Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Change Of

Pathanamthitta

അ​ടൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രു​മാ​റ്റ​ത്തി​ൽ വി​വാ​ദം

അ​ടൂ​ർ: അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സി​പി​ഐ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​നെ ചൊ​ല്ലി സോ​ഷ്യ​ൽ മീ​ഡി​യ വി​വാ​ദം കൊ​ഴു​ക്കു​ന്നു. സി​പി​ഐ​യി​ലെ പ്രി​ജി ക​ണ്ണ​നെ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.


പ്രി​ജി ശ​ശി​ധ​ര​ൻ എ​ന്ന പേ​രി​ൽ കൊ​ല്ലം ജി​ല്ല​യി​ൽ മു​ന്പ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ നേ​രി​ട്ട​യാ​ൾ അ​ടൂ​രി​ലെ​ത്തി​യ​പ്പോ​ൾ പ്രി​ജി ക​ണ്ണ​നാ​യെ​ന്ന പേ​രി​ലാ​ണ് വി​വാ​ദ​ങ്ങ​ൾ. എ​ന്നാ​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ പേ​രി​നൊ​പ്പം പ്രി​ജി​യു​ടെ പേ​ര് എ​ത്തി​യ​പ്പോ​ഴാ​ണ് പ്രി​ജി ക​ണ്ണ​ൻ എ​ന്നാ​യ​തെ​ന്നും നേ​ര​ത്തെ അ​ച്ഛ​ന്‍റെ പേ​രാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​തെ​ന്നും മാ​റ്റം സ്വാ​ഭാ​വി​ക​മെ​ന്നു​മാ​ണ് സി​പി​ഐ വി​ശ​ദീ​ക​ര​ണം.

പേ​ര് തെ​റ്റി​ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന​താ​യി സി​പി​ഐ മു​ൻ നേ​താ​വു കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ പ​റ​യു​ന്നു. 2020-2025 കാ​ല​ത്ത് കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​മാ​യി​രു​ന്ന​പ്പോ​ഴും മൂ​ന്നു മാ​സം മു​ൻ​പ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ലം ക​രീ​പ്ര പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച​പ്പോ​ഴും പ്രി​ജി ശ​ശി​ധ​ര​ൻ എ​ന്നാ​യി​രു​ന്നു പേ​ര്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ഴും പ്രി​ജി ശ​ശി​ധ​ര​ൻ ത​ന്നെ​യാ​യി​രു​ന്നു. ഇ​തു പെ​ട്ടെ​ന്ന് മാ​റ്റി​യ​തി​നു പി​ന്നാ​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളാ​ണെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പോ​സ്റ്റ്.


2021 ൽ ​അ​ടൂ​രി​ൽ മ​ത്സ​രി​ച്ച അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​ടൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്നു എം. ​ജി. ക​ണ്ണ​ൻ. എം.​ജി. ക​ണ്ണ​ന്‍റെ ഭാ​ര്യ​യു​ടെ പേ​രും അ​ടൂ​രി​ൽ യു​ഡി​എ​ഫ് പ​രി​ഗ​ണി​ച്ചി​രു​ന്നു. തെ​റ്റി​ധാ​ര​ണാ ജ​ന​ക​മാ​ണ് പേ​രു​മാ​റ്റ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. എം.​ജി. ക​ണ്ണ​ന്‍റെ ഭാ​ര്യ​യു​ടെ പേ​ര് സ​ജി​ത ക​ണ്ണ​നെ​ന്നാ​ണ്.

എ​ഐ​വൈ​എ​ഫ് മു​ൻ ഭാ​ര​വാ​ഹി കൂ​ടി​യാ​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​ക്ക്, എ​ഐ​വെ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. അ​ഖി​ലും ഫേ​സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി. ഒ​രു സ്ത്രീ ​ത​ന്‍റെ ‌ പേ​രി​നൊ​പ്പം ഭ​ർ​ത്താ​വി​ന്‍റെ​യും അ​ച്ഛ​ന്‍റെ​യും പേ​രു ചേ​ർ​ക്കു​ന്ന​ത് കേ​ര​ള സ​മൂ​ഹ​ത്തി​ൽ അ​പൂ​ർ​വ സം​ഭ​വ​മ​ല്ലെ​ന്ന്എ​സ്. അ​ഖി​ൽ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു. വി​വാ​ഹ​ത്തി​ന് മു​ൻ​പ് പ്രി​ജി​യു​ടെ പി​താ​വി​ന്‍റെ പേ​ര് ചേ​ർ​ത്ത് പ്രി​ജി ശ​ശി​ധ​ര​ൻ എ​ന്നും, എ​ഐ​വൈ​എ​ഫ് നേ​താ​വ് കൂ​ടി​യാ​യ ക​ണ്ണ​നെ വി​വാ​ഹം ചെ​യ്ത ശേ​ഷം പ്രി​ജി ക​ണ്ണ​ൻ എ​ന്നും പേ​ര് ചേ​ർ​ത്തു എ​ന്നാ​ണ് എ​സ്. അ​ഖി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

വ്യാ​ജ വി​ലാ​സം ന​ൽ​കി വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​ര് ചേ​ർ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച ആ​ളാ​ണ് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ എ​ന്നും അ​ഖി​ൽ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

Latest News

Corehub Up