​യി​ലാ​യ​ത്.

സ്വ​കാ​ര്യ ബ​സി​ൽ വേ​ഷം മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ർ​ക്ക് സം​ശ​യം തോ​ന്നി പൊ​ലി​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​രു​വ​രും പ​ത്തി​ലേ​റെ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്നാ​ണ് പൊ​ലി​സ് ന​ൽ​കു​ന്ന വി​വ​രം.

Latest News

Corehub Up