Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chrisla Lal

America

ഡോ. ​ക്രി​സ്‌​ല ലാ​ല്‍ ഫൊ​ക്കാ​ന കാ​ന​ഡ യൂ​ത്ത് പ്ര​തി​നി​ധി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഒ​ട്ടാ​വ: അ​മേ​രി​ക്ക​യി​ലെ പ്ര​ഫ​ഷ​ണ​ലു​ക​ളെ ഫൊ​ക്കാ​ന​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ന​ഡ​യി​ല്‍ നി​ന്നു​ള്ള ഡോ. ​ക്രി​സ്‌​ല ലാ​ലി​നെ ഫൊ​ക്കാ​ന 2026- 28 കാ​ല​യ​ള​വി​ല്‍ യൂ​ത്ത് പ്ര​തി​നി​ധി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​പ്പി​ക്കു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ലീ​ല മാ​രേ​ട്ട് അ​റി​യി​ച്ചു.

ബ്രോ​ക്ക് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ഡി​ഗ്രി​യും സെ​ന്‍റ് ജോ​ര്‍​ജ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന് മെ​ഡി​ക്ക​ല്‍ ബി​രു​ദ​വും നേ​ടി​യി​ട്ടു​ള്ള ക്രി​സ്‌​ല ലാ​ല്‍ ഔ​ദ്യോ​ഗി​ക രം​ഗ​ത്തി​നു പു​റ​മെ സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​ണ്.

ബ്രോ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഇ​വ​ന്‍റ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ക്രി​സ്‌​ല ലാ​ല്‍ ന​യാ​ഗ്രാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍, ന​യാ​ഗ്രാ സീ​റോ​മ​ല​ബാ​ര്‍ ച​ര്‍​ച്ച് എ​ന്നി​വ​യു​ടെ യു​വ​ജ​ന പ്ര​തി​നി​ധി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

2020-ല്‍ "​തി​ല​കം' എ​ന്ന പേ​രി​ല്‍ ഒ​രു സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി. മ​ല​യാ​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പെ​രു​മ വ​ള​ര്‍​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക ഐ​ക്യം നി​ല​നി​ര്‍​ത്തു​ന്ന​തി​നും​വേ​ണ്ടി രൂ​പ​പ്പെ​ട​ടു​ത്തി​യ തി​ല​കം പ​രി​പാ​ടി​ക്ക് കാ​ന​ഡ മ​ല​യാ​ളി​ക​ളി​ല്‍ നി​ന്നും വ​ലി​യ പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നു.

ആ​തു​ര സേ​വ​ന രം​ഗ​ത്ത് നി​ല്‍​ക്കു​മ്പോ​ഴും സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക രം​ഗ​ത്തും സ​ജീ​വ​മാ​കു​ന്ന ക്രി​സ്‌​ല ന​ല്ലൊ​രു ന​ര്‍​ത്ത​കി കൂ​ടി​യാ​ണ്. വി​വി​ധ ത​ല​ങ്ങ​ളി​ല്‍ പ്ര​ശോ​ഭി​ക്കു​ന്ന ക്രി​സ്‌​ല ഫൊ​ക്കാ​ന​യ്ക്കും ഒ​രു മു​ത​ല്‍​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന​തി​ല്‍ യാ​തൊ​രു സം​ശ​യ​വു​മി​ല്ല.

ഇ​പ്പോ​ഴ​ത്തെ ക​മ്മി​റ്റി​യി​ല്‍ യൂ​ത്ത് പ്ര​തി​നി​ധി​യാ​യും ഫൊ​ക്കാ​ന ഹെ​ല്‍​ത്ത് ക്ലി​നി​ക്ക് കോ​ഓ​ര്‍​ഡി​നേ​റ്റ​റും​കൂ​ടി​യാ​ണ് ക്രി​സ്‌​ല.

Latest News

Corehub Up