Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheaper

ബ​സുടമകൾക്ക് ആശ്വാസം, ഇവികൾക്ക് വി​ല കു​റ​യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സി​​​ലെ സ്ത്രീ​​​ക​​​ളു​​​ടെ സൗ​​​ജ​​​ന്യ​​​യാ​​​ത്ര​​​യെ തു​​​ട​​​ർ​​​ന്ന് സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന ന​​​ഷ്ടം നി​​​ക​​​ത്താ​​​ൻ ത്രൈ​​​മാ​​​സ റോ​​​ഡ് നി​​​കു​​​തി പ​​​കു​​​തി​​​യാ​​​ക്കി കു​​​റ​​​യ്ക്കു​​​മെ​​​ന്നു ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം.

പൊ​​​തു​​​ഗ​​​താ​​​ഗ​​​ത മേ​​​ഖ​​​ല​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യാണ് സ്റ്റേ​​​ജ് കാ​​​രി​​​യേ​​​ജ് ബ​​​സു​​​ക​​​ളു​​​ടെ (സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ) ത്രൈ​​​മാ​​​സ നി​​​കു​​​തി​​​യി​​​ൽ 50 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. പ്രൈ​​​വ​​​റ്റ് ബ​​​സു​​​ട​​​മ​​​ക​​​ളു​​​ടെ നി​​​ര​​​ന്ത​​​ര ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു നി​​​കു​​​തി കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന​​​ത്.

ഇ​​​തോ​​​ടൊ​​​പ്പം ഓ​​​ൾ ഇ​​​ന്ത്യ ടൂ​​​റി​​​സ്റ്റ് പെ​​​ർ​​​മി​​​റ്റ് ബ​​​സു​​​ക​​​ളു​​​ടെ ത്രൈ​​​മാ​​​സ നി​​​കു​​​തി​​​യി​​​ലും വ​​​ലി​​​യ കു​​​റ​​​വു വ​​​രു​​​ത്തി. സീ​​​റ്റ് ഒ​​​ന്നി​​​ന് 2000 രൂ​​​പ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ടൂ​​​റി​​​സ്റ്റ് ബ​​​സി​​​ന്‍റെ നി​​​കു​​​തി 900 രൂ​​​പ​​​യാ​​​ക്കി കു​​​റ​​​ച്ചു.

സ്ലീ​​​പ്പ​​​ർ ഒ​​​ന്നി​​​ന് 3000 രൂ​​​പ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് 1500 രൂ​​​പ​​​യാ​​​ക്കി. ഇ​​​തു​​​വ​​​ഴി കൂ​​​ടു​​​ത​​​ൽ ഓ​​​ൾ ഇ​​​ന്ത്യ ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​യി മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് അ​​​ട​​​ക്കം എ​​​ത്തു​​​മെ​​​ന്നും ഇ​​​തു​​​വ​​​ഴി വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു​​​മാ​​​ണ് പ്ര​​​തീ​​​ക്ഷ. നി​​​ല​​​വി​​​ൽ മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്താ​​​യി​​​രു​​​ന്നു കൂ​​​ടു​​​ത​​​ൽ ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ളും അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

ട്രെ​​​യി​​​ല​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ക​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി ആ​​​ക​​​ർ​​​ഷി​​​ക്കാ​​​നാ​​​യി ഇ​​​വ​​​യു​​​ടെ ത്രൈ​​​മാ​​​സ നി​​​കു​​​തി​​​യി​​​ലും സ്ലാ​​​ബു​​​ക​​​ൾ ഏ​​​കീ​​​ക​​​രി​​​ച്ചു. 20 ട​​​ണ്ണി​​​നു മു​​​ക​​​ളി​​​ൽ ഭാ​​​ര​​​മു​​​ള്ള ട്രെ​​​യി​​​ല​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​ക നി​​​കു​​​തി ചു​​​മ​​​ത്തി​​​യ സ്ലാ​​​ബ് ഒ​​​ഴി​​​വാ​​​ക്കി.

ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ൽ​​​പ​​​ന പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നാ​​​യി നി​​​കു​​​തി​​​യി​​​ൽ വ​​​ലി​​​യ കു​​​റ​​​വു വ​​​രു​​​ത്തി. 10 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള ഇ​​​ല​​​ക്‌ട്രിക് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ റോ​​​ഡ് ടാ​​​ക്സ് അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ മൂ​​​ന്നു​​​ശ​​​ത​​​മാ​​​ന​​​മാ​​​ക്കി കു​​​റ​​​ച്ചു. 40 ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ വി​​​ല​​​വ​​​രു​​​ന്ന ഇ​​​ല​​​ക്‌ട്രിക് കാ​​​റു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് പൊ​​​ള്ളും. 10 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന​​​ത് 15 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി.

ഭി​​​ന്നശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന നി​​​കു​​​തി ഇ​​​ള​​​വ് ല​​​ഭി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ മൂ​​​ല്യ​​​പ​​​രി​​​ധി 15 ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി. നി​​​ല​​​വി​​​ൽ ഏ​​​ഴു ല​​​ക്ഷം രൂ​​​പ വ​​​രെ വി​​​ല വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​നാ​​​യി​​​രു​​​ന്നു ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് നി​​​കു​​​തി ഇ​​​ള​​​വ്.

Latest News

Corehub Up