Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Children Should Be Taught

കുട്ടികളെ പ്രാഥമിക തലം മുതല്‍ ഗുഡ് ടച്ച്, ബാഡ് ടച്ച് പഠിപ്പിക്കണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ല്‍ഹി: കു​ട്ടി​ക​ള്‍ക്ക് ത​ങ്ങ​ളു​ടെ ശ​രീ​ര​ത്തെ​ക്കു​റി​ച്ചും സു​ര​ക്ഷി​ത​വും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തു​മാ​യ സ്പ​ര്‍ശ​ന​ങ്ങ​ള്‍ (ഗു​ഡ് ട​ച്ച്, ബാ​ഡ് ട​ച്ച്) ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ത്തെ​ക്കു​റി​ച്ചും സ​മ്മ​ത​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ ത​ലം മു​ത​ല്‍ പ്രാ​യ​ത്തി​ന​നു​സൃ​ത​മാ​യി പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സ​വും ഡി​ജി​റ്റ​ല്‍ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ​വും പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്.

ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍നി​ന്ന് കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പോ​ക്‌​സോ നി​യ​മ​ത്തെ​ക്കു​റി​ച്ചും ബ​ന്ധ​പ്പെ​ട്ട വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യാ നി​യ​മ​ത്തെ​ക്കു​റി​ച്ചും കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ക്ക​ണം. കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ കാ​ണു​ക, കൈ​വ​ശം സൂ​ക്ഷി​ക്കു​ക, പ്ര​ച​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളി​ലെ നി​യ​മവ്യ​വ​സ്ഥ​ക​ളും ശി​ക്ഷ​ക​ളും ചൂ​ഷ​ണ​ത്തി​നി​ര​യാ​യ​വ​ര്‍ക്കു​ള്ള പ​രി​ര​ക്ഷ​ക​ളും പ്ര​ത്യേ​കം പ​രി​ച​യ​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കു​ട്ടി​ക​ളെ കേ​ന്ദ്ര​മാ​ക്കി​യു​ള്ള ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന്‍റെ​യും ദു​രു​പ​യോ​ഗ​ത്തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളും വി​വ​ര​ങ്ങ​ളും ഓ​ണ്‍ലൈ​നി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു​ള്ള പ​രി​ശോ​ധ​ന​യ്ക്കി​ട​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ജെ​ബി പാ​ര്‍ഡി​വാ​ല, കെ. ​വി​നോ​ദ് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ ഈ ​നി​ര്‍ദേ​ശം.

അ​ധ്യാ​പ​ക​ര്‍ക്കും പ​രി​ശീ​ല​നം ന​ല്‍ക​ണം

കു​ട്ടി​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ച് ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കു​ന്ന ഗ്രൂ​മിംഗ്‌, ലൈം​ഗി​കാ​തി​ക്ര​മം, ഓ​ണ്‍ലൈ​ന്‍ പീ​ഡ​നം എ​ന്നി​വ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നും കു​ട്ടി​ക​ള്‍ ദു​ര​നു​ഭ​വ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​മ്പോ​ള്‍ ഉ​ചി​ത​മാ​യി പ്ര​തി​ക​രി​ക്കാ​നും അ​ധ്യാ​പ​ക​ര്‍ക്കും മ​റ്റ് ജീ​വ​ന​ക്കാ​ര്‍ക്കും പ​രി​ശീ​ല​നം ന​ല്‍ക​ണം.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ള നി​ര്‍ദേ​ശം

 ഹാ​നി​ക​ര​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ള്ള ദൃ​ശ്യ​ങ്ങ​ളി​ലേ​ക്ക​ട​ക്കം പ്ര​വേ​ശ​നം ത​ട​യു​ന്ന​തി​ന് സ്‌​കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ഭ്യാ​സ സ​ഥാ​പ​ന​ങ്ങ​ളി​ലെ​യും ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളി​ലും നെ​റ്റ്‌​വ​ര്‍ക്കു​ക​ളി​ലും ഫി​ല്‍ട്ട​റു​ക​ള്‍ സ്ഥാ​പി​ക്ക​ണമെന്നും കോ​ട​തി നി​ര്‍ദേ​ശി​ച്ചു.

Latest News

Corehub Up