Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cerebral

ഗുരുതര മസ്തിഷ്‌ക രക്തസ്രാവത്തെ അതിജീവിച്ചയാൾക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുനര്‍ജന്മം

പാ​​​ലാ: മ​​​ര​​​ണ​​​ത്തെ മു​​​ഖാ​​​മു​​​ഖം ക​​​ണ്ട പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ല്‍ സ​​​ങ്കീ​​​ര്‍ണ​​​മാ​​​യ മ​​​സ്തി​​​ഷ്‌​​​ക ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ പാ​​​ലാ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​മ്പ​​തു​​​കാ​​​ര​​​ന് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ല്‍ പു​​​ന​​​ര്‍ജ​​​ന്മം.

ന്യൂ​​​റോ സ​​​ര്‍ജ​​​റി ആ​​​ന്‍ഡ് സ്‌​​​പൈ​​​ന്‍ സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് പു​​​ന​​​ര്‍ജ​​​ന്മം ന​​​ല്‍കി​​​യ​​​ത്. ര​​​ണ്ട് മാ​​​സം മു​​​ന്പു വീ​​​ട്ടി​​​ല്‍വ​​​ച്ചു​​​ണ്ടാ​​​യ വീ​​​ഴ്ച​​​യെ​​​ത്തു​​​ട​​​ര്‍ന്ന് ക​​​ഠി​​​ന​​​മാ​​​യ ത​​​ല​​​വേ​​​ദ​​​ന​​​യും ഛര്‍ദി​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. തു​​​ട​​​ര്‍ന്നു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ത​​​ല​​​ച്ചോ​​​റി​​​ലെ ര​​​ക്ത​​​ധ​​​മ​​​നി പൊ​​​ട്ടി ക​​​ഠി​​​ന​​​മാ​​​യ ര​​​ക്ത​​​സ്രാ​​​വം ഉ​​​ണ്ടാ​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി.

അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ല്‍ അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ന്യൂ​​​റോ സ​​​ര്‍ജ​​​റി ആ​​​ന്‍ഡ് സ്‌​​​പൈ​​​ന്‍ സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​എം.​​​കെ. സ​​​രീ​​​ഷ് കു​​​മാ​​​റി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ സ​​​ങ്കീ​​​ര്‍ണ​​​മാ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​ച്ചെ​​​ത്തി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ച​​​ത്.

ന്യൂ​​​റോ​​​ സ​​​ര്‍ജ​​​റി ആ​​​ന്‍ഡ് സ്‌​​​പൈ​​​ന്‍ സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗം സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​ന്‍റ് ഡോ. ​​​ആ​​​ര്‍.​ രാ​​​ജീ​​​വ്, ക്രി​​​ട്ടി​​​ക്ക​​​ല്‍ കെ​​​യ​​​ര്‍ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ജോ​​​സു​​​കു​​​ട്ടി മാ​​​ത്യു, സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​അ​​​ഞ്ജു മേ​​​രി ദേ​​​വ​​​സ്യ, അ​​​സോ.​ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ.​​​ജാ​​​സ​​​ണ്‍ സ​​​ഖ​​​റി​​​യ, അ​​​നേ​​​സ്‌​​​തേ​​​ഷ്യ വി​​​ഭാ​​​ഗം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​രാ​​​യ ഡോ.​ ​​ശി​​​വാ​​​നി ബ​​​ക്ഷി, ഡോ.​ ​​ബേ​​​സി​​​ല്‍ പോ​​​ള്‍ മ​​​ന​​​യി​​​ല്‍ എ​​​ന്നി​​​വ​​​രും ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി.

ത​​​ല​​​ച്ചോ​​​റി​​​ലെ പ്ര​​​ധാ​​​ന ര​​​ക്ത​​​ധ​​​മ​​​നി​​​യി​​​ലു​​​ണ്ടാ​​​യ വീ​​​ക്ക​​​മാ​​​ണ് ര​​​ക്ത​​​സ്രാ​​​വ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ര്‍ന്നാ​​​ണ് സ​​​ങ്കീ​​​ര്‍ണ​​​മാ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യും തു​​​ട​​​ര്‍ചി​​​കി​​​ത്സ​​​ക​​​ളും ന​​​ട​​​ത്തി​​​യ​​​ത്. ത​​​ല​​​ച്ചോ​​​റി​​​ലെ അ​​​മി​​​ത​​​മാ​​​യ ദ്രാ​​​വ​​​ക സ​​​മ്മ​​​ര്‍ദം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി വി.​​​പി.​​​ഷ​​​ണ്ട് ശ​​​സ്ത്ര​​​ക്രി​​​യ​​​യാ​​​ണ് ആ​​​ദ്യം ന​​​ട​​​ത്തി​​​യ​​​ത്. ഏ​​​താ​​​നും ദി​​​വ​​​സ​​​ത്തി​​​നു ശേ​​​ഷം ക്രേ​​​നി​​​യോ​​​ട്ട​​​മി ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ര​​​ക്ത​​​ധ​​​മ​​​നി​​​യി​​​ലെ വീ​​​ക്കം അ​​​ന്യൂ​​​റി​​​സം ക്ലി​​​പ്പി​​​ങ്ങി​​​ലൂ​​​ടെ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കി.

ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് ശേ​​​ഷ​​​മു​​​ള്ള ചി​​​കി​​​ത്സാ കാ​​​ല​​​യ​​​ള​​​വ് വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ നി​​​റ​​​ഞ്ഞ​​​താ​​​യി​​​രു​​​ന്നു. ഐ​​സി​​യു​​​വി​​​ല്‍ ക​​​ഴി​​​യ​​​വേ ക​​​ഠി​​​ന​​​മാ​​​യ ന്യൂ​​​മോ​​​ണി​​​യ, ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പ് കു​​​റ​​​യു​​​ന്ന അ​​​വ​​​സ്ഥ എ​​​ന്നി​​​വ​​​യും അ​​​ദ്ദേ​​​ഹ​​​ത്തെ ബാ​​​ധി​​​ച്ചു. ഒ​​​രു ഘ​​​ട്ട​​​ത്തി​​​ല്‍ ശ്വ​​​സ​​​ന​​​ത​​​ട​​​സം നേ​​​രി​​​ട്ട​​​പ്പോ​​​ള്‍ ശ്വാ​​​സ​​​നാ​​​ള​​​ത്തി​​​ല്‍ ദ്വാ​​​ര​​​മി​​​ട്ട് (ട്ര​​​ക്കി​​​യോ​​​സ്റ്റ​​​മി) വെ​​​ന്‍റി​​​ലേ​​​റ്റ​​​ര്‍ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ജീ​​​വ​​​ന്‍ നി​​​ല​​​നി​​​ര്‍ത്തി​​​യ​​​ത്.

ഒ​​​രു മാ​​​സ​​​ത്തി​​​നു ശേ​​​ഷം ആ​​​ശു​​​പ​​​ത്രി വി​​​ടു​​​മ്പോ​​​ള്‍ പൂ​​​ര്‍ണ ബോ​​​ധാ​​​വ​​​സ്ഥ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നും കൈ​​​കാ​​​ലു​​​ക​​​ള്‍ ച​​​ലി​​​പ്പി​​​ക്കാ​​​നും സം​​​സാ​​​രി​​ക്കാ​​​നും​ അ​​​ദ്ദേ​​ഹം പ്രാ​​​പ്ത​​​നാ​​​യി.

ന​​​ട്ടെ​​​ല്ലി​​​നെ​​​യും ത​​​ല​​​ച്ചോ​​​റി​​​നെ​​​യും ബാ​​​ധി​​​ക്കു​​​ന്ന ഗു​​​രു​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ള്‍ക്കും അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പെ​​​ടു​​​ന്ന​​​വ​​​ര്‍ക്കും അ​​​ത്യാ​​​ധു​​​നി​​​ക ചി​​​കി​​​ത്സ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന വി​​​ദ​​​ഗ്ധ സം​​​ഘ​​​മാ​​​ണ് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ലെ ന്യൂ​​​റോ ​​​സ​​​ര്‍ജ​​​റി ആ​​​ന്‍ഡ് സ്‌​​​പൈ​​​ന്‍ സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗ​​മെ​​ന്ന് ആ​​ശു​​പ​​ത്രി മാ​​നേ​​ജ്മെ​​ന്‍റ് ചൂ​​ണ്ടി​​ക്കാ​​ട്ടി.

Latest News

Corehub Up