ആലപ്പുഴ: ഒളിമ്പിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ മൂവായിരം കായികതാരങ്ങൾ അണിനിരന്ന ഒളിമ്പിക്സ് ദിനാഘോഷ റാലി സംഘടിപ്പിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ വിദ്യാഭ്യാസ വകുപ്പ് എന്നീ സംഘടനകളുടെയും വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന അന്തർദേശീയ ഒളിമ്പിക്സ് ദിന റാലി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് അങ്കണത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായർ ഫ്ലാഗ് ഓഫ് ചെയ്തു.
എഡിഎം സി. പ്രേംജി പ്രസംഗിച്ചു. തുടർന്ന് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കുര്യൻ ജയിംസ് അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി റോയ്, സി.ടി. സോജി, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, ഒളിമ്പിക്സ് കൗൺസിലർ രജിത ലാൽ, ഒളിമ്പിക്സ് അസോസിയേഷൻ ട്രഷറർ എസ്. വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.