Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Check-in

Europe

യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്; ചെ​ക്ക്-​ഇ​ൻ, ല​ഗേ​ജ് കൈ​മാ​റ്റ നി​യ​മ​ങ്ങ​ളി​ൽ മാ​റ്റ​വു​മാ​യി റ​യാ​ൻ എ​യ​ർ

ബെ​ര്‍​ലി​ന്‍: റ​യാ​ന്‍ എ​യ​ര്‍ ത​ങ്ങ​ളു​ടെ ചെ​ക്ക് ഇ​ന്‍, ല​ഗേ​ജ് കൈ​മാ​റ്റ നി​യ​മ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തു​ന്നു. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് നി​ശ്ചി​ത സ​മ​യ​ത്തി​ന് മു​മ്പ് കൗ​ണ്ട​റു​ക​ളി​ല്‍ എ​ത്തു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നീ​ക്കം.

ന​വം​ബ​ര്‍ 10 മു​ത​ല്‍ ചെ​ക്ക് ഇ​ന്‍ കൗ​ണ്ട​റു​ക​ളും ല​ഗേ​ജ് ഡ്രോ​പ്പ് പോ​യി​ന്‍റു​ക​ളും വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് 60 മി​നി​റ്റ് മു​മ്പ് അ​ട​യ്ക്കും. നി​ല​വി​ല്‍ ഇ​ത് 40 മി​നി​റ്റാ​യി​രു​ന്നു. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കും പാ​സ്പോ​ര്‍​ട്ട് ക​ണ്‍​ട്രോ​ളി​നും യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ സ​മ​യം ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നീ​ണ്ട ക്യൂ ​കാ​ര​ണം യാ​ത്ര​ക്കാ​ര്‍​ക്ക് വി​മാ​നം ന​ഷ്‌​ട​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഈ 20 ​മി​നി​റ്റ് അ​ധി​കം ല​ഭി​ക്കു​ന്ന​ത് സ​ഹാ​യി​ക്കും. ല​ഗേ​ജ് കൈ​മാ​റു​ന്ന ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തോ​ടെ 95 ശ​ത​മാ​നം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും സെ​ല്‍​ഫ് സ​ര്‍​വീ​സ് മെ​ഷീ​നു​ക​ള്‍ സ്ഥാ​പി​ക്കും.

റ​യാ​ന്‍ എ​യ​ര്‍ ആ​പ്പ് വ​ഴി യാ​ത്ര​ക്കാ​ര്‍​ക്ക് ത​ന്നെ ല​ഗേ​ജ് ടാ​ഗു​ക​ള്‍ പ്രി​ന്‍റ് ചെ​യ്ത് എ​ടു​ക്കാ​വു​ന്ന​താ​ണ്. ഹാ​ൻ​ഡ് ല​ഗേ​ജു​ള്ള യാ​ത്ര​ക്കാ​ർ വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് 60 മി​നി​റ്റ് മു​മ്പെ​ങ്കി​ലും ബോ​ര്‍​ഡിം​ഗ് പാ​സ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തി​രി​ക്ക​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ലേ​ക്ക് ക​ട​ക്കാ​നാ​വൂ​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​ല​വി​ല്‍ 611 വി​മാ​ന​ങ്ങ​ളു​മാ​യി 35 രാ​ജ്യ​ങ്ങ​ളി​ലെ 233 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് റ​യാ​ന്‍ എ​യ​ര്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 20 കോ​ടി​യി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ് ഈ ​വി​മാ​ന​ക്ക​മ്പ​നി​യെ ആ​ശ്ര​യി​ച്ച​ത്.

Latest News

Corehub Up