ആലക്കോട്: കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിച്ചു. സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഫാ. സാബു പുതുശേരി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രറ്റർ ഫാ. അനീഷ് മണവത്ത്, ഫാ. ആൽബർട്ട് തെക്കെവയലിൽ, ഡോ. റോജേഴ്സ് സെബാസ്റ്റ്യൻ, ജോസ് പ്രകാശ്, ജോസ്ന, ആൻ മരിയ, ഗ്രേസമ്മ പാലക്കുന്നേൽ, സിമി, എൽസിറ്റ, ജ്യോതി എന്നിവർ പ്രസംഗിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി.