Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Charas

തൂ​ഫാ​ൻ നെ​ടു​മ്പാ​ശേ​രി​യി​ലും; യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് പൊ​ലി​സ്

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ്പാ​ശേ​രി​യി​ൽ പൊ​ലി​സി​ന്‍റെ വ​ൻ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട. ര​ണ്ട​ര​ക്കി​ലോ ച​ര​സു​മാ​യി യു​വാ​വി​നെ പൊ​ലി​സ് പി​ടി​കൂ​ടി.

കാ​സ​ർ​ഗോഡ് നീ​ലേ​ശ്വ​രം ചി​റ​പ്പു​റ​ത്ത് വെ​ള്ളി​ക്കോ​ത്ത് മു​ഹ​മ്മ​ദ് സി​റാ​ജു​ദ്ദീ​ൻ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫും നെ​ടു​മ്പാ​ശേ​രി പൊ​ലി​സും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്‌​ത​ത്. അ​ഞ്ചു​കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന​താ​ണ് പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​മ്പാ​ശേ​രി​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ ച​ര​സ് വാ​ങ്ങി​യ​തെ​ന്ന് പൊ​ലി​സി​നോ​ട് പ​റ​ഞ്ഞു. അ​വി​ടെ​നി​ന്ന് മം​ഗ​ലാ​പു​രം​വ​രെ വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര​ചെ​യ്‌​ത​ത്‌.

തു​ട​ർ​ന്ന് ട്രെ​യി​നി​ൽ തൃ​ശൂ​രി​ലി​റ​ങ്ങി. അ​വി​ടെ​നി​ന്ന് ടാ​ക്‌​സി​യി​ൽ നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തി ഹോ​ട്ട​ൽ മു​റി​യെ​ടു​ത്തു. കൊ​ച്ചി സി​റ്റി​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​പോ​വാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ദ്ധ​തി. ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളാ​ക്കി സൂ​ക്ഷി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ച​ര​സ് ക​ണ്ടെ​ത്തി​യ​ത്.

ക​ഞ്ചാ​വി്റെ ത​ളി​രി​ല​കൊ​ണ്ട് നി​ർ​മി​ച്ച അ​ത്യ​ധി​കം അ​പ​ക​ട ച​ര​സാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​തി​നു​മു​ൻ​പും മു​ഹ​മ്മ​ദ് സി​റാ​ജു​ദ്ദീ​ൻ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭ്യ​മാ​വു​ന്ന വി​വ​രം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീം, ​നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി. സി. ​ബി​നു​കു​മാ​ർ, ആ​ലു​വ ഡി​വൈ​എ​സ്‌​പി ബൈ​ജു പൗ​ലോ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​എ​സ്. അ​ഭി​ജി​ത്, എ.​സി. ബി​ജു, കെ.​പി. വി​ജു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up