Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Causing Fire

ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​റി​ന്‍റെ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച് ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു

നാ​​​ദാ​​​പു​​​രം: വ​​​ട​​​ക​​​ര സം​​​സ്ഥാ​​​ന പാ​​​ത​​​യി​​​ൽ പു​​​റ​​​മേ​​​രി സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​നു സ​​​മീ​​​പ​​​ത്തെ യൂ​​​പ്പ​​​ർ ലൈ​​​റ്റ് ഇ​​​ല​​​ക്‌​​ട്രി​​ക്ക​​​ൽ ഷോ​​​റൂം, മ​​​സാ​​​യി മ​​​ൾ​​​ട്ടി ബ്രാ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​ട്രി​​ക്ക​​​ൽ സ്‌​​​കൂ​​​ട്ട​​​ർ ഷോ​​​റൂം എ​​​ന്നീ ക​​​ട​​​ക​​​ള്‍ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ല്‍ ക​​​ത്തി ന​​​ശി​​​ച്ചു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടേ​​​മു​​​ക്കാ​​​ലോ​​​ടെ​​​യാ​​ണു സ്‌​​​കൂ​​​ട്ട​​​ർ ഷോ​​​റൂ​​​മി​​​ൽ ബാ​​​റ്റ​​​റി പൊ​​​ട്ടി തെ​​​റി​​​ച്ചാ​​​ണു കെ​​​ട്ടി​​​ട​​​ത്തി​​​നു​​​ള്ളി​​​ൽ തീ​​​പ​​​ട​​​ർ​​​ന്ന​​​ത്. നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക​​​കം ഇ​​​രു നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ലെ എ​​​ട്ട് മു​​​റി​​​ക​​​ളും തീ ​​​വി​​​ഴു​​​ങ്ങി. മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റി​​​ലെ​​​റെ നീ​​​ണ്ട ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ തീ ​​​അ​​​ണ​​​ച്ച​​​പ്പോ​​​ഴേ​​​ക്കും ര​​​ണ്ട് ക​​​ട​​​ക​​​ളും ചാ​​​ര​​​മാ​​​യി മാ​​​റി.​

യൂ​​​പ്പ​​​ർ ലൈ​​​റ്റ് ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ ഷോ​​​റൂ​​​മി​​​ന്‍റെ ഗോ​​​ഡൗ​​​ൺ ഈ ​​​കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​ണു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്.​ സം​​​ഭ​​​വ സ​​​മ​​​യം ര​​​ണ്ടു ക​​​ട​​​ക​​​ളി​​​ലു​​​മാ​​​യി നാ​​​ലു ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. തീ ​​​പ​​​ട​​​ർ​​​ന്ന​​​തോ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ർ പു​​​റ​​​ത്തേ​​​ക്ക് ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ല​​​ക്‌​​ട്രി​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വ​​​ൻ​​​ശേ​​​ഖ​​​രം അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​യി.​

വി​​​ലാ​​​ത​​​പു​​​രം സ്വ​​​ദേ​​​ശി ആ​​​ർ.​​​കെ. റ​​​ഫീ​​​ഖി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​ണു സ്ഥാ​​​പ​​​നം. നാ​​​ലു കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ​​​യു​​​ടെ നാ​​​ശ​​​ന​​​ഷ്‌​​​ടം ഉ​​​ണ്ടാ​​​യി. വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി​​ക​​​ളാ​​​യ എ​​​ബി, ബി​​​നു , ജെ​​​റി​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ ഉ​​​ട​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​ണു സ്‌​​​കൂ​​​ട്ട​​​ർ ഷോ​​​റൂം.​

Latest News

Corehub Up