Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chinese

കേരള തീരത്ത് ചൈനീസ് നാവികരെ രക്ഷിച്ച സംഭവത്തിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ചൈന

ന്യൂഡൽഹി: കേരള തീരത്ത് അപകടത്തിൽപ്പെട്ട ചരക്കപ്പലിൽ നിന്ന് ചൈനീസ് നാവികരെ സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് ചൈന. ഇന്ത്യയിലെ പുതിയ ചൈനീസ് പ്രതിരോധ അറ്റാഷെ യൂ. ജിയാൻ ആണ് പരസ്യമായി നന്ദി രേഖപ്പെടുത്തിയത്.

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷം കേരള തീരത്തിന് സമീപം വച്ച് തീപിടിച്ച ചരക്കുകപ്പലിൽ അകപ്പെട്ട 12 ചൈനീസ് നാവികരെയാണ് ഇന്ത്യൻ സൈന്യം വിജയകരമായി രക്ഷപ്പെടുത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിൽ, സൈന്യങ്ങൾ തമ്മിൽ കൂടുതൽ ആശയവിനിമയവും സഹകരണവും ഉണ്ടാകേണ്ടതുണ്ടെന്ന് യൂ. ജിയാൻ വ്യക്തമാക്കി.

ഇരുരാജ്യങ്ങളിലെയും ഉന്നത നേതൃത്വത്തിന്റെ തന്ത്രപരമായ മാർഗനിർദേശപ്രകാരം ഇന്ത്യ-ചൈന ബന്ധം ഇപ്പോൾ ശരിയായ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചു പ്രവർത്തിക്കാൻ തയാറാകണമെന്നും ജിയാൻ കൂട്ടിച്ചേർത്തു.

Kerala

ചീ​ന​വ​ല​ത്ത​ട്ട് ത​ക​ർ​ന്ന് വി​ദേ​ശി​ക​ൾ അ​ഴി​മു​ഖ​ത്തേ​ക്ക് വീ​ണു

കൊ​ച്ചി: ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ ചീ​ന​വ​ല​ത്ത​ട്ട് ത​ക​ർ​ന്ന് വി​ദേ​ശി​ക​ൾ അ​ഴി​മു​ഖ​ത്തേ​ക്ക് വീ​ണു. കൊ​ച്ചി കാ​ണാ​നെ​ത്തി​യ വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ ചീ​ന​വ​ല ഉ​പ​യോ​ഗി​ച്ച് മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ ത​ട്ട് ത​ക​ർ​ന്ന് കാ​യ​ലി​ൽ വീ​ഴുകയായിരുന്നു.

ഏ​ഴ് പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​ദേ​ശി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്കെ​ത്തി​ച്ചു.

ആ​ർ​ക്കും വ​ലി​യ പ​രി​ക്ക് ഇ​ല്ലെ​ങ്കി​ലും ഇ​വ​രു​ടെ ബാ​ഗ് ഉ​ൾ​പ്പെ​ടെ ന​ഷ്ട​പ്പെ​ട്ടു. വ​ല​യു​ടെ പ​ല​ക​ക​ൾ ദ്ര​വി​ച്ച നി​ല​യി​ലാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും സ​ഞ്ചാ​രി​ക​ൾ ക​യ​റു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ‌‌​ഞ്ഞു.

Latest News

Corehub Up