Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christian Eriksen

ക്രി​സ്റ്റ്യ​ന്‍ എ​റി​ക്‌​സ​ണ്‍ കു​ഴ​ഞ്ഞു​വീ​ണു; ഡെ​ന്‍​മാ​ര്‍​ക്ക് - യു​ക്രെ​യ്ൻ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

സീ​ല​ൻ​ഡ്: അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ൾ ലോ​ക​ത്തെ മു​ൾ​മു​ന​യി​ലാ​ഴ്ത്തി ഡെ​ന്മാ​ർ​ക്കി​ന്‍റെ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ൺ മ​ത്സ​ര​ത്തി​നി​ടെ ക​ളി​ക്ക​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു. ഒ​ഡെ​ൻ​സെ​യി​ൽ യു​ക്രെ​യ്നെ​തി​രെ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തേ​ത്തു​ട​ർ​ന്ന് ഡെ​ന്മാ​ർ​ക്ക് - യു​ക്രെ​യ്ൻ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു.

മ​ത്സ​ര​ത്തി​ന്‍റെ 65-ാം മി​നി​റ്റി​ലാ​ണ് എ​റി​ക്സ​ൺ മൈ​താ​ന​ത്ത് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ സം​ഘം മൈ​താ​ന​ത്തെ​ത്തി താ​ര​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ച​ര​ണം ന​ൽ​കി. നി​ല​വി​ൽ താ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. പേ​സ്മേ​ക്ക​ർ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ച്ച​താ​ണ് തു​ണ​യാ​യ​തെ​ന്ന് ടീം ​ഡോ​ക്ട​ർ മോ​ർ​ട്ട​ൻ ബോ​സ​ൻ വ്യ​ക്ത​മാ​ക്കി.

2021 ലെ ​യൂ​റോ ക​പ്പ് മ​ത്സ​ര​ത്തി​ൽ ഫി​ൻ​ല​ൻ​ഡി​നെ​തി​രെ ക​ളി​ക്കു​ന്ന​തി​നി​ടെ എ​റി​ക്സ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പേ​സ്മേ​ക്ക​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഐ​സി​ഡി അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ച​ത്. യൂ​റോ​ക​പ്പി​ലെ സം​ഭ​വ​ത്തി​നു​ശേ​ഷം എ​ട്ടു​മാ​സ​ത്തെ വി​ശ്ര​മ​വും ചി​കി​ത്സ​യും ക​ഴി​ഞ്ഞാ​ണ് എ​റി​ക്സ​ൺ​ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

Latest News

Corehub Up