കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ പോലീസ് പരിശോധനയ്ക്കിടെ പിടിയിലായ യുവാവ് കൈവശമുണ്ടായിരുന്ന രാസലഹരി വിഴുങ്ങി. തൊടുപുഴ സ്വദേശിയായ തൈപ്പറമ്പില്‍ ടോണി സാബു (23) ആണ് പോലീസിനെ വെട്ടിച്ച് ലഹരിമരുന്ന് വിഴുങ്ങിയത്.
ഉടന്‍തന്നെ അവശനായ യുവാവിനെ പോലീസ് ആദ്യം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.