ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വം അംഗീകരിച്ച് ഒത്തുതീര്‍പ്പായതോടെ മുതിര്‍ന്ന നേതാവ് എസ്.പി. വേലുമണി തന്റെ മണ്ഡലമായ തൊണ്ടമുത്തൂരില് വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ എത്തി.
അതേസമയം, വിമത വിഭാഗത്തിലെ മറ്റൊരു പ്രമുഖ നേതാവായ സി.വി. ഷണ്മുഖം നിലപാട് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ച പളനിസ്വാമിയുമായി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ വേലുമണിക്കൊപ്പമുണ്ടായിരുന്ന മറ്റ് വിമത എംഎല്‍എമാര്‍ പങ്കെടുത്തെങ്കിലും ഷണ്മുഖം വിട്ടുനിന്നിരുന്നു.
13ന് നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനെക്കുറിച്ചോ, വേലുമണിയുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന നീക്കങ്ങളെക്കുറിച്ചോ പ്രതികരിക്കാന്‍ ഷണ്മുഖം തയാറായില്ല.
ഭരണകക്ഷിയായ ടിവികെ സര്‍ക്കാരിന് അനുകൂലമായി 25 അണ്ണാ ഡിഎംകെ എംഎല്‍എമാരാണ് അന്ന് വോട്ട് രേഖപ്പെടുത്തിയത്.
ഇത് പാര്‍ട്ടിയില്‍ വലിയ പിളര്‍പ്പിനു കാരണമായിരുന്നു. ഇതില്‍ നാലു പേര് എംഎല്‍എസ്ഥാനം രാജിവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ടിവികെയില്‍ ചേര്‍ന്നിരുന്നു.