Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caused Terror

കുമരകത്തു രാത്രി ഭീതി പരത്തിയ അജ്ഞാതൻ ഒടുവിൽ വെളിച്ചത്ത്

കുമരകം: കുമരകം എട്ടാം വാര്‍ഡ് പൊങ്ങലകരി മാതപ്പശേരി ഭാഗത്ത് കാണാതായി നാട്ടുകാരെ ആശങ്കയിലാക്കിയ അജ്ഞാതൻ ഒടുവിൽ വെളിച്ചത്ത്. നാട്ടുകരും കുമരകം പോലീസും തെരച്ചില്‍ നടത്തിയിട്ടു രാത്രി കണ്ടെത്താന്‍ കഴിയാതിരുന്ന അജ്ഞാതനെ ബുധനാഴ്ച രാവിലെയാണ് നസ്രത്തു പള്ളിക്കു സമീപത്തുനിന്നു കണ്ടെത്തിയത്. ഇതോടെ നാട്ടുകാർക്ക് ആശ്വാസമായി.

ചൊവാഴ്ച വൈകുന്നേരത്തോടെയാണു മാതപ്പശേരി ഭാഗത്ത് 400-ാം ചിറയില്‍ അജ്ഞാതന്‍റെ സാന്നിധ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊങ്ങലകരി പാലത്തിനുസമീപം കറുത്ത വസ്ത്രം ധരിച്ച ഇതരസംസ്ഥാനക്കാരനെന്നു സംശയം തോന്നിക്കുന്ന ആളെയാണ് ഇന്നലെ നാട്ടുകാരില്‍ ചിലര്‍ കണ്ടത്. പ്രദേശത്തെ കാടുപിടിച്ച സ്ഥലത്തേക്ക് അജ്ഞാതന്‍ കയറിപ്പോയതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതോടെ വാര്‍ഡ് അംഗം നീതു റെജി വിവരം കുമരകം പോലീസില്‍ അറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരുംചേര്‍ന്നു പ്രദേശത്ത് ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. കാഴ്ചയില്‍ അവശനായി തോന്നിക്കുന്ന ആളാണ് എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. മാധപ്പശേരിയില്‍നിന്നും മുത്തന്റെ നട റോഡുവഴി നസ്രത്തു പള്ളി റോഡില്‍ ഇയാള്‍ എത്തുകയായിരുന്നു എന്നാണു കരുതുന്നത്. കണ്ടെത്തിയ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് ഇയാളില്‍നിന്നും വിവരങ്ങള്‍ ചോദിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.

Latest News

Corehub Up