Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Citizens

അ​ർ​ധ​രാ​ത്രി മു​ത​ൽ പു​ല​ർ​ച്ചെ ആ​റ് വ​രെ വീ​ടു​ക​ളി​ൽ തു​ട​രാ​ൻ പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും കു​വൈ​ത്തി​ന്‍റെ നി​ർ​ദേ​ശം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ നി​ല​വി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ആ​റ് മ​ണി വ​രെ എ​ല്ലാ​വ​രും വീ​ടു​ക​ളി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ത്ഥി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​ത്യേ​ക സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​നി​ർ​ദേ​ശം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും എ​ന്നാ​ൽ ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up