Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Choked With

വയറ്റിൽ ആഹാരമില്ലെന്ന് കേട്ടപ്പോൾ നെഞ്ചുപിടഞ്ഞു , ഞാനും ഒരമ്മയല്ലേ; വിതുമ്പി മന്ത്രി ബിന്ദു കൃഷ്ണ

ഹ​രി​പ്പാ​ട്: കു​ഞ്ഞി​ന്‍റെ വ​യ​റ്റി​ൽ ഒ​രു ത​രി ആ​ഹാ​ര​ത്തി​ന്‍റെ അം​ശം പോ​ലു​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ നെ​ഞ്ചു​പി​ട​ഞ്ഞു​പോ​യി. താ​നും ഒ​ര​മ്മ​യാ​ണ്, ആ ​വേ​ദ​ന ക​ണ്ടു​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ ര​ണ്ടു വ​യ​സു​കാ​ര​ൻ രാ​ഹു​ലി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് കു​ഞ്ഞി​ന്‍റെ സം​സ്കാ​രം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി വി​കാ​രാ​ധീ​ന​യാ​യി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വി​തു​മ്പി.

കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​ത​വ​ണ ശ്ര​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും കൂ​ടു​ത​ൽ ഏ​കോ​പ​നം ഉ​ണ്ടാ​കേ​ണ്ടി​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​ന്ത​രം ശ്ര​മി​ച്ചെ​ങ്കി​ലും മാ​താ​പി​താ​ക്ക​ൾ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തോ​ടെ അ​വ​ർ നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​യി എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്.

പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങി പി​ൻ​വാ​ങ്ങ​രു​താ​യി​രു​ന്നു. പൊ​ലി​സി​ന്‍റെ സ​ഹാ​യം കൂ​ടി ഉ​റ​പ്പാ​ക്കി ആ ​കു​ഞ്ഞു​ങ്ങ​ളെ സു​ര​ക്ഷി​ത​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റാ​ൻ സാ​ധി​ക്ക​ണ​മാ​യി​രു​ന്നു. വ​കു​പ്പു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് കൂ​ടു​ത​ൽ ജാ​ഗ്ര​ത​യും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഉ​ണ്ടാ​കേ​ണ്ടി​യി​രു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത്ത​രം ക്രൂ​ര​ത കാ​ട്ടി​യ മാ​താ​പി​താ​ക്ക​ളാ​യ രാ​ജേ​ഷി​നും താ​ര​യ്ക്കു​മെ​തി​രേ ശ​ക്ത​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി സ​മ​ഗ്ര അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ മ​ണ്ഡ​ല​ത്തി​ന്‍റെ ജ​ന​പ്ര​തി​നി​ധി കൂ​ടി​യാ​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കു​ടും​ബ​ത്തി​ലെ ബാ​ക്കി​യു​ള്ള കു​ട്ടി​ക​ളെ ഇ​നി ഒ​രു കാ​ര​ണ​വ​ശാ​ലും മാ​താ​പി​താ​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​ല്ലെ​ന്നും കു​ട്ടി​ക​ളു​ടെ അ​മ്മ​യ്ക്ക് അ​ടി​യ​ന്ത​ര കൗ​ൺ​സ​ലിം​ഗ് ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി മി​ഷ​ൻ വാ​ത്സ​ല്യ ഉ​ൾ​പ്പ​ടെ​യു​ള്ള നി​ല​വി​ലെ എ​ല്ലാ പ​ദ്ധ​തി​ക​ളും പൂ​ർ​ണ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. 27ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ശി​ശു​ക്ഷേ​മ സ​മി​തി അം​ഗ​ങ്ങ​ളു​ടെ പ്ര​ത്യേ​ക ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​മെ​ന്നും അ​പ​ക​ട​ക​ര​മാ​യ ചു​റ്റു​പാ​ടു​ക​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ പ​ട്ടി​ക പു​നഃ​പ​രി​ശോ​ധി​ച്ച് വി​പു​ലീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

നവജാത ശിശുവിന് അമ്മ മുലപ്പാൽ നൽകുന്നതു തടഞ്ഞു

ഹ​രി​പ്പാ​ട്: കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ള്ള ന​വ​ജാ​ത ശി​ശു​വി​ന് അ​മ്മ മു​ല​പ്പാ​ൽ ന​ൽ​കു​ന്ന​ത് ത​ട​ഞ്ഞു. കു​ഞ്ഞി​നെ കൈ​മാ​റി​യാ​ൽ മാ​താ​പി​താ​ക്ക​ൾ ക​ട​ന്നു​ക​ള​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലും കു​ട്ടി​യു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യു​മാ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി.

പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന അമ്മയ്ക്കൊപ്പം ന​വ​ജാ​ത ശി​ശു​വി​നെ ഒ​രേ വാ​ർ​ഡി​ൽ വി​ട്ടി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം വ​രെ മു​ല​പ്പാ​ൽ ന​ൽ​കാ​ൻ മാ​ത്ര​മാ​യി കു​ഞ്ഞി​നെ അ​മ്മ​യു​ടെ അ​ടു​ത്ത് എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ന​ലെ മു​ത​ൽ ഇ​തും പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തേ പ​ല​ത​വ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​ൽ ന​ൽ​കു​ന്ന സ​മ​യ​ത്ത് കു​ഞ്ഞി​നെ അ​പാ​യ​പ്പെ​ടു​ത്താ​നോ കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​യാ​നോ ഇ​വ​ർ ശ്ര​മി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യും മാ​താ​പി​താ​ക്ക​ളു​ടെ അ​സ്ഥി​ര​മാ​യ മാ​ന​സി​കാ​വ​സ്ഥ​യു​മാ​ണ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കാ​ൻ കാ​ര​ണം.

Latest News

Corehub Up