Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chemical Solution

Kollam

സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളി​ല്‍ രാ​സ​ലാ​യ​നി മു​ക്കി തട്ടിപ്പ് ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

ച​വ​റ: വീ​ടു​ക​ളി​ല്‍ ക​യ​റി സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളി​ല്‍ രാ​സ​ലാ​യ​നി മു​ക്കി സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ 2 പേ​ര്‍ പി​ടി​യി​ല്‍. ബി​ഹാ​ര്‍ അ​റാ​റി​യ, നി​യ​ര്‍​മ​ന്ദി​ര്‍, ധാ​മ സ്വ​ദേ​ശി ദി​നേ​ശ് സ​ഹ (45), ബി​ഹാ​ര്‍ സു​പോ​ള്‍, ജാ​ദി​യ സ്വ​ദേ​ശി സ​ച്ചി​ന്‍ കു​മാ​ര്‍ സ​ഹ (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ടു​ക​ളി​ലെ​ത്തു​ന്ന ഇ​വ​ര്‍ ക​രി​പു​ര​ണ്ട ചെ​മ്പ് പാ​ത്ര​ങ്ങ​ള്‍, നി​ല​വി​ള​ക്ക് എ​ന്നി​വ വെ​ളു​പ്പി​ച്ചു ന​ല്‍​കും. തു​ട​ര്‍​ന്ന് സ്ത്രീ​ക​ളെ പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വെ​ളു​പ്പി​ച്ചു ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് രാ​സ​ലാ​യ​നി മു​ക്കി സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ള്‍ ഉ​ച്ച​യ്ക്ക് 12.30ന് ​ച​വ​റ ബ്രി​ജ് ശ്രീ​കൃ​ഷ്ണ ഭ​വ​നി​ല്‍ ശോ​ഭ​ന (74)യു​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​വ​ര്‍ 18 ഗ്രാം ​മാ​ല ഊ​രി വാ​ങ്ങി രാ​സ​ലാ​യ​നി​യി​ല്‍ മു​ക്കി ആ​ഭ​ര​ണ​ത്തി​ലെ സ്വ​ര്‍​ണം അ​ലി​യി​ച്ചെ​ടു​ക്കു​ക​യും തി​രി​കെ ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

മാ​ല ക​റു​ത്തു​പോ​യ​ത് ചോ​ദി​ച്ച​പ്പോ​ള്‍ മ​ഞ്ഞ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ക്കി​യാ​ല്‍ തി​ള​ക്കം ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞു. ഇ​തി​നി​ടെ ശോ​ഭ​ന​യു​ടെ മ​ക​ള്‍ എ​ത്തു​ക​യും മാ​ല ക​ണ്ട് ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​ക്കി ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ജ്വ​ല്ല​റി​യി​ല്‍ മാ​ല എ​ത്തി​ച്ചു നോ​ക്കി​യ​പ്പോ​ള്‍ 6 ഗ്രാം ​കു​റ​വു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ നീ​ണ്ട​ക​ര പ​രി​മ​ണ​ത്ത് ത​റ​മേ​ല്‍ കി​ഴ​ക്കേ​തി​ല്‍ സ​തി​യ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ സം​ഘം ഇ​വ​ര്‍ അ​ണി​ഞ്ഞി​രു​ന്ന സ്വ​ര്‍​ണ​മാ​ല​യി​ല്‍ അ​ഴു​ക്കു​ണ്ടെ​ന്ന് പ​റ​ഞ്ഞ് നി​ര്‍​ബ​ന്ധി​ച്ച് ഊ​രി വാ​ങ്ങി ലാ​യ​നി​യി​ല്‍ മു​ക്കി മ​ഞ്ഞ​പ്പൊ​ടി​യി​ട്ട് പൊ​തി​ഞ്ഞ് തി​രി​കെ ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ നോ​ക്ക​രു​തെ​ന്നു പ​റ​ഞ്ഞ് സം​ഘം സ്ഥ​ലം വി​ടാ​നൊ​രു​ങ്ങി​യ​തോ​ടെ വീ​ട്ടു​കാ​ര്‍​ക്ക് സം​ശ​യം തോ​ന്നു​ക​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പൊ​ലിസ് എ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​തി​യ​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു. 10 ഗ്രാം ​സ്വ​ര്‍​ണ​മാ​ല പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മൂ​ന്നു ഗ്രാം ​സ്വ​ര്‍​ണം ന​ഷ്ട​മാ​യ​താ​യി ക​ണ്ടെ​ത്തി.

ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും പൊ​ലിസ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. എ​സ്എ​ച്ച്ഒ സു​ജോ ജോ​ര്‍​ജ് ആ​ന്‍റണി, എ​സ്‌​ഐ മാ​രാ​യ ബി. ​ഓ​മ​ന​ക്കു​ട്ട​ന്‍, അ​ഭി​ജി​ത്ത്, എ​എ​സ്‌​ഐ മാ​രാ​യ സ​ജീ​വ്, രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Latest News

Corehub Up