Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celestial Wonder

ഉ​ൽ​ക്കാ​വ​ർ​ഷം ഫെ​ബ്രു​വ​രി വ​രെ..! ആ​കാ​ശ​വി​സ്മ​യം ഇ​ന്ത്യ​യി​ലും കാ​ണാം, എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം..?

കോ​ട്ട​യം: ഡി​സം​ബ​ർ മു​ത​ൽ ന​മു​ക്കും ആ​കാ​ശ​വി​സ്മ​യ​മാ​യ ഉ​ൽ​ക്കാ​വ​ർ​ഷം കാ​ണാം. ധൂ​മ​കേ​തു​ക്ക​ളു​ടെ​യോ ഛിന്ന​ഗ്ര​ഹ​ങ്ങ​ങ്ങ​ളു​ടെ​യോ അ​വ​ശി​ഷ്ട​ങ്ങ​ളെ ഭൂ​മി മു​റി​ച്ചു​ക​ട​ക്കു​മ്പോ​ഴാ​ണ് അ​ത് ഉ​ൽ​ക്കാ​വ​ർ​ഷ​മാ​യി ന​മു​ക്ക് കാ​ണാ​നാ​കു​ന്ന​ത്.

ഡി​സം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രം ഭൂ​മി അ​ത്ത​രം നി​ര​വ​ധി അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​രി​കി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഈ ​സീ​സ​ൺ ന​ക്ഷ​ത്ര, ഉ​ൽ​ക്കാ നി​രീ​ക്ഷ​ങ്ങ​ൾ​ക്ക് പ​റ്റി​യ കാ​ല​മാ​ണ്. ഈ ​മ​ഞ്ഞു​കാ​ല​ത്തെ ഉ​ൽ​ക്കാ​വ​ർ​ഷം ഏ​തൊ​ക്കെ​യെ​ന്നു നോ​ക്കാം.

ജെ​മി​നി​ഡ് (ഡി​സം​ബ​ർ)

നാ​സ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് പ്ര​കാ​രം, ഡി​സം​ബ​ർ 13, 14 തീ​യ​തി​ക​ളി​ൽ രാ​ത്രി ആ​കാ​ശ​ത്ത് ജെ​മി​നി​ഡ് ഉ​ൽ​ക്കാ​വ​ർ​ഷം കാ​ണാ​നാ​കും. മ​ണി​ക്കൂ​റി​ൽ 120 ഉ​ൽ​ക്ക​ക​ൾ വ​രെ വീ​ഴാം.

ഛിന്ന​ഗ്ര​ഹം 3200-ഫേ​ത്ത​ണി​ൽ നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന തി​ള​ക്ക​മു​ള്ള​തും വ​ർ​ണാ​ഭ​മാ​യ​തു​മാ​യ ഉ​ൽ​ക്ക​ക​ൾ കി​ഴ​ക്ക​ൻ ആ​കാ​ശ​ത്ത് വ്യാ​ഴ​ത്തി​ന് സ​മീ​പം പ്ര​കാ​ശ​മ​ഴ​യാ​യി ന​മു​ക്ക് കാ​ണാ​നാ​കും.

 

ക്വാ​ഡ്ര​ന്‍റി​ഡ് (ജ​നു​വ​രി ആ​ദ്യം)

നാ​സ​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ക്വാ​ഡ്രാ​ന്‍റി​ഡ് ഉ​ൽ​ക്കാ​വ​ർ​ഷം ഡി​സം​ബ​ർ 26 മു​ത​ൽ 2026 ജ​നു​വ​രി 16 വ​രെ സ​ജീ​വ​മാ​യി​രി​ക്കും. 2026 ജ​നു​വ​രി മൂ​ന്നി​നും നാ​ലി​നു​മി​ട​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ ഉ​ൽ​ക്കാ​വ​ർ​ഷം കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ‍​യു​ന്ന​ത്. ചി​ല​പ്പോ​ൾ ശ​ക്ത​മാ​യ പൊ​ട്ടി​ത്തെ​റി​യും സം​ഭ​വി​ച്ചേ​ക്കാം.

‌ജ​നു​വ​രി-​ഫെ​ബ്രു​വ​രി വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​റ്റ് ഉ​ൽ​ക്കാ​പ്ര​വാ​ഹ​ങ്ങ​ളു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഡെ​ൽ​റ്റ-​കാ​ൻ​ക്രി​ഡ്സ് ഉ​ൽ​ക്കാ​വ​ർ​ഷം ഏ​ക​ദേ​ശം ജ​നു​വ​രി ഒന്നു മു​ത​ൽ ജ​നു​വ​രി 24 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ചി​ല​പ്പോ​ൾ ഡി​സം​ബ​ർ പ​കു​തി മു​ത​ൽ ഫെ​ബ്രു​വ​രി പ​കു​തി വ​രെയും നീ​ണ്ടു​നി​ൽ​ക്കാം. എ​ന്നി​രു​ന്നാ​ലും ഇ​ത് വ​ള​രെ ദു​ർ​ബ​ല​മാ​ണ്.

ഇ​ന്ത്യ​യി​ൽ എ​വി​ടെ, എ​ങ്ങ​നെ കാ​ണാം

ജെ​മി​നി​ഡ് ഉ​ൽ​ക്കാ​വ​ർ​ഷം വൈ​കു​ന്നേ​രം മു​ത​ൽ പ്ര​ഭാ​ത​ത്തി​നു മു​മ്പു​ള്ള സ​മ​യം വ​രെ കാ​ണാ​ൻ സാ​ധി​ക്കും. ക്വാ​ഡ്ര​ന്‍റി​ഡ് പു​ല​ർ​ച്ചെ മൂ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ൽ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി കാ​ണാം. ന​ഗ​ര​ത്തി​ലെ വെ​ളി​ച്ച​ത്തി​ൽ​നി​ന്ന് അ​ക​ലെ​യു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തു​ക. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ, കു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ സാ​ധാ​ര​ണ​യാ​യി മി​ക​ച്ച ദൃ​ശ്യ​പ​ര​ത ന​ൽ​കു​ന്നു. ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് ഉ​ൽ​ക്കാ​വ​ർ​ഷം ആ​സ്വ​ദി​ക്കാം.

ഡി​സം​ബ​ർ-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന അ​വ​ശി​ഷ്ട പ്ര​വാ​ഹ​ങ്ങ​ൾ പ​ല​പ്പോ​ഴും വ്യ​ത്യ​സ്ത വാ​ൽ​ന​ക്ഷ​ത്ര​ങ്ങ​ളി​ൽ നി​ന്നോ, ഛിന്ന​ഗ്ര​ഹ​ങ്ങ​ളി​ൽ നി​ന്നോ വ​രു​ന്ന​തി​നാ​ൽ, ഒ​ന്നി​നു​പു​റ​കെ ഒ​ന്നാ​യി പെ​യ്യു​ന്ന​തു കാ​ണാം.

ഇ​ന്ത്യ​ൻ വാ​ന​നി​രീ​ക്ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, ശൈ​ത്യ​കാ​ല​ത്ത് ഈ​ർ​പ്പം കു​റ​വും പ​ല​പ്പോ​ഴും തെ​ളി​ഞ്ഞ ആ​കാ​ശ​വു​മാ​ണു ല​ഭി​ക്കു​ന്ന​ത്. ഇ​ത് മ​ൺ​സൂ​ൺ-​വേ​ന​ൽ​ക്കാ​ല മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മി​ക​ച്ച വാ​ന​നി​രീ​ക്ഷ​ണ​ത്തി​നു സ​ഹാ​യി​ക്കു​ന്നു.

 

Latest News

Corehub Up