Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chip

8 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 7എൻഎം മു​ത​ൽ 3എൻഎം വ​രെ​യു​ള്ള ചി​പ്പ് നി​ർ​മാ​ണം ഇ​ന്ത്യ​യി​ൽ; ഐ​ടി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്

ന്യൂ ​ഡ​ൽ​ഹി: അ​ടു​ത്ത എ​ട്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ത്യാ​ധു​നി​ക 7nm മു​ത​ൽ 3nm വ​രെ​യു​ള്ള സെ​മി​ക​ണ്ട​ക്ട​ർ ചി​പ്പു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് കേ​ന്ദ്ര ഐ​ടി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. രാ​ജ്യ​ത്തെ സെ​മി​ക​ണ്ട​ക്ട​ർ മേ​ഖ​ല​യി​ലെ പു​രോ​ഗ​തി​യും ഭാ​വി പ​ദ്ധ​തി​ക​ളും വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് പ​ങ്കു​വെ​ച്ച പോ​സ്റ്റി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​ല​വി​ൽ 40nm ലെ​വ​ലി​ലു​ള്ള ചി​പ്പ് നി​ർ​മാ​ണ ശേ​ഷി​യാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. ഇ​ത് ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​യ​ർ​ത്തി അ​ടു​ത്ത എ​ട്ട് വ​ർ​ഷ​ത്തി​ന​കം 7nm, 3nm സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​മി​ക​ണ്ട​ക്ട​ർ നി​ർ​മാണ​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യു​ള്ള 'സെ​മി​കോ​ൺ 2.0' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 1.275 ല​ക്ഷം കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ചി​പ്പ് ഡി​സൈ​ൻ, ഗ​വേ​ഷ​ണം, പാ​ക്കേ​ജിം​ഗ്, വൈ​ദ​ഗ്ധ്യ​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം എ​ന്നി​വ​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്നു.

ഗു​ജ​റാ​ത്തി​ലെ ധൊ​ലേ​ര​യി​ൽ ടാ​റ്റ ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ പ്ര​ധാ​ന ചി​പ്പ് നി​ർ​മാ​ണ ശാ​ല ഉ​യ​രു​ന്ന​ത്. കൂ​ടാ​തെ, ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ചി​പ്പ് ഡി​സൈ​ൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​നും സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

Latest News

Corehub Up