District News
കണ്ണൂർ: കണ്ണൂർ കോർപറേഷൻ കർഷകദിനാഘോഷം എളയാവൂർ കൃഷിഭവനിൽ മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കും മുതിർന്നവർക്കുമുള്ള കാർഷിക പ്രശ്നോത്തരി, വിത്തുകൾ തിരിച്ചറിയൽ, വിവിധ കാർഷിക മത്സരങ്ങൾ, വിളംബര ഘോഷയാത്ര, മാതൃക കർഷകരെ ആദരിക്കൽ, കർഷക സംഗമം എന്നീ പരിപാടികളും സംഘടിപ്പിച്ചു.
ഇരിട്ടി: പായം പഞ്ചായത്തിന്റെ കർഷകദിനാഘോഷം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സമ്മിശ്ര കർഷകനായി സി.എം. വിജയൻ, മികച്ച നെൽകർഷകനായി എം. മനോജ്, മികച്ച എസ്സി,എസ്ടി കർഷകനായി ചെമ്മരം സങ്കേതത്തിലെ സി.കെ. വാസു, മികച്ച ജൈവ കർഷകനായി പി.വി. മാത്യു, മികച്ച വനിതാ കർഷകയായി നീന സക്കറിയ, മികച്ച ക്ഷീര കർഷകയായി പ്രിയംവദ, മികച്ച വിദ്യാർഥി കർഷകനായി മാടത്തിൽ എൽപി സ്കൂളിലെ കെ.പി. അനെയ്, മികച്ച മുതിർന്ന കർഷകനായി പി.സി. ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു.
തില്ലങ്കേരി പഞ്ചായത്ത് കർഷക ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് മുരളിധരൻ കൈതേരി അധ്യക്ഷനായി. കാർഷിക രംഗത്തെവിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിജയൻ കുന്നുമ്മൽ, എം.പി. രമാവതി, ടി. ദിവാകരൻ, സി.എം. പ്രദീപൻ, കെ.പി. പത്മനാഭൻ , പി.പി. ഷമീർ, പി.കെ. വിജയൻ, ബാലൻ നമ്പ്യാർ, എ.കെ. ശങ്കരൻ, കെ. സന്തോഷ്, ഷിംജിത്ത് കാഞ്ഞിരാട്, മികച്ച ജെഎൽജി ഗ്രൂപ്പ് അംഗമായ പൗർണ്ണമി തലച്ചങ്ങാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മുഴക്കുന്ന് പഞ്ചായത്ത് കർഷക ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജാഫർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു. കാർഷിക രംഗത്തെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സി. മോഹനൻ, ആർ. കൃഷ്ണൻ, വി.ജെ. ദേവസ്യ, മായിൻ ഈരടത്ത്, പി.വി. സുബൈദ, വി.സി. സുരേഷ്, കെ. നവദീപ് എന്നിവരെ ആദരിച്ചു.
ഇരിട്ടി മുൻസിപ്പാലിറ്റി, കിഴൂർ-ചാവശേരി കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട ടി.വി. കുഞ്ഞിരാമ കുറുപ്പ് , കെ.കെ. കുഞ്ഞിരാമൻ, സി.പി. ചന്ദ്രൻ, സി.വി. സരസ്വതി, പി.കെ. വിജയൻ, പി. ഷൈജു, സുരേഷ്ബാബു, സാവന്ത് കൃഷ്ണ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് പുന്നാട് ടൗണിൽ കർഷക റാലിയും നടന്നു.
പടിയൂർ–കല്യാട് പഞ്ചായത്ത് കൃഷിഭവന്റെ കർഷക ദിനാഘോഷം പ്രസിഡന്റ് ടി. ശ്രീജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.വി. രാജീവ് അധ്യക്ഷത വഹിച്ചു. ജൈവകൃഷിയും വന്യമൃഗ പ്രതിരോധവും എന്ന വിഷയത്തിൽ ജൈവകർഷക അവാർഡ് ജേതാവ് കുര്യൻ തെരുവുംകുന്നേൽ ക്ലാസ് നയിച്ചു. മുതിർന്ന കർഷകനായി മാധവൻ കണ്ടോത്ത്, വനിതാ കർഷകയായി സി.പി. ശാന്ത, എസ്സി,എസ്ടി കർഷകയായി രോഹിണി പള്ളത്ത്, ജൈവകർഷക നായി സി.എം. സ്കറിയ ചാമമലയിൽ, ക്ഷീരകർഷകനായി പി.വി. അഗിൽ , കർഷക തൊഴിലാളിയായി വി.പി. കുഞ്ഞിരാമൻ, വിദ്യാർഥി കർഷകനായി നന്ദ കിഷോർ, മികച്ച കൃഷി ക്കൂട്ടമായി ശ്രീ ദീപം കൃഷിക്കൂട്ടം കല്ലുവയൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ അധ്യക്ഷത വഹിച്ചു.
മട്ടന്നൂർ: നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ മട്ടന്നൂർ മഹാദേവ ഹാളിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. കണ്ണൂർ അസി.കളക്ടർ എസ്. സ്വാതി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തെ കർഷക അവാർഡ് ജേതാക്കൾക്കുള്ള ആദരവും കാർഷിക ക്വിസ്, അനുഭവക്കുറിപ്പ് വിജയികൾക്കുള്ള സമ്മാന വിതരണവും കളക്ടർ നിർവഹിച്ചു.
മുതിർന്ന കർഷകനായി തെരഞ്ഞെടുക്കപ്പെട്ട സി.പി.മോഹനൻ, വനിതാ കർഷക പി.രജിന, പച്ചക്കറി കർഷകൻ ടി. ചന്ദ്രൻ, സമ്മിശ്ര കർഷക ശോഭന കല്യാടൻ, ജൈവ കർഷകൻ കെ. പ്രഭാകരൻ, ക്ഷീര കർഷകൻ പി.എം. ശശിധരൻ, വിദ്യാർഥി കർഷകൻ സിയാദ് പുത്തൻപുരയിൽ, പട്ടികജാതി കർഷകൻ എം.കെ. സജയൻ തുടങ്ങിയവരെയാണ് ആദരിച്ചത്. നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് അധ്യക്ഷത വഹിച്ചു.
ഉളിക്കൽ: കർഷക ദിനാഘോഷത്തിന്റെ ഭാഗമായി ഉളിക്കൽ പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റേയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ബേബി തോലാനി ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.ജെ. രേവ. പദ്ധതി കളുടെ വിശദീകരണം നടത്തി.
District News
അകലക്കുന്നം: അകലക്കുന്നം പഞ്ചായത്തിന്റെയും കാര്ഷിക വികസന സമിതിയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില് സംഘടിപ്പിച്ച കര്ഷക ദിനാഘോഷം ചാണ്ടി ഉമ്മന് എംഎല്എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സുനില് തോമസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര് രേവതി ചന്ദ്രന്, അസി. കൃഷി ഓഫീസര് കെ.ആര്. രാജേഷ്, പാമ്പാടി ബ്ലോക്ക് കൃഷി അസി. ഡയറക്ടര് ട്രീസ സെലിന് ജോസഫ്, കുമരകം കെവികെ അസി. പ്രഫ. ഡോ. സ്മിത എന്നിവര് പ്രസംഗിച്ചു.
മികച്ച നെല്കര്ഷകന് ബേബി ജോസഫ് കാളവേലില്, വനിതാ കര്ഷക നിഹിത വിശാല് ഇത്തപറമ്പില്, കര്ഷകത്തൊഴിലാളി സി.കെ. സേതു, എസ്സി കര്ഷകന് കെ.എസ്. തങ്കപ്പന്, ജൈവ കര്ഷകന് തോമസ് വര്ഗീസ്, കുട്ടികര്ഷക ആര്ഷ രാജേഷ് പടിഞ്ഞാറേല്, മുതിര്ന്ന കര്ഷകന് പി.ജെ. ജോസഫ് , ക്ഷീരകര്ഷകന് പി.സി. ജോസ്, സമ്മിശ്ര കര്ഷകരായ ജോസ് ജേക്കബ്, ആന്റോ തോമസ് തുടങ്ങിയവരെയും കാര്ഷികമേഖലയില് മികച്ച പ്രകടനം കാഴ്ചവച്ചു ജപ്പാനില് നടന്ന സയന്സ് പ്രോഗ്രാമില് പങ്കെടുത്ത അനന്തു ദിലീപിനെയും ആദരിച്ചു.
അയർക്കുന്നം: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മികച്ച കർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ഗ്രേസി കരിമ്പന്നൂർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ, ലിസമ്മ ബേബി, കെ.സി. ഐപ്പ് എന്നിവർ പ്രസംഗിച്ചു.
കൂരോപ്പട: കർഷക ദിനത്തോടനുബന്ധിച്ച് കൂരോപ്പട പഞ്ചായത്തും കൃഷിഭവനും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക റാലിയും കാർഷിക സെമിനാറും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു.
District News
പറവൂർ: ചെട്ടിക്കാട് തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ 831-ാം ജന്മദിന തിരുനാൾ ഇന്ന്. 9.30നു പ്രസുദേന്തി വാഴ്ച, 10.30നുള്ള തിരുനാൾ കുർബാനയ്ക്ക് ബിഷപ് ഡോ.ജോസഫ് കാരിക്കശേരി കാർമികനാകും. രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ കുർബാന, നൊവേന, ആരാധന എന്നിവയുണ്ടാകും.
വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പുകളായ അഴുകാത്ത നാവ്, കൈയുടെ അസ്ഥി, സഭാ വസ്ത്രത്തിന്റെ ഒരു ഭാഗം എന്നിവ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക തീർഥാടന കേന്ദ്രമാണ് ചെട്ടിക്കാട് പള്ളി. വിശ്വാസികൾക്കു തിരുശേഷിപ്പുകൾ വണങ്ങാനും പൊൻനാവ് എടുത്തുവയ്ക്കൽ നേർച്ചയ്ക്കും അടിമ സമർപ്പണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു റെക്ടർ ഫാ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, സഹവികാരി ഫാ. ആൻസ് പല്ലിശേരി എന്നിവർ അറിയിച്ചു.
District News
പുല്പ്പള്ളി: കാര്ഷിക വികസന ക്ഷേമ വകുപ്പിന്റെയും മുള്ളന്കൊല്ലി പഞ്ചായത്തിന്റേയും കൃഷിഭവന്റേയും കാര്ഷിക വികസന സമിതിയുടേയും പാടശേഖര കുരുമുളക് സമിതികളുടേയും നേതൃത്വത്തില് പാടിച്ചിറയില് നടത്തിയ കര്ഷക ദിനാചരണം ഐ.സി. ബാലകൃഷ്ണന് എംഎല്എ ഉദ്ഘാടനം ചെയ്തു.
കര്ഷകദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മികച്ച മുതിര്ന്ന കര്ഷകനായി സെബാസ്റ്റ്യന് കുളംപള്ളിയില്, മികച്ച ജൈവ കര്ഷകനായി തോമസ് പുളിക്കകുന്നേല്, മികച്ച സമിശ്ര കര്ഷകനായി ബിനീഷ് കോലോത്തുപറമ്പില്, മികച്ച വനിതാ കര്ഷകയായി ഷെല്ലി കവളക്കാട്ട്, മികച്ച ക്ഷീരകര്ഷകനായി സജീവന് മേമുട്ടത്ത്, മികച്ച എസ്സി-എസ്ടി കര്ഷകനായി വേലായുധന് കുണ്ടൂര്, മികച്ച കര്ഷക തൊഴിലാളിയായി പി.പി. മണി പാറയ്ക്കല്, മികച്ച യുവ കര്ഷകനായി രാഹുല് ഗൃഹന്നൂര്, മികച്ച വിദ്യാര്ഥി കര്ഷകന് സ്മിധുന് പ്രസാദിനേയും ചടങ്ങില് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില് കര്ഷകദിന സന്ദേശം നല്കി.
കൃഷി ഡെപ്യൂട്ടി ഡയറക്ടര് ഈശ്വര പ്രസാദ്, പനമരം കൃഷി അസി. ഡയറക്ടര് ടി.എസ്. സുമിന, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഗിരിജാ കൃഷ്ണന്, കൃഷി ഓഫിസര് അനുപമ കൃഷ്ണന്, ജില്ലാ പഞ്ചിയത്തംഗം ജിതിന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വര്ഗീസ് മുരിയന്കാവില്, സുമ ബീനിഷ്, ഒ.ആര്. രഘു പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ മിനി ജയിംസ്, മുനീര് ആച്ചിക്കുളത്ത്, ഷൈനി സണ്ണി, പഞ്ചായത്തംഗങ്ങളായ പി.എ. പ്രകാശന്, ജോസ് കണ്ടംതുരത്തി, പി.കെ. രാജന്, സണ്ണി ജോസഫ്, സുജാത രാജു, സിനി ആന്റണി, സജി ജോര്ജ്, അനീഷ ബെന്നി, ലിബിന് ദിലിപ്, ലിംന ഷിനോയ്, റിന്സി വര്ഗീസ്, കെ.എസ്. മോഹനന്, ബാങ്ക് പ്രസിഡന്റ് ഷിനോ, പി. ജയ്കൃഷ്ണന്, സി.പി. വിന്സെന്റ് എന്നിവര് പ്രസംഗിച്ചു.
മൂലങ്കാവ്: സമുദായ ശക്തീകരണ വര്ഷാചരണത്തിന്റെ ഭാഗമായി കര്ഷക ദിനത്തോടനുബന്ധിച്ച് കത്തോലിക്ക കോണ്ഗ്രസ് മൂലങ്കാവ് സെന്റ് ജൂഡ്സ് ഇടവക യൂണിറ്റ് മികച്ച മൂന്ന് കര്ഷകരെ ആദരിച്ചു. ഇടവക വികാരി ഫാ. ജയ്സണ് കുഴികണ്ടത്തില് അനുഗ്രഹ പ്രഭാഷണം നടത്തി. മികച്ച കര്ഷകരായി തെരഞ്ഞെടുക്കപ്പെട്ട ബാബു പ്ലാപ്പള്ളി, ജോണ്സണ് റാത്തപ്പള്ളി, ഷിബു പട്ടമന എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപത സെക്രട്ടറി മോളി മാമൂട്ടില്, രൂപത സെക്രട്ടറിയും യൂണിറ്റ് പ്രസിഡന്റുമായ തോമസ് പട്ടമന, ബത്തേരി ഫൊറോന പ്രസിഡന്റ് ഡേവി മാങ്കുഴ എന്നിവര് കര്ഷകര്ക്ക് മെമന്റോ നല്കി. യൂണിറ്റ് പ്രസിഡന്റ് തോമസ് പട്ടമന, സ്റ്റീഫന് അപ്പോഴിപറമ്പില്, ജോഷി കോട്ടേക്കുടി, ക്ലമന്റ് കുഴികണ്ടത്തില് എന്നിവര് നേതൃത്വം നല്കി. യൂണിറ്റ് സെക്രട്ടറി ബാബു കുന്നത്തേട്ട് പ്രസംഗിച്ചു.
കേണിച്ചിറ: പൂതാടി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില് കര്ഷക ദിനാചരണത്തിന്റെ ഭാഗമായി റാലിയും കര്ഷകരെ ആദരിക്കലും നടത്തി.
ഐ.സി. ബാലകൃഷ്ണന് എംഎല്എ ഉദ്ഘാടനം നിര്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബിന്ദു ബാബു, വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ശോഭന ദേവി, സിബി സാബു, ഒ.കെ. ലാലു, ജില്ലാ പഞ്ചായത്ത് അംഗം അമല് ജോയി, ബ്ലോക്ക് അംഗം മേഴ്സി സാബു തുടങ്ങിയവര് പ്രസംഗിച്ചു. ചടങ്ങില് പൂതാടി പഞ്ചായത്തിലെ 23 വാര്ഡുകളിലെയും മികച്ച കര്ഷകരെയും മികച്ച കുട്ടി കര്ഷകയെയും ആദരിച്ചു.
മാനന്തവാടി: മുനിസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു. ഉഷ വിജയൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
വയനാടിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ കൃഷിരീതികൾ അവലംബിക്കണമെന്നും നൂതന ആശയങ്ങൾ കൃഷിയിൽ പ്രാവർത്തികമാക്കണമെന്നും എംഎൽഎ പറഞ്ഞു. മുനിസിപ്പാലിറ്റി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി. പ്രകാശ് പദ്ധതി വിശദീകരിച്ചു. മികച്ച കർഷകരായി തെരഞ്ഞെടുത്തവരെ ചടങ്ങിൽ ആദരിച്ചു. കർഷകർക്കുവേണ്ടി കീട രോഗ നിയന്ത്രണം എന്ന വിഷയത്തിൽ അന്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രഫ. ഡോ. സഫീർ, ഡോ. ദീപ സുരേന്ദ്രൻ എന്നിവർ ക്ലാസെടുത്തു. ഡെപ്യൂട്ടി ചെയർപേഴ്സണ് സിന്ധു സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാരായ പി.വി. ജോർജ്, ലേഖ രാജീവൻ, ഷിബു കെ. ജോർജ്, ഷീജ ഫ്രാൻസിസ്, പി.വി.എസ്. മൂസ, മറ്റു കൗണ്സിലർമാർ, കൃഷി ഓഫിസർ ശരണ്യ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പറഞ്ഞു.
പുല്പ്പള്ളി: പഞ്ചായത്തിന്റെയും കാര്ഷിക വികസന സമിതിയുടെയും നേതൃത്വത്തില് പഞ്ചായത്ത് ഹാളില് നടത്തിയ കര്ഷക ദിനാഘോഷവും മികച്ച കര്ഷകരെ ആദരിക്കലും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില് അധ്യക്ഷത വഹിച്ചു. പനമരം കൃഷി അസി. ഡയറക്ടര് ടി.എസ്. സുമിന, കൃഷി ഓഫിസര് സാന്ദ്ര മരിയ സാജു, പഞ്ചായത്തംഗങ്ങളായ കലാരാജ് ഉണ്ണികൃഷ്ണന്, കെ.കെ. നിഖില്, ഷൈജ മഗേഷ്, പി.എം. പ്രേംജി, കെ.കെ. അരുണ്, സെലിന് മാനുവല്, ഷിനി ജോര്ജ്, സിജു പൗലോസ്, ക്ഷീര സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി, മാത്യു മത്തായി ആതിര, പി.ഡി. ജോണി, സിദ്ദിഖ് തങ്ങള്, ശശിധരന്, ബെന്നി കുറുമ്പാലക്കാട്ട് എന്നിവര് പ്രസംഗിച്ചു.
മാനന്തവാടി: തവിഞ്ഞാല് പഞ്ചായത്തില് കര്ഷകദിനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു ചടങ്ങില് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ ജോസഫ് മറ്റത്തിലാനി, എല്സി ജോയി, വി.കെ. ശശികുമാര്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോസമ്മ ബേബി, ബെന്നി ആന്റണി, പഞ്ചായത്ത് അംഗം ബാബു ഷജില് കുമാര്, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ആരിഫുദ്ധീന് തുടങ്ങിയവര് പ്രസംഗിച്ചു. മേഖലയിലെ മികച്ച കര്ഷകരെ ചടങ്ങില് ആദരിച്ചു.
മാനന്തവാടി: എടവക കൃഷിഭവന്റെ നേതൃത്വത്തില് ദ്വാരകയില് സംഘടിപ്പിച്ച കര്ഷക ദിനാചരണം സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പാട്ടും നൃത്തവും കാര്ഷിക വിപണന സ്റ്റാളുകളും ഓണസദ്യയുമായി ഉത്സവ അന്തരീക്ഷത്തിലാണ് പരിപാടികള് നടന്നത്.
കാര്ഷിക സെമിനാര്, കര്ഷക സൗഹൃദ സദസ്, മികച്ച കര്ഷകരെ ആദരിക്കല്, കര്ഷക സംരംഭങ്ങളുടെ പ്രദര്ശനം, യന്ത്രവിപണന സ്റ്റാളുകള്, കലാപരിപാടികള് എന്നിവ ഉള്പ്പെടുന്ന പരിപാടികളാണ് കര്ഷക ദിനാചരണത്തില് നടത്തിയത്.
രാവിലെ 8.30 മുതല് 11 മണി നടന്ന രജിസ്ട്രേഷനില് 1017 കര്ഷകര് പങ്കെടുത്തു. നറുക്കെടുപ്പിലൂടെ 356 പേര്ക്ക് സമ്മാനങ്ങള് വിതരണം ചെയ്തു. വാഴക്കുല, തൂമ്പ, തേങ്ങാപ്പാര, കോടാലി, അരിവാള് തുടങ്ങി പശുക്കിടാവ്, ആട്ടിന്കുട്ടി, കാടുവെട്ടു യന്ത്രം, മരംമുറി യന്ത്രം, മോട്ടോര് എന്നിവയുള്പ്പെടെ അഞ്ച് ബമ്പര് സമ്മാനങ്ങളും നല്കി. ഉഷ വിജയന് എംഎല്എ ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ സുബൈദ തോക്കന്, ലീലാ ബാലന്, വിനോദ് തോട്ടത്തില്, ജില്ലാ പഞ്ചായത്തംഗം ജില്സണ് തൂപ്പുങ്കര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചിന്നമ്മ ജോസ്, മനോജ് നിട്ടറ, എച്ച്.ബി. പ്രദീപ്, എം.പി. വത്സന്, കൃഷി ഓഫിസര് കെ.ജി. സുനില്, അസിസ്റ്റന്റ് കൃഷി ഓഫിസര് കെ.പി. സിറാജ് എന്നിവര് പ്രസംഗിച്ചു. കര്ഷക സൗഹൃദ സദസ് പ്രിന്സിപ്പല് കൃഷി ഓഫിസര് ബി.ജെ. സീമ വര്ഗീസും സമ്മാന നറുക്കെടുപ്പ് മാനന്തവാടി രൂപതാ പ്രൊക്യുറേറ്റര് ഫാ. ജോസ് കൊല്ലറയ്ക്കലും ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും കര്ഷക കുടുംബാംഗങ്ങളും വിദ്യാര്ഥികളും അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
District News
കൊച്ചി: തേവര സെന്റ് ജോസഫ് ആന്ഡ് സെന്റ് ജൂഡ് പള്ളിയില് തടവറ ശുശ്രൂഷയുടെ പ്രത്യേക മധ്യസ്ഥനായ വിശുദ്ധ മാക്സിമില്ല്യന് മരിയ കോള്ബെയുടെ തിരുനാള് ആഘോഷങ്ങളുടെ ഉദ്ഘാടനം വരാപ്പുഴ ആര്ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില് നിര്വഹിച്ചു. വരാപ്പുഴ അതിരൂപത പ്രിസണ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലായിരുന്നു തിരുന്നാള് ആഘോഷങ്ങള് സംഘടിപ്പിച്ചത്.
വരാപ്പുഴ അതിരൂപത തടവറ ശുശ്രൂഷയുടെ നേതൃത്വത്തില് ആരംഭിക്കുന്ന സെന്റ് മോനിക്ക പ്രെയര് ബാങ്ക് പദ്ധതിക്കും, പ്രാര്ഥന സംരംഭത്തിനും ആര്ച്ച് ബിഷപ് തുടക്കം കുറിച്ചു. എറണാകുളം സോഷ്യല് സര്വീസ് സൊസൈറ്റി ഡയറക്ടര് ഫാ. സിജന് മണുവേലിപ്പറമ്പില് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെസിബിസി പ്രിസണ് മിനിസ്ട്രി സ്റ്റേറ്റ് ഡയറക്ടര് ഫാ. മാര്ട്ടിന് തട്ടില് എറണാകുളം സോണ് ഡയറക്ടര് ഫാ.മനോജ് എന്നിവര് പ്രാര്ഥനക്ക് നേതൃത്വം നല്കി. തേവര സെന്റ് ജോസഫ് ആന്ഡ് സെന്റ് ജൂഡ് പള്ളി വികാരി ഫാ. ജൂഡിസ് പനക്കല്, റോട്ടറി ഇന്റര്നാഷണല് കൊച്ചിന് ഡൗണ് ടൗണ് പ്രസിഡന്റ് ഡോ. ബിജോയ് ജോസ്, വരാപ്പുഴ അതിരൂപത പ്രിസണ് മിനിസ്ട്രി ഡയറക്ടര് ഫാ. ജിനോ ജോര്ജ് കടങ്ങാംപറമ്പില് എന്നിവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ജൊഹാൻ ജോബ്, ബി. നീരജ്, നിവേദിത മനോജ് നായർ, മുഹമ്മദ് ഫാദിൽ, തോമസ് കുര്യൻ, മുരളീകൃഷ്ണ അശോക്, ലാറീൻ മുഹമ്മദ്, അച്യുത് ശൈലേന്ദർ ഉമേഷ് എന്നിവരെയും ഉന്നതവിജയം കരസ്ഥമാക്കിയ 550ൽ അധികം വിദ്യാർഥികളെയും അനുമോദിച്ചു.
തിരുവനന്തപുരം മാർ ഈവാനിയോസ് നഗറിലെ ഗിരിദീപം കണ്വൻഷൻ സെന്ററിൽ നടന്ന ബ്രില്ല്യന്റ് മെഡിക്കൽ വിക്ടറിഡേ ‘മെഡികൊണ്ക്വർ 2026’ വനംമന്ത്രി ഷിബു ബേബി ജോണ് ഉദ്ഘാടനം ചെയ്തു. വി. മുരളീധരൻ എംഎൽഎയുടെ അധ്യക്ഷനായിരുന്നു. മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ യൂഹാനോൻ മാർ അലക്സിയോസ് അനുഗ്രഹപ്രഭാഷണവും തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ മുഖ്യപ്രഭാഷണവും നടത്തി.
കൊടിക്കുന്നിൽ സുരേഷ് എംപി, എം. വിൻസെന്റ് എംഎൽഎ, എഡിജിപി പി. വിജയൻ, ലയോള സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സാൽവിൻ അഗസ്റ്റിൻ എസ്ജെ, തിരുവനന്തപുരം അതിരുപത സെൽഫ് ഫിനാൻസിങ്ങ് സ്കൂൾ സെക്രട്ടറി ഫാ. ജോർജ് മാത്യു കരൂർ, മാർത്തോമ്മാ ചർച്ച് എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി ഡോ. രാജൻ വർഗീസ്, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിലെ ന്യൂറോളജി പ്രഫസർ ഡോ. ശ്യാം കൃഷ്ണൻ നായർ, തിരുവനന്തപുരം കോർപറേഷൻ കൗണ്സിലർ ത്രേസ്യാമ്മ തോമസ് എന്നിവർ വിജയികൾക്ക് സ്വർണമെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിച്ചു.
നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 720ൽ 695 മാർക്കോടെ മലയാളികളിൽ ഒന്നാമനായ ജൊഹാൻ ജോബിനും 692 മാർക്കോടെ കേരളാ ടോപ്പറായ ബി. നീരജിനും 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലുമാണ് സമ്മാനിച്ചത്. 686 മാർക്ക് നേടിയ നിവേദിത മനോജ് നായർക്ക് 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ്മെഡലും സമ്മാനിച്ചു. 685 മാർക്ക് നേടിയ മുഹമ്മദ് ഫാദിലിനും 683 മാർക്ക് നേടിയ തോമസ് കുര്യനും അഞ്ച് ലക്ഷം രൂപയുടെ വീതം സ്കോളർഷിപ്പും ഗോൾഡ്മെഡലുമാണ് സമ്മാനിച്ചത്.
677 മാർക്ക് നേടിയ മുരളീകൃഷ്ണ അശോകിനും 675 മാർക്ക് നേടിയ ലാറിൻ മുഹമ്മദിനും 675 മാർക്ക് നേടിയ അച്ചുദ് ശൈലേന്ദർ ഉമേഷിനും ഒരു ലക്ഷം രൂപയുടെ വീതം സ്കോളർഷിപ്പും ഗോൾഡ്മെഡലും ഉൾപ്പെടെ മുന്നൂറിലധികം വിദ്യാർഥികൾക്ക് ബ്രില്ല്യന്റിന്റെ സ്നേഹോപഹാരങ്ങൾ നൽകി. ഡയറക്ടർമാരായ ജോർജ് തോമസ്, സെബാസ്റ്റ്യൻ ജി. മാത്യു, സ്റ്റീഫൻ ജോസഫ്, ബി. സന്തോഷ്കുമാർ എന്നിവർ വിജയികളെ അനുമോദിച്ചു. മികച്ച വിജയം നേടിയ 550ൽ അധികം വിദ്യാർഥികൾ ഉൾപ്പെടെ മൂവായിരത്തിലധികം ആളുകൾ പങ്കെടുത്തു.
District News
ചാത്തന്നൂര്: ചാത്തന്നൂര് ഗവ. വൊക്കേഷണല് ആൻഡ് ഹയര് സെക്കൻഡറി സ്കൂള് എച്ച്എസ്എസ്, വിഎച്ച്എസ്ഇ വിഭാഗം എന്എസ്എസ് യൂണിറ്റുകള്, എസ്പിസി യൂണിറ്റ്, ജെആര്സി യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില് ഹിരോഷിമ ദിനം ആചരിച്ചു. എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില് ചാത്തന്നൂര് കരുണാലയത്തിലെ അന്തേവാസികള്ക്ക് ഉച്ചഭക്ഷണ പൊതികള് നല്കി. സോഡൊക്കോ കൊക്കു നിര്മാണം, പ്ലക്കാര്ഡ് നിര്മാണം എന്നിവയും നടത്തി.
ഹെഡ്മിസ്ട്രസ് സി.എസ്. സബീല ബീവി അധ്യക്ഷ ആയിരുന്നു. പ്രിന്സിപ്പല് ഡി. പ്രമോദ് കുമാര് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ പ്രിന്സിപ്പല് ലിന്സി എല്. സ്കറിയ മുഖ്യ പ്രഭാഷണം നടത്തി. ജെആര്സി മുന് സബ്ജില്ല സെക്രട്ടറി പി. പ്രദീപ്, സീനിയര് അസി.എ. രാജേഷ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര് പി. മോഹനന്, ജെആര്സി കൗണ്സിലര്മാരായ എ. അശ്വതി, അശ്വതി അജയന്, എന്എസ്എസ് പ്രോഗ്രാം ഓഫീസര്മാരായ റയ്മണ്ട് ജോണ്, കെ. കവിത അഡിഷണല് കമ്മ്യൂണിറ്റി പോലീസ് ഓഫീസര് എസ്. ബിജിലി, സ്റ്റാഫ് സെക്രട്ടറി എ. സുഷമ എന്നിവര് പ്രസംഗിച്ചു.
കുളത്തൂപ്പുഴ: വില്ലുമല ഗവ. ട്രൈബല് എല്പി സ്കൂളില് ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. യുദ്ധങ്ങള് എപ്പോഴും മനുഷ്യന് നഷ്ടം മാത്രമാണ് സമ്മാനിക്കുന്നതെന്നും ഇനിയൊരു യുദ്ധവും ഉണ്ടാകാന് പാടില്ലെന്നുമുള്ള സന്ദേശം വിളിച്ചോതുന്ന ചിത്ര പ്രദര്ശനം സംഘടിപ്പിച്ചു.
ഹിരോഷിമ ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ഡോക്കുമെന്ററി പ്രദര്ശിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ക്വിസ്, പോസ്റ്റര് രചനാ മത്സരങ്ങള് നടത്തി. യുദ്ധ ഭീകരതയ്ക്കെതിരെ വിദ്യാര്ഥികളും അധ്യാപകരും ചേര്ന്ന് സമാധാനത്തിന്റെ ദീപം തെളിയിച്ചു. അധ്യാപകരായ ദീപ, അഞ്ജു ചന്ദ്രന്, കെ.എം. സൗദാ ബീവി, ആതിര എന്നിവര് നേതൃത്വം നല്കി.
District News
നെയ്യാറ്റിന്കര : നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തില് ഇന്നലെ ഹിരോഷിമ ദിനം വിവിധ പരിപാടികളോടുകൂടി ആചരിച്ചു. സ്കൂള് ഓഡിറ്റോറിയത്തില് ചേര്ന്ന ചടങ്ങില് ഹെഡ്മാസ്റ്റർ ഒ.എൻ ജോയ് ഉദ്ഘാടനം നിർവഹിച്ചു. ഹിരോഷിമ ദിന പ്രത്യേക അസംബ്ലി, യുദ്ധവിരുദ്ധ ഗാനാലാപനം, സമാധാന സന്ദേശം, ക്വിസ് മത്സരം, വിജയികൾക്ക് സമ്മാന വിതരണം, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.
Kerala
കോഴിക്കോട്: നീറ്റ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ബി. നീരജ്, നിവേദിത മനോജ് നായർ, മുഹമ്മദ് ഫാദിൽ, തോമസ് കുര്യൻ, മുരളീകൃഷ്ണ അശോക്, ലാറിൻ മുഹമ്മദ്, അച്ചുദ് ശൈലേന്ദ് എന്നിവരെയും ഉന്നതവിജയം കരസ്ഥമാക്കിയ ആയിരത്തിലധികം വിദ്യാർഥികളെയും ബ്രില്ല്യന്റ് മെഡിക്കൽ വിക്ടറി ഡേ ‘മെഡി കൊണ്ക്വർ 2026’ൽ അനുമോദിച്ചു.
കോഴിക്കോട് ദേവഗിരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ. ഫൈസൽ ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ, കൃഷിമന്ത്രി ടി. സിദ്ദീഖ് എന്നിവർ ആദ്യ സ്കോർ നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും സ്കോളർഷിപ്പുകൾ സമ്മാനിക്കുകയും ചെയ്തു.
എം.കെ. രാഘവൻ എംപി, കെ. ജയന്ത് എംഎൽഎ, ഫാത്തിമ തഹ്ലിയ എംഎൽഎ, കോഴിക്കോട് മേയർ ഒ. സദാശിവൻ, സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൾ ഫാ. ഡോ. ബിജു ജോണ് സിഎംഐ, മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ, തിരൂർ സബ് കളക്ടർ ദിലീപ് കൈനകര, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി, ദേവഗിരി കോളജ് പ്രിൻസിപ്പൽ ഫാ. ബിജു ജോസഫ് ചക്കാലയിൽ സിഎംഐ, വൈസ് പ്രിൻസിപ്പൽ ഫാ. അജോ മറ്റപ്പള്ളിൽ സിഎംഐ, ദേവഗിരി ഇൻസ്റ്റിറ്റ്യൂഷൻ അഡ്മിനിസ്ട്രേറ്റർ ഫാ. ബോണി അഗസ്റ്റിൻ സിഎംഐ, ആശാ കിരണ് ഡയറക്ടർ ഫാ. ജോണി കൊച്ചുതാഴത്ത് സിഎംഐ, അൽഫോൻസാ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിൽസണ് ജോസ് തയ്യിൽ, കോഴിക്കോട് മെഡിക്കൽ കോളജ് എസ്എച്ച്ഒ യു.പി. വിപിൻ, കൗണ്സിലർമാരായ ജിജി രമേശ്, സി. കവിത എന്നിവർ വിജയികൾക്ക് സ്വർണമെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിച്ചു.
നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 720ൽ 692 മാർക്കോടെ കേരളാ ടോപ്പറായ ബി. നീരജിന് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലും 686 മാർക്ക് നേടിയ നിവേദിത മനോജ് നായർക്ക് 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലുമാണ് സമ്മാനിച്ചത്.
685 മാർക്ക് നേടിയ മുഹമ്മദ് ഫാദിലിനും 683 മാർക്ക് നേടിയ തോമസ് കുര്യനും അഞ്ച് ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലും വീതം നൽകി.
677 മാർക്ക് നേടിയ മുരളീകൃഷ്ണ അശോകിനും 675 മാർക്ക് നേടിയ ലാറിൻ മുഹമ്മദിനും 675 മാർക്ക് നേടിയ അച്ചുദ് ശൈലേന്ദർ ഉമേഷിനും ഓരോ ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലുമാണ് സമ്മാനിച്ചത്.
ആയിരത്തിലത്തിലധികം വിദ്യാർഥികൾക്കാണ് ബ്രില്ല്യന്റിന്റെ സ്നേഹോപഹാരങ്ങൾ സമ്മാനിച്ചത്. ഡയറക്ടർമാരായ ജോർജ് തോമസ്, സെബാസ്റ്റ്യൻ ജി. മാത്യു, എന്നിവർ വിജയികളെ അനുമോദിച്ചു.
District News
കൊരട്ടി: വിശുദ്ധ ജോവാക്കിമിന്റെയും വിശുദ്ധ അന്നയുടെയും തിരുനാൾദിനത്തോടനുബന്ധിച്ച് കോനൂർ സെന്റ് ജോസഫ്സ് പള്ളിയിൽ ഗ്രാൻഡ് പാരന്റ്സ് ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മിഷൻ ലീഗ്, എംസിസി, ഗ്രേസ് റിപ്പിൾസ്, കുടുംബയൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ഇടവകയിലെ ഗ്രാൻഡ് പാരന്റ്സിനെ പങ്കെടുപ്പിച്ച് സംഗമം സംഘടിപ്പിച്ചത്. വികാരി ഫാ. ബൈജു ഇടശേരി ഉദ്ഘാടനം ചെയ്തു.
സെർവന്റ്സ് ഓഫ് മേരി കോണ്വന്റിലെ മദർ സുപ്പീരിയർ സിസ്റ്റർ ആനി കോയിക്കര, ട്രസ്റ്റിമാരായ ഡേവിസ് മാണിക്യത്തുപറന്പിൽ, വർഗീസ് കുമ്മംകുളം, കേന്ദ്ര ഫാമിലി യൂണിയൻ വൈസ് ചെയർമാൻ ഡേവിസ് പാറേക്കാടൻ, എംസിസി ഫൊറോന കോർഡിനേറ്റർ വിൻസെന്റ്- ജെസി ദന്പതികൾ എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പു.
മുരിങ്ങൂർ: വിശുദ്ധരായ ജോവാക്കിം-അന്ന ദന്പതികളുടെ തിരുനാളിനോടനുബന്ധിച്ച് മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഗ്രാൻഡ് പാരന്റ്സിനെ ആദരിച്ചു. കുടുംബമൂല്യങ്ങളും വിശ്വാസപാരന്പര്യവും പുതുതലമുറയ്ക്കു പകർന്നുനൽകുന്നതിൽ ഗ്രാൻഡ് പാരന്റ്സിന്റെ പങ്ക് അനുസ്മരിച്ചാണു ചടങ്ങുകൾ സംഘടിപ്പിച്ചത്.
മതബോധന വിദ്യാർഥികളുടെ സാന്നിധ്യത്തിലും പങ്കാളിത്തത്തോടെയുമായിരുന്നു ചടങ്ങുകൾ. അനുമോദനച്ചടങ്ങിൽ ഇടവകയുടെ സ്നേഹോപഹാരങ്ങൾ ഗ്രാൻഡ് പാരന്റ്സിനു കൈമാറി.
District News
തൊടുപുഴ: ഓള് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് ബാങ്ക് ദേശസാത്കരണത്തിന്റെ വാര്ഷികം ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് എ.ആര്. സുജിത്ത് രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് എബിന് ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നഹാസ് പി. സലിം,
ഫെഡറല് ബാങ്ക് എംപ്ലോയീസ് യൂണിയന് അഖിലേന്ത്യാ സെക്രട്ടറി പി.ആര്. സുജിത്ത്, വര്ക്കേഴ്സ് കോ-ഓര്ഡിനേഷന് കൗണ്സില് ജില്ലാ പ്രസിഡന്റ് പി.കെ. ജബ്ബാര്, ജില്ലാ വനിതാ കണ്വീനര് ധനുഷ ദാമോദരന് എന്നിവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സഹകരണ മേഖലയെയും സന്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുകയാണ് സർക്കാർ നയമെന്നു മന്ത്രി എം. ലിജു. സഹകരണ മേഖലയ്ക്ക് ഗുണകരമാകുന്ന തീരുമാനങ്ങൾ മാത്രമേ സർക്കാർ സ്വീകരിക്കുകയുള്ളൂവെന്നും ഏതു തീരുമാനമെടുക്കുന്പോഴും സന്പദ് വ്യവസ്ഥയ്ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 2025 വർഷത്തെ വിവിധ വിഭാഗങ്ങളിൽപ്പെട്ട സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
2026ലെ അന്തർദേശീയ സഹകരണ ദിനാഘോഷം സഹകരണ വകുപ്പിന്റെ മേൽനോട്ടത്തിൽ ഇന്നു നടക്കും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലുള്ള ട്രാവൻകൂർ ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിലാണു സഹകരണ ദിനാഘോഷ പരിപാടികൾ നടക്കുക.
രാവിലെ ഒന്പതിനു സഹകരണ സംഘം രജിസ്ട്രാർ പ്രേം കൃഷ്ണൻ പതാകയുയർത്തി ആരംഭിക്കുന്ന പരിപാടിയിൽ ഗതാഗതമന്ത്രി സി.പി. ജോണ് അധ്യക്ഷത വഹിക്കും. മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും. ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ സാമാജികരും സഹകരണ രംഗത്തെ വിശിഷ്ട വ്യക്തികളും പങ്കെടുക്കും. സമ്മേളനത്തിൽ 2025 വർഷത്തെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ട മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് ദാനവും നിർവഹിക്കും.
അർബൻ സഹകരണബാങ്ക് വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അർബൻ ബാങ്ക് ഒന്നാംസ്ഥാനവും കൊല്ലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് രണ്ടാസ്ഥാനവും എറണാകുളം ജില്ലയിലെ പീപ്പിൾസ് അർബൻ ബാങ്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രാഥമിക സഹകരണകാർഷിക ഗ്രാമവികസന ബാങ്ക് വിഭാഗത്തിൽ കാസർഗോഡ് പ്രാഥമിക സഹകരണകാർഷിക ഗ്രാമവികസന ബാങ്ക് ഒന്നാം സ്ഥാനവും കോഴിക്കോട് കൊയിലാണ്ടി അഗ്രിക്കൾച്ചറൽ ബാങ്ക് രണ്ടാം സ്ഥാനവും ചങ്ങനാശേരി താലൂക്ക് പിസിഎആർഡിബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ കോഴിക്കോട് നന്മണ്ട കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്കിനാണ് ഒന്നാം സ്ഥാനം. ഏറാമല എസ്സിബി ബാങ്കിനു രണ്ടാം സ്ഥാനവും മാറാഞ്ചേരി എസ്സിബിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
എംപ്ലോയീസ് സഹകരണസംഘങ്ങളിൽ തൃശൂർ ജില്ലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റിക്ക് ഒന്നാം സ്ഥാനം. മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റിക്ക് രണ്ടാം സ്ഥാനവും കോട്ടയത്തെ എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് സഹകരണസംഘത്തിനു മൂന്നാം സ്ഥാനവും ലഭിച്ചു. റോബർട്ട് ഓവൻ അവാർഡിനു മികച്ച നോമിനിയായി പാലക്കാട് പെരുവന്പ എസ്സിബി കെ.എം. ചന്ദ്രൻ അർഹനായി. പ്രത്യേക പുരസ്കാരം ഹോസ്ദുർഗ് പ്രാഥമിക സഹകരണ കാർഷികഗ്രാമ വികസന ബാങ്ക് നോമിനി കെ.വി.നാരായണനു ലഭിച്ചു. കോ-ഓപ്പ് ഡേ പുരസ്കാരം തിരുവനന്തപുരം ഒറ്റൂർ എസ്്സിബിക്ക് ലഭിച്ചു.
വനിത സഹകരണസംഘങ്ങളിൽ കണ്ണൂർ ചെണ്ടയാട് വനിത സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഒന്നാം സ്ഥാനവും മലപ്പുറം പോരൂർ വനിത ക്രെഡിറ്റ് സർവീസ് സൊസൈറ്റിക്കു രണ്ടാം സ്ഥാനവും കാസർഗോഡ് വെസ്റ്റ് എളേരി വനിത സൊസൈറ്റിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ആശുപത്രി സഹകരണസംഘങ്ങളിൽ മലപ്പുറം ജില്ലയിലെ പിഎംഎസ് എ മെമ്മോറിയൽ ജില്ലാ സഹകരണ ആശുപത്രിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
കൊച്ചിൻ സഹകരണ ആശുപത്രിക്ക് രണ്ടാം സ്ഥാനവും കൊല്ലം ജില്ലാ സഹകരണ ആശുപത്രിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
District News
പറവൂർ: നോർത്ത് പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ റാലി പോലീസ് സബ് ഇൻസ്പെക്ടർ ടി. ഫിനാഷ് അഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഹെഡ്മിസ്ട്രസ് ജിൽ പോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ ആന്റണി, ഫാ. ബിനീഷ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ, ബോധവത്കരണ ക്ലാസ് എന്നിവയും ഉണ്ടായിരുന്നു.
District News
വടക്കഞ്ചേരി: മംഗലം ഗാന്ധി സ്മാരക യുപി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനാചരണ പരിപാടികൾ നടത്തി. ലഹരിവിരുദ്ധ ഗാനങ്ങൾ, ഫ്ലാഷ് മോബ് എന്നിവ ശ്രദ്ധേയമായി.
വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എഎസ്ഐ പി. സന്ദീപ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. പ്രധാനാധ്യാപിക പി.യു. ബിന്ദു അധ്യക്ഷയായി. സയൻസ് ക്ലബ് കൺവീനർ കെ. റംല സ്വാഗതവും ഗൈഡ് ഇൻ ചാർജ് ടി. ലിഷിത നന്ദിയും പറഞ്ഞു.
ലഹരിവിരുദ്ധ ക്ലബ്, സ്കൗട്ട് ആൻഡ് ഗൈഡ്, സയൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധറാലിയും നടത്തി. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ തയാറാക്കിയ പ്രോമിസ് ട്രീയിൽ കുട്ടികളും അധ്യാപകരും ലഹരിവിരുദ്ധ വാക്യങ്ങളെഴുതി.
District News
തൃശൂർ: സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ മെറിറ്റ് ഡേ ആഘോഷം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗണ്സിലർ അഡ്വ. ജോയ് ബാസ്റ്റിൻ ചാക്കോള അധ്യക്ഷത വഹിച്ചു.
മീഡിയ കത്തോലിക്ക ഡയറക്ടർ ഫാ.ഡോ. അൽജോ കരേരക്കാട്ടിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ആഗ്നസ്, ലോക്കൽ മാനേജർ സിസ്റ്റർ രോഷിണി, സ്കൂൾ പിടിഎ പ്രസിഡന്റ് ജോമോൻ പല്ലൻ, മദർ പിടിഎ പ്രസിഡന്റ് മഞ്ജു ജോർജ്, താര റോയ്, ശ്വേത ഗിരി, വിൻസി രാജു എന്നിവർ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സകൂളിൽ കഴിഞ്ഞ അധ്യയന വർഷം പ്ലസ് ടു പരീക്ഷയിൽ 98 ശതമാനം വിജയവും 40 ഫുൾ എ പ്ലസും കരസ്ഥമാക്കി മികച്ച വിജയം നേടിത്തന്ന വിദ്യാർഥിനികളെ ആദരിക്കുന്നതിനും സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിനും വേണ്ടി -മെറിറ്റ്ഡേ 2026- നടത്തി.
സ്കൂൾ മാനേജർ സിസ്റ്റർ ലിസാ കുര്യൻ സിഎംസിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അസംപ്ഷൻ കോളേജ് പ്രിൻസിപ്പൽ പ്രഫ.ഡോ. റാണി മരിയ തോമസ് ഉദ്ഘാടനം ചെയ്തു.
ഹോളി ക്വീൻസ് പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ആനി തോമസ് സി.എം.സി., സ്കൂൾ പ്രിൻസിപ്പൽ ജയ് കെ. ജോർജ്, വാർഡ് കൗൺസിലർ ബീന ജോബി, പിടിഎ. പ്രസിഡന്റ് വർഗീസ് ആന്റണി, സീനിയർ അസിസ്റ്റന്റ് ലിസി സിറിയക്, അൽഫോൻസ റ്റാനിയ, ഏയ്ഞ്ചൽ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
District News
കാസര്ഗോഡ്: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റെ നേതൃത്വത്തില് കാസര്ഗോഡ് സിവില്സ്റ്റേഷന് പരിസരത്തു നിന്നാരംഭിച്ച് ഉദയഗിരി ജില്ലാ സ്പോര്ട്സ് അക്കാദമി പരിസരം വരെ സംഘടിപ്പിച്ച ഒളിമ്പിക് റണ് ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന് ഫ്ലാഗ് ഓഫ് ചെയ്തു.
ദേശീയ ഫെന്സിംഗ് കേഡറ്റില് വെങ്കല മെഡല് നേടിയ അനൈഡ നമ്പ്യാരെ കളക്ടര് അനുമോദിച്ചു. ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്ട്സ് കൗണ്സില് വൈസ് പ്രസിഡന്റ് പള്ളം നാരായണന്, സംസ്ഥാന സ്പോര്ട്സ് കൗണ്സില് പ്രധിനിധി പി.പി. അശോകന്, ജില്ലാ സ്പോര്ട്സ് കൗണ്സില് എക്സിക്യുട്ടീവ് അംഗം അശോകന് ധര്മത്തടുക്ക എന്നിവര് പ്രസംഗിച്ചു.
ചുള്ളിക്കര: അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ചുള്ളിക്കര ടൗണിൽ ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ ഒളിമ്പിക് റാലി സംഘടിപ്പിച്ചു. കായികതാരങ്ങളായ അന്ന റെജി, എൽന സിജോ, മരിയ ഷാജി എന്നിവർക്ക് ദീപശിഖ കൈമാറി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം നിർവഹിച്ചു. എം.എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഫാ. സനീഷ് കയ്യാലക്കകത്ത് മുഖ്യാതിഥിയായിരുന്നു. സാജു തോമസ്, പഞ്ചായത്തംഗം ലിറ്റി ജോസ്, ചുള്ളിക്കര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി. ജോസഫ്, പ്രിൻസിപ്പൽ മധുസൂദനൻ മങ്കത്തിൽ, പിടിഎ പ്രസിഡന്റ് സനൽ ഫിലിപ്പ്, റെജി ഒടയംചാൽ, ബാലചന്ദ്രൻ, മനോജ് പള്ളിക്കര, ടെസി എന്നിവർ പ്രസംഗിച്ചു.
തൃക്കരിപ്പൂർ: അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ നേതൃത്വത്തിലാണ് തങ്കയം മുക്കിൽ നിന്നു ടൗണിലേക്ക് റാലി സംഘടിപ്പിച്ചു. അന്തർ ദേശീയ വനിത ഫുട്ബോൾ താരം പി. മാളവിക, അന്തർ ദേശീയ പഞ്ചഗുസ്തി താരങ്ങളായ പ്രതീഷ് മീത്തൽ, ജോഷ്വ, അന്തർ ദേശീയ സെപക്താക്രോ താരം കെ. ശ്രേയ, ദേശീയ ബാസ്ക്റ്റ്ബോൾ താരം ബി. ഗോപാലകൃഷ്ണൻ, സന്തോഷ് ട്രോഫി താരം വിജയചന്ദ്രൻ പള്ളിക്കര, ദേശീയ ഫുട്ബോൾ താരങ്ങളായ ടി.വി. ബിജുകുമാർ, പി.വി. പ്രഭാകരൻ എന്നിവർ ചേർന്ന് ഒളിമ്പിക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളാപ്പ് റോഡ് ജംഗ്ഷൻ ചുറ്റി കൂലേരി ഗവ. എൽപി സ്കൂളിൽ റാലി സമാപിച്ചു.
ബ്രസീലിലെ റിയോയിൽ 2016 ൽ നടന്ന ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിന്റെ പരിശീലകൻ പരിശീലകൻ എൻ.എ. മുഹമ്മദ് കുഞ്ഞി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ല സെക്രട്ടറി എം. അച്യുതൻ, വൈസ് വൈസ് പ്രസിഡന്റ് ഡോ. എം.കെ. രാജശേഖരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, അംഗങ്ങളായ ഫായിസ് ബീരിച്ചേരി, കെ. സുനിത, ടി. പവിത്രൻ, സിദ്ദിഖ് ചക്കര, കെ.വി. ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ലിസ കോളജില് യോഗ, ഹാര്ട്ട്ഫുള്നെസ് മെഡിറ്റേഷന് പരിശീലന പരിപാടി സംഘടിപ്പിച്ചു. ലിസ കോളജ്, കോഴിക്കോട് താലൂക്ക് ലീഗല് സര്വീസസ് കമ്മിറ്റി, എന്ഐടി കോഴിക്കോട് സെന്റര് ഫോര് ഇന്ത്യന് നോളജ് സിസ്റ്റംസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.
എന്ഐടി കാലിക്കട്ട് ഡയറക്ടര് പ്രഫ. ഡോ. പ്രസാദ് കൃഷ്ണ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി. കോഴിക്കോട് ജില്ലാ ലീഗല് സര്വീസസ് അഥോറിറ്റി പ്രതിനിധിയും എന്ഐടിയിലെ മൈന്ഡ് ഫുള്നെസ് മെഡിറ്റേഷന് റിസര്ച്ച് സ്കോളറുമായ പ്രഫ. വര്ഗീസ് മാത്യു, എന്ഐടി അസിസ്റ്റന്റ് രജിസ്ട്രാര് എസ്. രമേശ്, ലിസ കോളജ് പ്രിന്സിപല് ഡോ. ബെന്നി ജോസഫ്, ഡയറക്ടര് ഡോ. ജിമ്മി ആക്കാട്ട് സിഎസ്ടി, സ്റ്റാഫ് റെപ്രസെന്റേറ്റീവ് അജീന ജോസഫ്, സ്റ്റുഡന്റ് റെപ്രസെന്റേറ്റീവ് ഫര്ഹാന് ഷെരീഫ് തുടങ്ങിയവര് പങ്കെടുത്തു.
District News
കളമശേരി: രാജഗിരി കോളജ് ഓഫ് സോഷ്യല് സയന്സസിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില് നാഷണല് സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണം നടത്തി. കേരള സെന്സസ് ഓപ്പറേഷന്സ് ഡയറക്ടറേറ്റ് എക്സിക്യൂട്ടീവ് ഓഫീസര് അഞ്ജലി ജോസ് ഉദ്ഘാടനം ചെയ്തു. രാജഗിരി കോളജ് ഓഫ് സോഷ്യല് സയന്സസ് അസോസിയേറ്റ് ഡയറക്ടര് ഡോ. ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു.
കേരള സെന്സസ് ഓപ്പറേഷന്സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര് കെ.എം. ഹാരിസ്, രാജഗിരി ഹില് കാമ്പസ് അഡ്മിനിസ്ട്രേറ്റര് ഫാ. റിന്റില് മാത്യു, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. ഡെസ് ജോര്ജ്, അസിസ്റ്റന്റ് പ്രഫസര് ഡോ. എസ്. സൗഭാഗ്യ എന്നിവര് പ്രസംഗിച്ചു. വിദ്യാര്ഥികള്ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
District News
കൊല്ലം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഉളിയ ക്കോവിൽ സെന്റ് മേരീസ് സ്കൂളിൽ ഹാർട്ട് ഫുൾനെസ് യോഗ ആൻഡ് മെഡിറ്റേഷൻസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ യോഗദിനം ആചരിച്ചു. സ്കൂൾ ചെയർമാൻ ഡോ. ഡി പൊന്നച്ചൻ ഉദ്ഘാടനം ചെയ്തു.
യോഗ ട്രെയിനർ ബിജു, ജയശ്രീ, യോഗ പ്രാക്റ്റീഷർണേഴ്സായ സുലേഖ, അജികുമാർ, പ്രേംകുമാർ ബോധവത്കരണ ക്ലാസും യോഗ പരിശീലനവും നടത്തി.
തങ്കശേരി: ഇന്ഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യന് ഹയര് സെക്കന്ഡറി സ്കൂളില് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. പ്രിന്സിപ്പല് ഫാ.ഡോ. സില്വി ആന്റണി യോഗദിനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്സിപ്പല് ഫാ. മനോജ് ആന്റണി, ജൂണിയര് പ്രിന്സിപ്പല് ഡോണാ ജോയി, വൈസ് പ്രിന്സിപ്പല് ബിനു റാണി എന്നിവര് പങ്കെടുത്തു.
കൊല്ലം: അന്താരാഷ്ട്ര യോഗദിനത്തില് യോഗ പരിശീലിച്ച് ടിടിഐയിലെ കുട്ടികള്. പ്രിന്സിപ്പല് ഇ.ടി. സജി യോഗദിന സന്ദേശം നല്കി. പരിശീലനത്തിന് അധ്യാപകരായ പി.കെ. ഷാജി, ജി. ലെനൊ, സൂസമ്മ അലക്സ്, എസ്. ധനലക്ഷ്മി, വിജി എന്നിവര് നേതൃത്വം നല്കി.
കൊല്ലം : കുരീപ്പുഴ മരിയാ ആഗ്നസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കുട്ടികളുടെ യോഗ ഡെമോ സംഘടിപ്പിച്ചു.തുടർന്നു നടന്ന യോഗ ദിനാചാരണ യോഗം ഇന്ത്യൻ യോഗ അസോസിയേഷൻ മെമ്പർ യോഗാചാര്യ ജോസ്ഫിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ഫ്ലാവിയ മാർട്ടിൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സൈജു ജെറാൾഡ്,അനീറ്റ, ജെസി,സുനില മേരി,സ്കൂൾ ലീഡർ പി.ജെ. ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: കേരള ലേബര് മൂവ്മെന്റ് (കെഎല്എം) സംസ്ഥാന കമ്മിറ്റിയുടെയും കേരള ഡൊമസ്റ്റിക് വര്ക്കേഴ്സ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗാര്ഹിക തൊഴിലാളി ദിനാചരണം പിഒസിയിൽ സംഘടിപ്പിച്ചു. ഉമാ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഡൊമസ്റ്റിക് വര്ക്കേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഞ്ജലി സൈറസ് അധ്യക്ഷത വഹിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില് അനുഗ്രഹപ്രഭാഷണം നടത്തി.
കെഎല്എം സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കന്, ഡയറക്ടര് ഫാ. അരുണ് വലിയതാഴത്ത്, യുടിഎ സംസ്ഥാന ചെയര്മാന് ജോസഫ് ജൂഡ്, കെഎല്എം സംസ്ഥാന ജനറല് സെക്രട്ടറി ഡിക്സന് മനീക്ക്, സംസ്ഥാന ട്രഷറര് തോമസ് മാത്യു, യുടിഎ കണ്വീനര് ബാബു തണ്ണിക്കോട്ട്, ബെറ്റ്സി ബ്ലെയ്സ്, റോസമ്മ, സിസ്റ്റര് ലീന എന്നിവർ പ്രസംഗിച്ചു. ഡോ. കൊച്ചുറാണി ജോസഫ് ക്ലാസ് നയിച്ചു. ഫോറം സംസ്ഥാന ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.
District News
തൃശൂർ: മാർതോമ ജിഎച്ച്എസ്എസ് സംഘടിപ്പിച്ച മെറിറ്റ് ഡേ ആഘോഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു.
അസി. കളക്ടർ എ.സി. പ്രീതി മെമന്റോ വിതരണം ചെയ്തു.
സ്കൂൾമാനേജർ സജു ചാക്കോ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൽ. മജൂഷ്, കോർപറേഷൻ കൗണ്സിലർ പൂർണിമ സുരേഷ്, പിടിഎ പ്രസിഡന്റ് ജോണ്സണ് തെക്കേക്കര, അധ്യാപകപ്രതിനിധി ജി. ദിവ്യ എന്നിവർ പ്രസംഗിച്ചു. ബിൻസി തോമസ്, പ്രോഗ്രാം കണ്വീനർമാരായ ഡോ.ഒ.എസ്. രാജി, റോസ്മി ലാസർ നേതൃത്വംനൽകി.
NRI
കാൽഗറി: മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ ഭദ്രാസനത്തിലെ കാൽഗറി സെന്റ് മേരീസ് ദേവാലയ കൂദാശ കർമ്മം മേയ് 29, 30 തീയതികളിൽ മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് ത്രിതിയൻ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലും കാനഡ ഭദ്രാസന സഹായ മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കോളോവോസിന്റെയും കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവറുഗീസ് മാർ യൂലിയോസിന്റെയും സഹ കാർമ്മികത്വത്തിലും നടത്തപ്പെട്ടു.
മേയ് 27നു കാൽഗറിയിൽ എത്തിച്ചേർന്ന പരിശുദ്ധ ബാവ തിരുമേനിയെയും മറ്റ് തിരുമേനിമാരെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഉചിതമായി സ്വീകരിച്ചു. 28നു ഇടവക ജനങ്ങൾ ചേർന്ന് ബാവയെ പള്ളിയിൽ സ്വീകരിച്ചു. 29നു കൂദാശയുടെ ഒന്നാം ഭാഗവും 30നു രാവിലെ കൂദാശയുടെ രണ്ടാം ഭാഗവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പൊതു സമ്മേളനവും നടത്തപ്പെട്ടു.
പൊതു സമ്മേളനത്തിൽ രാജൻ സ്വാനി (Alberta province minister of Indigenous Relations) മുഖ്യ അതിഥി ആയിരുന്നു. മന്ത്രി പരിശുദ്ധ ബാവ തിരുമേനിക്കും മറ്റ് തിരുമേനിമാർക്കും Alberta Governmentന്റെ certificate of recognition നൽകി ആദരിച്ചു.
ദേവാലയ നിർമ്മാണത്തിൽ ഉൾപ്പെട്ടവർ ക്കും മറ്റ് വിശിഷ്ട അതിഥികൾക്കും പ. ബാവ തിരുമേനി മെമെന്റോ നൽകി ആദരിച്ചു. എല്ലാ മനുഷ്യരിലും ദൈവീക ചൈതന്യം ഉണ്ടെന്നും എല്ലാവരെയും ഒരു പോലെ കാണുമ്പോൾ മാത്രമേ ദൈവീക ക്യപ നമ്മൾക്ക് ലഭിക്കുകയുള്ളെന്നും പ. ബാവ തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു പറഞ്ഞു.
മാർ നിക്കോളോവോസ്, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ജോർജ്ജ് . മുൻ വികാരി ഫാ. ബിന്നി കുരുവിള എന്നിവർ ആശംസകൾ അറിയിച്ചു. വികാരി. ഫാ . ജോർജ് വറുഗീസ് സ്വാഗതവും കൺവീനർ ജോ വറുഗീസ് നന്ദിയും രേഖപ്പെടുത്തി.
District News
നേമം: തിരുവനന്തപുരം നഗരസഭയും നേമം കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച "പ്രകൃതിക്കായി ഒരുമിക്കാം" പരിസ്ഥിതി ദിനാചരണം പാപ്പനംകോട് ഗവ. എച്ച്എസിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കരമന അജിത് ഉദ്ഘാടനം ചെയ്തു.
എസ്റ്റേറ്റ് വാർഡ് കൗൺസിലർ ആർ. അഭിലാഷ് അധ്യക്ഷനായി. നേമം കൃഷി ഓഫീസർ കെ.ജി. ബിനുലാൽ, സ്കൂൾ ഇക്കോ ക്ലബ് കോ -ഓർഡിനേറ്റർ ആൻഡ് സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.കെ. എഡിസൺ, കൃഷി അസിസ്റ്റന്റ് വി.എം. ഉമ, കെ. വി. ബിനിത എന്നിവർ പങ്കെടുത്തു. പ്രഥമാധ്യാപിക ജി.എസ്. പ്രമീള സ്വാഗതം പറഞ്ഞു.
District News
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളില് പരിസ്ഥിതിദിനാഘോഷം നടത്തി. കാഞ്ഞിരപ്പള്ളി മീനച്ചില് ഈസ്റ്റ് ബാങ്ക് ബോര്ഡ് മെംബര് എം.എന്. സുരേന്ദ്രന് സ്കൂള് പ്രതിനിധി ക്രിസ് ലോറന്സിന് വൃക്ഷത്തൈ കൈമാറി. ബാങ്ക് മാനേജര് സിനി ചാക്കോ, പ്രിന്സിപ്പല് സിസ്റ്റർ ലിറ്റില് റോസ് എസ്എബിഎസ്, വൈസ് പ്രിന്സിപ്പല് സിസ്റ്റർ റോസ്ബെല് എസ്എബിഎസ്, അധ്യാപകരായ രേഷ്മ മധു, റോബിന് ജോര്ജ് എന്നിവർ പ്രസംഗിച്ചു.
പൊന്കുന്നം ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര് ആര്. അജി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്ക്ക് ക്ലാസെടുത്തു.കാഞ്ഞിരപ്പള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകളുടെ നടീലും പരിസര ശുചീകരണവും ബോധവത്കരണ സെമിനാറും നടത്തി. പ്രസിഡന്റ് പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി അധ്യക്ഷത വഹിച്ചു.
കൂവപ്പള്ളി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചു. സാമൂഹ്യ-പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ തോമസ് കുട്ടി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. മീനച്ചിൽ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വിദ്യാലയ മുറ്റത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
ഹരിത കാമ്പസ് ലക്ഷ്യമിട്ടുകൊണ്ട് വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ജോഷീന മേരി ജോർജ്, പിടിഎ പ്രസിഡന്റ് കെ.എൻ. മനോജ് എന്നിവർ നേതൃത്വം നൽകി.
വാഴൂര്: കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില് ലോക പരിസ്ഥിതി ദിനാചരണം പൊന്കുന്നം എയ്ഞ്ചല്സ് വില്ലേജില് നടത്തി. വാഴൂര് പഞ്ചായത്ത് പ്രസിഡന്റ് പുഷ്കലാദേവി ഉദ്ഘാടനം ചെയ്തു. ആശാനിലയം സ്കൂള് ഡയറക്ടര് ഫാ. റോയി മാത്യു വടക്കേൽ അധ്യക്ഷത വഹിച്ചു.
പൊൻകുന്നം: കേരള യൂത്ത്ഫ്രണ്ട് - എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിൽ പടനിലം ജംഗ്ഷനിൽ പൂച്ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചു. കേരള കോൺഗ്രസ് - എം സംസ്ഥാന സമിതി അംഗം ഷാജി പാമ്പൂരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ ബി. പിള്ള അധ്യക്ഷത വഹിച്ചു.
വാഴൂർ: ഏദൻ പബ്ലിക് സ്കൂളിലെ ലോക പരിസ്ഥിതി ദിനാചരണം ചെങ്കൽ തിരുഹൃദയ പള്ളി വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടോം തോമസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മഞ്ജുള മാത്യു, എക്കോ ക്ലബ് കൺവീനേഴ്സ് ബി. സൗമ്യ, അനിൽകുമാർ, എക്കോ ക്ലബ് പ്രസിഡന്റ് നെവിൻ നജീഷ്, വൈസ് പ്രസിഡന്റ് നെയ്മ ഫാത്തിമ, സെക്രട്ടറി ജെറിൻ ജിജോ ന്നിവർ പ്രസംഗിച്ചു.
എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. കാർഷിക വിളകളെ അതിവേഗം നശിപ്പിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതുമായ ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എക്കോ ക്ലബ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൃഷി വകുപ്പ് മന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.
പൈക: കേരള യൂത്ത്ഫ്രണ്ട് - എം പൈക എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. കേരള കോൺഗ്രസ്-എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് ആയില്യുക്കുന്നേൽ, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലിൽ, അജി അമ്പലത്തറ തുടങ്ങിയ വർ പ്രസംഗിച്ചു.
ചെങ്ങളം: അകലക്കുന്നം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തുതല പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈ നടീലും ചെങ്ങളം സെന്റ് ആന്റണീസ് എൽപി സ്കൂളിൽ നടത്തി. അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനിൽ തോമസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സണ്ണി, വാർഡ് മെംബർ റീന സാബു, കൃഷി ഓഫീസർ രേവതി ചന്ദ്രൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷ്, ഹെഡ്മിസ്ട്രസ് നൈമി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ടിനോബി മാത്യു എന്നിവർ പ്രസംഗിച്ചു.
മണിമല: സെന്റ് ജോർജ് ഹൈസ്കൂളിൽ ഡിസിഎൽ അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. റിട്ടയേഡ് അധ്യാപകൻ കെ.സി. ടോമി സംഭാവന ചെയ്ത ഔഷധസസ്യമായ ആടലോടകച്ചെടികൾ വിദ്യാർഥികൾക്ക് വിതര ണം ചെയ്തു.
വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.എസ്. മിനിമോൾ, ഡിസിഎൽ മേഖലാ ഓർഗനൈസർ ജോസഫ് ആന്റണി, യൂണിറ്റ് ഓർഗനൈസർ സൗമ്യ ജോസ്, സ്റ്റാഫ് സെക്രട്ടറി ജിജി കെ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
കൂട്ടിക്കൽ: കൂട്ടിക്കൽ ടൗണിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. വാർഡ് മെംബർ ആന്റണി കടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.
മുണ്ടക്കയം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു പഞ്ചായത്ത് വളപ്പിൽ വൃഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് സ്പെഷൽ ഗ്രാമസഭ നടത്തി. പഞ്ചായത്തംഗം ശിവകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കില കോ-ഓർഡിനേറ്റർ ബാബുസാർ ക്ലാസ് നയിച്ചു.
District News
കടപ്ലാമറ്റം: പരിസ്ഥിതി ദിനാചരണം പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിൽ സംഘടിപ്പിച്ചു. സൂര്യാപ്പടി മുതൽ പുത്തൻകുളം വരെ റോഡിന് ഇരുവശവും ഫലവൃക്ഷ ത്തൈകളും ചെടികളും വച്ചുപിടിപ്പിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.ഡി.സജീവ്കുമാർ അധ്യക്ഷത വഹിച്ചു.
ഹരിതകർമസേനാംഗങ്ങൾക്ക് വാങ്ങിയ സുരക്ഷാ ഉപകരണങ്ങളായ മഴക്കുട, ഗംബൂട്ട്സ്, ഗ്ലൗസ് എന്നിവയും അഞ്ച്, എട്ട് വാർഡുകളിലെ തൊഴിലുറപ്പ് അംഗങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്പോൺസർ ചെയ്ത മഴക്കോട്ട്, ഗ്ലൗസ് എന്നിവയുടെ വിതരണവും നടന്നു.
വൃക്ഷത്തൈകൾ കടപ്ലാമറ്റം ജേസീസ് സ്പോൺസർ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബോണി കുര്യാക്കോസ് , പരിസ്ഥിതി പ്രവർത്തകനായ ജഫ്രിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിനെ സീറോ വേസ്റ്റ് പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രീഹരിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ കടപ്ലാമറ്റം കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈകൾ നട്ട് പഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക് ഉദ്ഘാടനം ചെയ്തു.
ഗവൺമെന്റ് എൽപി സ്കൂൾ വയലാ ഈസ്റ്റിന്റെയും കടപ്ലാമറ്റം ഫെഡറൽ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ മേടയ്ക്കൽ സ്കൂളിൽ നടത്തിയ പരിസ്ഥിതി ദിനാചരണം വികസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അൽഫോൻസാ റ്റിജോ ഉദ്ഘാടനം ചെയ്തു.
വയലാ ഗവൺമെന്റ് വിഎച്ച്എസ് എസിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷവും പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി സ്കൂളിന് അനുവദിച്ച തുമ്പൂർമൂഴി യൂണിറ്റ് ഉദ്ഘാടനവും വൈസ് പ്രസിഡന്റ് എ.ഡി.സജീവ്കുമാർ ഉദ്ഘാടനം ചെയ്തു.
കുറവിലങ്ങാട്: ജില്ലാ കൃഷിത്തോട്ടത്തില് പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല് വൃക്ഷത്തൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മത്തായി, പഞ്ചായത്തംഗം ജോര്ജ് ജി. ചെന്നേലി, ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് ഹണി ലിസ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
കിടങ്ങൂര്: ലിറ്റില് ലൂര്ദ് നഴ്സിംഗ് കോളജ് സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്, നാഷണല് സര്വീസ് സ്കീം എന്നിവയുടെ നേതൃത്വത്തില് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. എസ്എന്എയുടെ നേതൃത്വത്തില് കോളജ് കാമ്പസില് വൃക്ഷത്തൈ നട്ടു. എന്എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില് വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കും വൃക്ഷത്തൈകള് വിതരണം ചെയ്തു.
പാലാ: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജിലെ എന്സിസി നേവല് വിഭാഗവും പാലാ നഗരസഭയും സംയുക്തമായി പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷത്തൈ വിതരണവും ശുചീകരണ പരിപാടികളും സംഘടിപ്പിച്ചു. പന്ത്രണ്ടാം മൈല് കുമാരനാശാന് ചില്ഡ്രന്സ് പാര്ക്കില് സംസംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷപരിപാടികള് നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു.
കോളജ് വൈസ് പ്രിന്സിപ്പല് ഫാ. ഡോ. സാല്വിന് തോമസ് കാപ്പിലിപ്പറമ്പില്, നഗരസഭാ കൗണ്സിലര് പ്രിന്സി സണ്ണി എന്നിവര് പ്രസംഗിച്ചു.
പാലാ നഗരസഭാ ഹെല്ത്ത് വിഭാഗത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ഫലവൃക്ഷത്തൈകള് നടുകയും വൃക്ഷ തൈകള് എന്സിസി കേഡറ്റുകള്ക്കും വിദ്യാര്ഥികള്ക്കും വിതരണം ചെയ്യുകയും ചെയ്തു. തുടര്ന്ന് ചില്ഡ്രന്സ് പാര്ക്കിനകത്തും പാര്ക്കിന് വെളിയിലും നടത്തിയ ശുചീകരണ പരിപാടികള്ക്ക് എന്സിസി കേഡറ്റുകളും കോളജിലെ മറ്റു വിദ്യാര്ഥികളും പങ്കാളികളായി.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പോസ്റ്റര് ഡിസൈനിംഗ് മത്സരവും സംഘടിപ്പിച്ചു. വിജയികളായ 12 വിദ്യാര്ഥികള്ക്ക് കാഷ് അവാര്ഡും വൃക്ഷത്തൈകളും സമ്മാനമായി കേളജ് ബര്സാര് ഫാ. മാത്യു ആലപ്പാട്ടുമേടയില് വിതരണം ചെയ്തു.
ഭൂമിക്കൊരു മരവുമായി ആവേശത്തോടെ വിദ്യാർഥികൾ
കരൂർ: ഭൂമിക്കൊരു മരം എന്ന സന്ദേശം നൽകി കരൂർ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ വിദ്യാർഥികൾ പ്രകൃതിയെ ഹരിതാഭയാക്കുന്നതിൽ തങ്ങൾക്കുള്ള പങ്ക് തെളിയിച്ച് വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടും പൂച്ചെടികൾ വീടുകളിലേക്ക് സംവഹിച്ചും പോസറ്ററുകൾ തയാറാക്കിയും പരിസ്ഥിതിദിനം ആഘോഷിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ മഹനീയത ഹൃദയങ്ങളിൽ ഏറ്റുവാങ്ങിയാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്.
District News
ചൂണ്ടൽ: പഴുന്നാന സെന്റ്് ജോസഫ് ദേവാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷം പുതുശേരി പള്ളി വികാരി ഫാ. ആന്റോ ഒല്ലൂക്കാരൻ ഉദ്ഘാടനം ചെയ്തു. കൈക്കാരൻ ജെയ്സൺ ലൂവിസ് അധ്യക്ഷത വഹിച്ചു.
കൺവീനർ ബിജു കുര്യൻ, സിസ്റ്റർ ലിൻസാ മരിയ, വിൽസൺ പുലിക്കോട്ടിൽ, പ്രവീൺ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.ഡോ. നിഖിൽ ജോസ് ഫ്രാൻസിസ് സ്വാഗതവും വിശ്വാസപരി ശീലനം എച്ച്എം ടീസന് ജോസ് നന്ദിയും പറഞ്ഞു.
NRI
ഷിക്കാഗോ: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഞായറാഴ്ച നഴ്സസ് ദിനം വിപുലമായി ആചരിച്ചു.
അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം നഴ്സ്മാർക്കായി പ്രത്യേകം ആശീർവാദ പ്രാർഥന, തൈലാഭിഷേകം, എന്നിവ നടത്തി. പങ്കെടുത്ത ഏവർക്കും ഇടവകയുടെ ഉപഹാരം നൽകി.
വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തെൻപുരയിൽ എന്നിവർ രാവിലെ 8.15നും 10നും, വൈകുന്നേരം 5.30നും നടന്ന വിശുദ്ധ കുർബാനകൾക്കും പ്രത്യേക പ്രാർഥനകൾക്കും കാർമ്മികരായിരുന്നു.
നമ്മുടെ സമൂഹത്തിൽ നഴ്സുമാർ ചെലുത്ത സ്വാധീനം സിജു അച്ഛൻ ഊന്നിപ്പറയുകയും അവരുടെ ദൈവികമായ ഈ ശുഷ്രൂഷക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നഴ്സസ് മിനിസ്ട്രി കോഓർഡിനേറ്റർസായ ലിസി മുല്ലപ്പള്ളി, സാലി കിഴക്കേക്കുറ്റ്, ഷേർളി തോട്ടുങ്കൽ, മാത്യു ജോസ് മങ്ങാട്ട് എന്നിവരോടൊപ്പം ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ എന്നിവരും നേതൃത്വം നൽകി.
NRI
ഹൂസ്റ്റൺ, മിസ്സോറി സിറ്റി: മാതൃത്വത്തിന്റെ മഹത്വവും സ്നേഹവും വാഴ്ത്തിക്കൊണ്ട് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ മാതൃദിനം (Mother's Day) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മേയ് 10 ഞായറാഴ്ച ദൈവാലയത്തിൽ നടന്ന ഭക്തിനിർഭരമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം അമ്മമാരെ ആദരിക്കുന്നതിനായി പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു.
ഇടവക വികാരി റവ. ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുടുംബത്തിന്റെയും സഭയുടെയും അടിസ്ഥാന ശിലകളായ അമ്മമാർക്ക് വൈദികർ മാതൃദിന ഉപഹാരങ്ങൾ കൈമാറി. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ അമ്മമാരെ ആദരിക്കേണ്ടത് വിശ്വാസസമൂഹത്തിന്റെ കടമയാണെന്ന് വൈദികർ തങ്ങളുടെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
ഇടവക ട്രസ്റ്റിമാരായ സജി മരങ്ങാട്ടിൽ, സാബു കറുകപ്പറമ്പിൽ, ജെയിംസ് വടക്കേക്കര, ജിജോ വട്ടമറ്റം, പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്റ്റർ ലിസിൻ SJC, ബിബി തെക്കനാട്ട് എന്നിവരും പാരിഷ് കൗൺസിൽ അംഗങ്ങളും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
ഭാരവാഹികളുടെ സജീവ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.ഇടവകയിലെ സീനിയർ മിനിസ്ട്രി അംഗങ്ങളായ മാത്യു തറയിൽ, ജോസ് തറയിൽ, തോമസ് കണിച്ചാട്ടുതറ, സെലിൻ പച്ചിക്കര, ജിജി കുളക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
ചടങ്ങുകൾക്ക് ശേഷം നടന്ന ലഘുഭക്ഷണ വിതരണത്തിന് സീനിയർ മിനിസ്ട്രി അംഗങ്ങൾ നേതൃത്വം നൽകി. ഹൂസ്റ്റണിലെ ക്നാനായ സമൂഹത്തിന്റെ ഐക്യവും സ്നേഹവും വിളിച്ചോതുന്നതായിരുന്നു പള്ളി ഹാളിൽ നടന്ന ഈ ആഘോഷങ്ങൾ.
മാതാപിതാക്കളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഈ മാതൃദിന ആഘോഷം, ഇടവകയുടെ ആത്മീയവും സാമൂഹികവുമായ ഒത്തുചേരലിന്റെ മറ്റൊരു നാഴികക്കല്ലായി മാറി. കുടുംബത്തിന്റെയും സഭയുടെയും ഐക്യത്തിന് കരുത്തേകുന്ന എല്ലാ അമ്മമാർക്കും വികാരി ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ ആശംസകൾ നേർന്നു.
National
ബംഗളൂരു: സെന്റ് ജോണ്സ് കോളജ് ഓഫ് നഴ്സിംഗിന്റെ കോളജ് ഡേ ആഘോഷവും 2026 ബാച്ചിന്റെ ഗ്രാജുവേഷനും നടത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജോണ്സ് ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റി വൈസ് ചാന്സലര് ഫാ.ഡോ. വിക്ടര് ലോബോ എസ്ജെ മുഖ്യാതിഥിയായി.
സെന്റ് ജോണ്സ് അക്കാഡമി ഓഫ് ഹെല്ത്ത് സയന്സസ് ഡയറക്ടര് ഫാ. ജേസുദോസ് രാജമാണിക്കം അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടര് ഫാ.അജിത്ത് കെര്ക്കട്ട, ചീഫ് ഓഫ് നഴ്സിംഗ് സര്വീസസ് പ്രഫ.സാറാ ഉമ്മന്, പ്രിന്സിപ്പല് ഡോ. ബിന്ദു മാത്യു എന്നിവര് പ്രസംഗിച്ചു.
District News
നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയില് 16-ാമത് ലോക ഗ്ലോക്കോമ ദിനാചരണത്തിന്റെ ഭാഗമായി നേത്രവിഭാഗത്തിന്റെ നേതൃത്വത്തില് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഡോക്ടര്മാരായ ദീപ്തിലാല്, ആശിഖ്, നസീഹത് എന്നിവര് ക്ലാസുകള് നയിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ആശ എസ്. ബാബു മുഖ്യപ്രഭാഷണം നടത്തി. നഴ്സിംഗ് ഓഫീസര്മാരായ ലീന, ഹേമ, സീനിയര് ഓപ്റ്റോമെട്രിസ്റ്റ് ജലീല എന്നിവര് സംസാരിച്ചു.
District News
കൊച്ചി: ആമോദിനി ഇന്ത്യയും, രാജലക്ഷ്മി ഫൗണ്ടേഷനും ഒബ്രോണ് മാളും സംയുക്തമായി വനിതാ ദിനം ആഘോഷിച്ചു.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും സ്ത്രീകളെ സാമൂഹിക സംരംഭകത്വ സാമ്പത്തിക ശാക്തീകരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പാതയിലേക്ക് നയിക്കുന്നതില് ശ്രദ്ധ കേന്ദ്രീകരിച്ചു പദ്ധതികള് നടപ്പിലാക്കിവരുന്നവരാണ് ആമോദിനി ഇന്ത്യ.
ഒബ്രോണ് മാളില് നടന്ന ചടങ്ങില് ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില് ജീവിതവിജയം കൈവരിച്ച വനിതകളെ ആദരിച്ചു. ആമോദിനി ഇന്ത്യയുടെ ഫൗണ്ടര് ആന്ഡ് എംഡി ജയശ്രീ മധു, അരവിന്ദ് നടരാജന്, രാജലക്ഷ്മി ഫൗണ്ടേഷന് എംഡി. ലക്ഷ്മി, ആമോദിനി ഇന്ത്യ ഗോബല് ഡയറക്ടര് നിഷ മാത്യു,ഒബ്രോണ് മാള് ഓപ്പറേഷന് മാനേജര് മോനു നായര് എന്നിവര് സംസാരിച്ചു.
National
ന്യൂഡൽഹി: കോണ്ഗ്രസ് പ്രവർത്തകസമിതിയംഗവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂർ എംപിക്ക് എഴുപതാം പിറന്നാൾ. തന്റെ പിറന്നാൾ ആഘോഷത്തിനിടെ തിരുവനന്തപുരത്തുകാരനായ സഞ്ജു സാംസണി
ന്റെ മികവിൽ ഇന്ത്യക്കു മൂന്നാം ട്വന്റി 20 ലോകകപ്പ് കിരീടവും സഞ്ജുവിന് ലോകകപ്പിലെ താരമെന്ന ബഹുമതിയും കിട്ടിയതിൽ അതീവ സന്തോഷവാനാണെന്ന് തരൂർ പറഞ്ഞു.
പിറന്നാൾദിനമായ ഇന്നലെ രാവിലെ പതിവുപോലെ ലോക്സഭയിലെത്തി പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തോടൊപ്പം തരൂർ പങ്കുചേർന്നു. അടുത്ത സുഹൃത്തുക്കൾക്കായി ഇന്നലെ രാത്രി തരൂരിന്റെ വസതിയിൽ പ്രത്യേക അത്താഴവിരുന്നു നടത്തി. മന്ത്രിമാരും വിദേശ നേതാക്കളും സ്ഥാനപതിമാരും അടക്കം ഒട്ടേറെ പ്രമുഖർ തരൂരിന് ആശംസ നേർന്നു.
ഛത്തർപൂരിലെ സുഹൃത്തിന്റെ സ്വകാര്യ ആഡംബര ഫാം ഹൗസിൽ തരൂരിന്റെ പിറന്നാൾ പ്രമാണിച്ചു ഞായറാഴ്ച രാത്രി നടത്തിയ അത്താഴവിരുന്നിൽ അംബാസഡർമാർ, വ്യവസായ, സാമൂഹ്യ പ്രമുഖർ, മുതിർന്ന പത്രപ്രവർത്തകർ അടക്കം നിരവധി പേർ പങ്കെടുത്തു. വിദേശത്തുനിന്നും കേരളത്തിൽനിന്നുമുള്ളവർ വിരുന്നിനെത്തി.
District News
പൊടിമറ്റം: ഫ്രാൻസിസ്കൻ അല്മായ മൂന്നാംസഭയുടെ മുൻ സംസ്ഥാന പ്രസിഡന്റും ദീപിക മുൻ ഉദ്യോഗസ്ഥനുമായ കൊഴുക്കോട്ടയിൽ കെ.എസ്. തോമസിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ അനുമോദന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ കെ.എസ്. തോമസിനെ മാർ മാത്യു അറയ്ക്കൽ പൊന്നാടയണിയിച്ച് ആദരിച്ചു. മാർ സിബി മാത്യു പീടികയിൽ, ഫാ. ഡാർവിൻ വാലുമണ്ണേൽ, ഫാ. റിജോ പുരയിടത്തിൽ, ഫാ. സജി പൂവത്തുകാട്, രാഷ്ട്രദീപിക ഡയറക്ടർ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ, ഡിസിഎല് നാഷണല് കോ-ഓര്ഡിനേറ്റര് വര്ഗീസ് കൊച്ചുകുന്നേല്, ഫ്രാൻസിസ്കൻ അല്മായ സഭ രൂപത പ്രസിഡന്റ് ജോസ് വെട്ടം, സെബാസ്റ്റ്യൻ തോമസ് കൊഴുക്കോട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
NRI
ഹൂസ്റ്റൺ, ടെക്സസ്: ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഈ മാസം 15ന് മഹാശിവരാത്രി ആഘോഷം സംഘടിപ്പിക്കുന്നു.
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടക്കുന്ന ആഘോഷത്തിൽ രുദ്രാഭിഷേകം, ശിവസഹസ്രനാമാർച്ചന, ഭജന, ക്ഷേത്ര പുരോഹിതന്മാർ നടത്തുന്ന പ്രത്യേക പൂജകൾ എന്നിവ ഉൾപ്പെടുന്ന പരമ്പരാഗത വേദാചാരങ്ങൾ ഉണ്ടായിരിക്കും.
രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ആരാധനയിൽ പങ്കെടുക്കാൻ ഭക്തർക്ക് അവസരം ലഭിക്കും. ക്ഷേത്രത്തിന്റെ ആത്മീയ ദൗത്യത്തിന് അനുസൃതമായി, ഐക്യം, ഭക്തി, ആന്തരിക ഉണർവ് എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഈ ആചരണത്തിൽ കുടുംബങ്ങളെയും യുവാക്കളെയും ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള അന്വേഷകരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
District News
ആലപ്പുഴ: കോണ്ട്രാക്ടര്മാര്, ബില്ഡര്മാര്, നിര്മാണമേഖലയുമായി ബന്ധപ്പട്ട മറ്റു സ്ഥാപനങ്ങള്, പ്രഫഷണലുകള് എന്നിവരുടെ സംഘടനയായ ബില്ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ബിഎഐ) ആലപ്പുഴ സെന്ററിന്റെ ആഭിമുഖ്യത്തില് ബില്ഡേഴ്സ് ഡേ ആഘോഷിച്ചു.
ബിഎഐ സംസ്ഥാന ചെയര്മാന് കെ.എ. ജോണ്സണ് ഉദ്ഘാടനം ചെയ്തു. ബിഎഐ ആലപ്പുഴ സെന്റര് ചെയര്മാന് രാഗേഷ് ചക്രപാണി അധ്യക്ഷത വഹിച്ചു. ആര്ക്കിടെക്റ്റ് കൊച്ചുതൊമ്മന് മാത്യു മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ സെന്റര് സെക്രട്ടറി ശരത് സ്നേഹജന്, ട്രഷറര് സുമേഷ് ചന്ദ്രദാസ്, നജീബ് മണ്ണേല്, സിജു ഏബ്രഹാം, ചന്ദ്രമോഹന് എന്നിവര് പ്രസംഗിച്ചു.
ബില്ഡേഴ്സ് ഡേയുടെ ഭാഗമായി വികസിത് ഭാരത് 2047 എന്ന വിഷയത്തില് സെമിനാറുകളും ചര്ച്ചകളും വിവിധ കലാപരിപാടികളും നടന്നു. സംസ്ഥാനത്തെ വിവിധ സെന്ററുകളില്നിന്നായി 200 പ്രതിനിധികള് ചടങ്ങില് പങ്കെടുത്തു.
District News
എസ്എൻപുരം: പി. വെമ്പല്ലൂർ എംഇഎസ് അസ്മാബി കേളജിലെ എൻസിസി യൂണിറ്റ് കരസേനാദിനം ആഘോഷിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. സമീന കളത്തൊടി അധ്യക്ഷതവഹിച്ചു. മേജർ ജനറൽ ഡോ.പി. വിവേകാനന്ദൻ സൈനിക സ്മൃതി മണ്ഡപത്തിൽ ദീപം തെളിയിച്ചു.
ഹിന്ദി വിഭാഗം മേധാവി ഡോ.എം. രഞ്ജിത്ത് , എൻസിസി ഓഫീസർ കാപ്റ്റൻ എം. ബി.ബിന്ദിൽ എന്നിവർ സന്നിഹിതരായി.
District News
കൊല്ലം: പ്രസ് ക്ലബിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ.ജോൺ ബ്രിട്ടോ കേക്ക് മുറിച്ചു ആഘോഷം ഉദ്ഘാടനംചെയ്തു.
തുടർന്നു ക്രിസ്മസ് സന്ദേശം നൽകി. ബെൻസിഗർ ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ടി.ജെയിംസ്, കിംസ് ഹോസ്പിറ്റൽ മാർക്കറ്റിംഗ് പിആർഒ ദിൽഷാദ്, ജോർജ് എഫ്.സേവ്യർ വലിയവീട് എന്നിവർ പ്രസംഗിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി സനൽ ഡി.പ്രേം സ്വാഗതവും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ജോൺസൺ വേങ്ങത്തടം നന്ദിയും പറഞ്ഞു. നിർവാഹക സമിതി അംഗങ്ങളായ പി.ആർ.ദീപ്തി, എ.കെ.എം. ഹുസൈൻ, ജയൻ മഠത്തിൽ, രഞ്ജിത് എന്നിവർ പങ്കെടുത്തു.