Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Champions.

Pathanamthitta

കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​വും നി​ര​ണം സെ​ന്‍റ് തോ​മ​സ് ക്ല​ബും ചാ​മ്പ്യ​ന്മാ​ർ

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ടൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​വും (ഷി​ഫ്റ്റ്-2), ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നി​ര​ണം സെ​ന്‍റ് തോ​മ​സ് ക്ല​ബും ജേ​താ​ക്ക​ളാ​യി. തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ മൈ​താ​നി​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​നും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും സം​യു​ക്ത​മാ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്.

പെ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ഷി​ഫ്റ്റ്-2, ആ​തി​ഥേ​യ​രാ​യ മാ​ർ​ത്തോ​മ്മാ റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​നെ 23-17 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​ജ​യി​ക​ൾ​ക്കാ​യി ഗി​രി​ബാ​ല പ്ര​ദീ​പ് 10 പോ​യി​ന്‍റു​ക​ൾ നേ​ടി. മാ​ർ​ത്തോ​മ്മാ സ്കൂ​ളി​നു​വേ​ണ്ടി ആ​ഞ്ജ​ലീ​ന ആ​ൻ ഏ​ബ്ര​ഹാം 13 പോ​യി​ന്‍റു​ക​ൾ നേ​ടി മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച​വ​ച്ചു.

ആ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം അ​ടൂ​ർ ഷി​ഫ്റ്റ്-2 ടീ​മി​നെ 34-12 എ​ന്ന സ്കോ​റി​ന് ത​ക​ർ​ത്ത് നി​ര​ണം സെ​ന്‍റ് തോ​മ​സ് ക്ല​ബ് കി​രീ​ടം ക​ര​സ്ഥ​മാ​ക്കി. നി​ര​ണം ടീ​മി​നു വേ​ണ്ടി 19 പോ​യി​ന്‍റു​ക​ൾ നേ​ടി​യ കാ​ർ​ത്തി​ക് ജ​യ​ച​ന്ദ്ര​യാ​ണ് മ​ത്സ​ര​ത്തി​ൽ തി​ള​ങ്ങി​യ​ത്.

നേ​ര​ത്തേ ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം പെ​ൺ​കു​ട്ടി​ക​ൾ ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ളി​നെ​യും (25-18), തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ, തി​രു​വ​ല്ല ബാ​സ്ക​റ്റ്ബോ​ൾ ക​ല​ബി​നെ​യും (28-0) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ആ​ൺ​കു​ട്ടി​ക​ളു​ടെ സെ​മി​യി​ൽ സെ​ന്‍റ് തോ​മ​സ് ക്ല​ബ് സോ​ഫി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​നെ​യും (38-9), കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ഷി​ഫ്റ്റ്-2 സ്വ​ന്തം ഒ​ന്നാം ഷി​ഫ്റ്റ് ടീ​മി​നെ​യും (25-19) പ​രാ​ജ​യ​പ്പെ​ടു​ത്തി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ അ​നി​ത വ​ർ​ഗീ​സ് പ്ര​സം​ഗി​ച്ചു.

Latest News

Corehub Up