Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Certain

കാ​ന​ഡ​യ്ക്ക് തി​രി​ച്ച​ടി‌; ചി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് 50% നി​കു​തി ചു​മ​ത്തി യു​എ​സ്

വാ​ഷിം​ഗ്ട​ൺ: കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ചി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം പു​തി​യ തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി യു​എ​സ്. പു​തി​യ തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് തി​ങ്ക​ളാ​ഴ്ച ഒ​പ്പു​വ​ച്ചു.

മ​ദ്യം, വാ​ഹ​ന​ങ്ങ​ൾ, ക്ഷീ​രോ​ൽ​പ്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കാ​ന​ഡ ത​ങ്ങ​ളോ​ട് "വി​വേ​ച​ന​പ​ര​മാ​യ സ​മീ​പ​നം" കാ​ണി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് യു​എ​സി​ന്‍റെ ന​ട​പ​ടി.പു​തി​യ നി​കു​തി നി​ര​ക്കു​ക​ൾ 30 ദി​വ​സ​ത്തി​ന​കം നി​ല​വി​ൽ വ​രു​മെ​ന്ന് വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

ഊ​ർ​ജ്ജം, പൊ​ട്ടാ​ഷ്, മ​റ്റ് പ്ര​ത്യേ​ക മേ​ഖ​ല​ക​ളി​ൽ പെ​ടു​ന്ന ചി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യെ ഇ​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും, യു.​എ​സ്-​മെ​ക്സി​ക്കോ-​കാ​ന​ഡ വ്യാ​പാ​ര ക​രാ​ർ പ്ര​കാ​രം രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ളെ ഈ ​പു​തി​യ തീ​രു​മാ​നം ബാ​ധി​ക്കും.

Latest News

Corehub Up