മണ്ണാർകുന്ന്: സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ ഇടവകദിനം ആഘോഷിച്ചു.
വിശുദ്ധ കുർബാനയെത്തുടർന്നു നടത്തിയ ഇടവകദിന സമ്മേളനം അതിരൂപത സിഞ്ചെല്ലൂസ് മോൺ. സ്കറിയ കന്യാകോണിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. എമ്മാനുവേൽ നെല്ലുവേലി അധ്യക്ഷത വഹിച്ചു.
മണ്ണാർകുന്ന് മഠം സുപ്പീരിയർ സിസ്റ്റർ റോസ്മേരി എഫ്സിസി, കൈക്കാരന്മാരായ ജയിംസ് കൊച്ചുപുളിക്കൽ, ഷെൻസി തോമസ് മുകളേൽ, ഷൈൻ വല്യാറ എന്നിവർ പ്രസംഗിച്ചു.
വിവാഹത്തിന്റെ സുവർണ, രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും കലാ-കായിക-കൃഷി മേഖലകളിൽ മികവു തെളിയിച്ച ഇടവകാംഗങ്ങളെയും സമ്മേളനത്തിൽ ആദരിച്ചു. ഇടവകാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.