ഫിലഡൽഫിയ: സേവനത്തിന്‍റെ 48 സംവൽസരങ്ങൾ പൂർത്തിയാക്കി 2028 ൽ സുവർണജൂബിലിയിലേക്ക് കടക്കുന്ന ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയാ (ഐഎസിഎ) ഒക്ടോബർ 10 ശനിയാഴ്ച ഒരേ വിശ്വാസം, പല പാരന്പര്യങ്ങൾ, ഒരുക്കുടകീഴൽ’ എന്ന ആപ്തവാക്യത്തിലൂന്നി കേരളകത്തോലിക്കരുടെ പൈതൃകദിനം ആഘോഷിച്ചു.
അന്നേദിവസം വൈകുന്നേരം നാലുമണിമുതൽ ഫിലാഡൽഫിയ സെന്‍റ് തോമസ് സീറോമലബാർ പള്ളിയിൽ നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് സീറോമലങ്കര കത്തോലിക്കാസഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് അഭിവന്ദ്യ ഫീലിപ്പോസ് സ്റ്റെഫാനോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും, സ്നേഹകൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാർമ്മികത്വത്തിലും സീറോമലങ്കര റീത്തിലുള്ള കൃതഞ്ജതാബലിയർപ്പണം നടക്കും.
വിശിഷ്ടാതിഥികൾക്ക് സ്വീകരണം, കൃതഞ്ജതാബലിയർപ്പണം, ദന്പതിമാരെ ആദരിക്കൽ, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്. ഇന്ത്യൻ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പൂർവികപാരന്പര്യങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാർ, സീറോമലങ്കര, ക്നാനായ, ലത്തീൻ കത്തോലിക്കർ എന്നിവർ ഒരേ æടക്കീഴിൽ അണിനിരന്ന് ഒന്നിച്ചർപ്പിക്കുന്ന ദിവ്യബലിയിലേക്കും, തുടർന്നു നടക്കുന്ന പൊതുസമ്മേളനം, കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവയിലേക്കും എല്ലാ മലയാളികളെയും ഭാരവാഹികൾ ക്ഷണിക്കുന്നു.
2026 ൽ വിവാഹിതരായ നവദന്പതിമാരെയും, 2026 ൽ ദാന്പത്യത്തിന്‍റെ രജത ജൂബിലി (25), സുവർണജൂബിലി (50) എന്നീ വിശേഷാൽ വിവാഹവാർഷികങ്ങൾ ആഘോഷിക്കുന്ന ദന്പതിമാരെയും ദിവ്യബലിമദ്ധ്യേ തിരുമേനി ആശീർവദിക്കുകയും, അഭിനന്ദിക്കുകയും ചെയ്യും.
ഫിലാഡൽഫിയ ഇൻഡ്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ലെനിൻ ഫെർണാണ്ടസ് ഡയറക്ടർ ബോർഡ് ചെയർമാനും, സെന്‍റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഫാ. ബാബു മഠത്തിൽപറന്പിൽ, സെ. തോമസ് സീറോമലബാർ പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, സെ. ജോണ്‍ നനമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ബിപ്പിൻ മാത്യു തറയിൽ എന്നിവർ ഡയറക്ടർമാ ം, തോമസ് സൈമണ്‍ (പ്രസിഡന്‍റ്), ചാർലി ചിറയത്ത് (ജനറൽ സെക്രട്ടറി), സ്വപ്ന സജി സെബാസ്റ്റ്യൻ (ട്രഷറർ), ജോഷ്വാ ജേക്കബ് (വൈസ് പ്രസിഡന്‍റ്), മെർലിൻ അഗസ്റ്റിൻ (ജോ. സെക്രട്ടറി), ഫിലിപ് (ബിജു) ജോണ്‍ (ജോ. ട്രഷറർ), അനീഷ് ജയിംസ് (മുൻ പ്രസിഡന്‍റ്), സബ് കമ്മിറ്റി ചെയർപേഴ്സണ്‍സ് ആയ ജോസ് മാളേയ്ക്കൽ, ജോസഫ് മാണി, ജസ്റ്റിൻ തോമസ്, ഫിലിപ് എടത്തിൽ, സേവ്യർ മൂഴിക്കാട്ട്, റോമിയോ ഡാൽഫി, കുരുവിള ജയിംസ്, ജറിക്ക് എബ്രാഹം, ഓഡിറ്റർമാരായ ജോസഫ് സക്കറിയ, സണ്ണി പടയാറ്റിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ അലക്സ് ജോണ്‍, തോമസ് നെടുമാക്കൽ, ജോസഫ് തോമസ്. ജോണ്‍സണ്‍ ഫെർണാണ്ടസ് എന്നിവരടങ്ങുന്ന (ഐ. എ. സി. എ.) എക്സിക്കനട്ടീവ് കമ്മിറ്റി ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.