Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christ

ക്രിസ്തുവിനെ പിന്തുടരുമ്പോള്‍ മനസ് മടുക്കരുത്: ബിഷപ് മാര്‍ ഇഞ്ചനാനിയില്‍

ക​​ട​​ലു​​ണ്ടി: ക്രി​​സ്തു​​വി​​നെ പി​​ന്തു​​ട​​രു​​മ്പോ​​ള്‍ വി​​ശ്വാ​​സി​​ക​​ള്‍ക്ക് ഒ​​രി​​ക്ക​​ലും മ​​ന​​സ് മ​​ടു​​ക്ക​​രു​​തെ​​ന്ന് താ​​മ​​ര​​ശേ​​രി ബി​​ഷ​​പ് മാ​​ര്‍ റെ​​മി​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ല്‍.

ക​​ട​​ലു​​ണ്ടി ഏ​​ല്‍റൂ​​ഹ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ന്‍റെ മൂ​​ന്നാ​​മ​​ത് ബൈ​​ബി​​ള്‍ ക​​ണ്‍വ​​ന്‍ഷ​​നി​​ല്‍ ദി​​വ്യ​​ബ​​ലി മ​​ധ്യേ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ല്‍കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. അ​​ശാ​​ന്തി നി​​റ​​ഞ്ഞ ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളാ​​യി വി​​ശ്വാ​​സീ സ​​മൂ​​ഹം മാ​​റ​​ണം.

സ​​ഭ​​യി​​ല്‍ ര​​ണ്ടാം ക്രി​​സ്തു എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന വി​​ശു​​ദ്ധ ഫ്രാ​​ന്‍സി​​സ് അ​​സീ​​സി​​യു​​ടെ എ​​ണ്ണൂ​​റാം വാ​​ര്‍ഷി​​കം ആ​​ഘോ​​ഷി​​ക്കു​​ന്ന ഈ ​​വേ​​ള​​യി​​ല്‍, വി​​ശു​​ദ്ധ​​ന്‍റെ പൈ​​തൃ​​ക​​വും വി​​ശ്വാ​​സ​​വും പ്ര​​വ​​ര്‍ത്ത​​ന​​ശൈ​​ലി​​യും പി​​ന്തു​​ട​​ര്‍ന്ന് ക്രി​​സ്തു​​വി​​ന്‍റെ ത്യാ​​ഗ​​ത്തി​​ന്‍റെ​​യും സ​​ഹ​​ന​​ത്തി​​ന്‍റെ​​യും പാ​​ത മാ​​തൃ​​ക​​യാ​​ക്ക​​ണം.

വി​​ശു​​ദ്ധ ഫ്രാ​​ന്‍സി​​സ് അ​​സീ​​സി​​യു​​ടെ പ്രാ​​ർ​​ഥ​​ന​​ക​​ള്‍ ഉ​​രു​​വി​​ടു​​ന്ന​​ത് ശീ​​ല​​മാ​​ക്ക​​ണം.മാ​​ര്‍പാ​​പ്പ അ​​നു​​വ​​ദി​​ച്ച പൂ​​ര്‍ണ ദ​​ണ്ഡ​​വി​​മോ​​ച​​നം പ്രാ​​പി​​ക്കേ​​ണ്ട​​ത് കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​മാ​​ണെ​​ന്നും ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.

Latest News

Corehub Up