Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Child Molestation Attempt

മു​ടി മു​റി​ക്കാ​നെ​ത്തി​യ കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: മു​ടി മു​റി​ക്കാ​നെ​ത്തി​യ ര​ണ്ടാം ക്ലാ​സു​കാ​ര​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ബാ​ർ​ബ​ർ പി​ടി​യി​ൽ. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ പ​തി​നേ​ഴു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് കാ​സ​ർ​ഗോ​ഡ് ച​ന്ദേ​ര​യി​ലാ​ണ് സം​ഭ​വം. പി​താ​വി​നൊ​പ്പം ബാ​ർ​ബ​ർ ഷോ​പ്പി​ൽ മു​ടി​മു​റി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി. മു​ടി​മു​റി​ക്കാ​നി​രി​ത്തി​യ ശേ​ഷം പി​താ​വ് സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് പോ​യി. ഈ ​സ​മ​യം തൊ​ഴി​ലാ​ളി കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി നി​ല​വി​ളി​ച്ച് ബ​ഹ​ളം വ​ച്ച​തോ​ടെ ആ​ളു​ക​ൾ കൂ​ടി. കു​ട്ടി​യു​ടെ പി​താ​വ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ ശേ​ഷം പോ​ലീ​സി​ൽ​വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അതേസമയം സംഭവത്തിന് പിന്നാലെ ബാ​ർ​ബ​ർ ഷോ​പ്പ് അടിച്ചു തകർത്തു. കടയുടെ ബോ​ർ​ഡു​ക​ളും പൂ​ട്ടു​മാ​ണ് ന​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്ന് പേ​ർ​ക്കെ​തി​രെ​ പോലീസ് കേസെടുത്തിട്ടുണ്ട്.

Latest News

Corehub Up