District News
നെയ്യാറ്റിന്‍കര: നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് സ്കൂളില്‍ 42 വര്ഷംമുന്പ് ഒരേ ക്ലാസില്‍ പഠിച്ച് പരീക്ഷ എഴുതിയ സഹപാഠികള്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ യാത്രയ്ക്കിടയില്‍ വീണ്ടും കണ്ടുമുട്ടി. അതിനാടകീയവും വികാരഭരിതവുമായ മുഹൂർത്തത്തിന് ഇരുവരും കെഎസ്ആര്‍ടിസിയോട് നന്ദി പറഞ്ഞു.
നെയ്യാറ്റിൻകര ഡിപ്പോയിൽനിന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച നടത്തിയ പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം- ആറന്മുള വള്ളസദ്യ യാത്രയിലാണ് സഹപാഠികളായ ബിന്ദുവും സാംലെറ്റ് ശാന്തിയും വീണ്ടും കണ്ടുമുട്ടിയത്. യാത്രയ്ക്കിടയില്‍ ഓരോരുത്തരും സ്വയം പരിചയപ്പെടുത്തുന്നതിനിടയില്‍ സാംലെറ്റ് ശാന്തി എന്ന പേര് സഹയാത്രിക ബിന്ദു ശ്രദ്ധിച്ചു. തുടര്‍ന്ന് ഇരുവരും പഴയ സൗഹൃദം പുതുക്കുകയും വിശേഷങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്യുകയായിരുന്നു.
നെല്ലിമൂട് കണ്ണറവിള സ്വദേശിനിയും ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചറുമാണ് സാംലെറ്റ് ശാന്തി. കണ്ണമ്മൂലയ്ക്കു സമീപം മുളവന സ്വദേശിനിയായ ബിന്ദു പൊല്യൂഷൻ കണ്ട്രോൾ ബോർഡിൽനിന്ന് ചീഫ് എൻജിനീയറായി വിരമിച്ചു. അഞ്ച് വയസുകാരൻ റയാൻ മുതൽ 75 കാരായ വയോധികര്‍വരെ അടങ്ങിയ യാത്രക്കാര്‍ക്കും ഈ പഴയ സഹപാഠികളുടെ പുനഃസമാഗമം ആഹ്ളാദകരമായ അനുഭവമായി.
District News
ചങ്ങനാശേരി: രണ്ട് സഹപാഠികള്‍ക്ക് വീട് നിർമിച്ചുനല്‍കി വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകയാകുന്നു. അക്ഷരങ്ങളോടൊപ്പം കരുതലും എന്ന സന്ദേശം ഉയര്‍ത്തിയാണ് ഈ കലാലയം സ്നേഹത്തിന്റെ പുത്തന്‍പാഠം പകരുന്നത്. വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിന്റെ ഹയര്‍സെക്കന്‍ഡറി വിഭാഗം രജതജൂബിലി സ്മാരകമായി നിർമിച്ച ആദ്യഭവനത്തിന്റെ താക്കോല്‍ദാനവും അടുത്ത ഭവനത്തിന്റെ ശിലാസ്ഥാപനവും അതിരൂപതാ വികാരി ജനറാൾ ഫാ.ഡോ. സ്കറിയ കന്യാകോണില്‍ നിര്‍വഹിച്ചു.
വിനു ജോബ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജൂബിലിഭവന നിര്‍മാണ പദ്ധതി കണ്‍വീനര്‍ ജയിംസ് ജോസഫിനെ യോഗത്തില്‍ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ചാള്‍സ് പാലാത്ര, വികാര്‍ പ്രൊവിന്ഷ്യൽ് സിസ്റ്റര്‍ ടിസ പടിഞ്ഞാറേക്കര, മാനേജര്‍ സിസ്റ്റര്‍ ലിന്‍സി വലിയപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ജീന്‍ സോജന്, അധ്യാപക പ്രതിനിധി ഷിബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍
International
മനില: മധ്യ ഫിലിപ്പീൻസിലെ സ്കൂളിൽ രണ്ട് വിദ്യാർഥികൾ മൂന്ന് സഹപാഠികളെ വെടിവച്ചുകൊന്നു. ആക്രമണത്തിൽ ഏഴു പേർക്കു പരിക്കേറ്റു. 14ഉം 15ഉം വയസുള്ള കുട്ടികളാണ് ആക്രമണം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്നു പിസ്റ്റൾ പിടിച്ചെടുത്തു.
തക്ലോബാൻ സിറ്റിയിലെ സർക്കാർ സ്കൂളായ സാൻജോസ് നാഷണൽ ഹൈസ്കൂളിലായിരുന്നു സംഭവം. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിപക്ഷം പെൺകുട്ടികളാണ്.
പ്രതികളിലൊരാളെ സ്കൂളിൽനിന്നുതന്നെ പിടികൂടി. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട രണ്ടാമനെ സമീപത്തുള്ള വീട്ടിൽനിന്നാണു പിടികൂടിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
District News
കായംകുളം: സ്വന്തമായി വീടില്ലാതെ ദുരിതത്തിലായ ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന സഹപാഠിയുടെ കുടുംബത്തിന് ഒടുവിൽ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയിൽ സ്നേഹവീട് ഒരുങ്ങി. കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 1987-89 ബാച്ചിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ വിശ്വദീപമാണ് സഹപാഠിക്ക് വീട് നിർമിച്ചുനൽകിയത്.
റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടില്ലാതെയാകുന്ന അവസ്ഥയിലേക്ക് പോയപ്പോഴാണ് കൂട്ടായ്മ സഹപാഠിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നവുമായി ഒത്തുകൂടിയത്. 2025 ജൂലൈ 12ന് ഇതിനായി പ്രഥമൻ ചലഞ്ച് നടത്തി തുടക്കം കുറിച്ചു.
മറ്റൊരു സഹപാഠിയുടെ സൗജന്യമായി നൽകിയ അഞ്ചര സെന്റ് സ്ഥലത്താണ് വീട് നിർമിച്ചത്. താക്കോൽ കൈമാറൽ മന്ത്രി എം. ലിജു നിർവഹിച്ചു. ഡോ. ഹരികുമാർ അധ്യക്ഷത വഹിച്ചു. കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ജെസി കോശി, കവി ഡോ. ചേരാവള്ളി ശശി, ജ്യോതി അനീഷ്, പ്രഫ. രമേഷ് കുമാർ, ജോൺ വർഗീസ്, സൈഫ് ഓച്ചിറ, സന്തോഷ് എന്നിവർ പങ്കെടുത്തു.
District News
അതിരമ്പുഴ: പഠിച്ച സ്കൂളിൽ അരനൂറ്റാണ്ടിനു ശേഷം വീണ്ടും ഒത്തുകൂടിയ സഹപാഠികൾ ഓർമകൾ പങ്കുവച്ചു. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ 1976 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളാണ് സ്കൂളിൽ ഒരുമിച്ചു കൂടിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ സുവർണ ജൂബിലി ആഘോഷവും കുടുംബ സംഗമവും സ്കൂൾ മാനേജരും സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരിയുമായ ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് ഉദ്ഘാടനം ചെയ്തു.
പൂർവ വിദ്യാർഥി കൂട്ടായ്മ പ്രസിഡന്റ് അഡ്വ. കെ.എ. ജോർജുകുട്ടി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകരായ ജോണി ലൂക്കോസ്, സാബു തോമസ്, കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.ബി. പ്രസന്നകുമാർ, സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, കൂട്ടായ്മ സെക്രട്ടറി എ.ജെ. സണ്ണി, സിബി പേമലയിൽ, അനിൽ സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച വിദ്യാർഥി നിതിൻ രാജിന്റെ വീട്ടിൽ സഹപാഠികളെത്തി. നിതിന്റെ സഹപാഠികളായ 30 വിദ്യാർഥികളാണ് ഉഴമലക്കലിലെ വീട്ടിലെത്തിയത്. നിതിൻ മരിച്ച സമയത്ത് വസതി സന്ദർശിക്കണമെന്ന് വിദ്യാർഥികൾ കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിദ്യാർഥികളുടെ ആവശ്യം മാനേജുമെന്റ് നിരസിക്കുകയായിരുന്നു. തുടർന്ന് മാനേജ്മെന്റിന്റെ തക്കീത് അവഗണിച്ചാണ് സുഹൃത്തുക്കൾ ഉഴമലയ്ക്കലെ വീട്ടിലെത്തിയത്. മരണത്തിലെ ദുരൂഹതകൾ മാറ്റണമെന്നും നിതിന്‍ നീതി ലഭിക്കണമെന്നും സഹപാഠികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം വകുപ്പ് മേധാവി എം.കെ. റാം ക്ലാസിനകത്തും പുറത്തും നിരന്തരമായി നിതിനെ വേട്ടയാടിയിരുന്നു. മാർക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും പരാമർശങ്ങൾ നടത്തിയെന്നും തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നും സഹപാഠികളും കുടുംബവും പറഞ്ഞു.
Kerala
കൊച്ചി: അങ്കമാലിയിലെ ജാസ്ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം. കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റെ മകൻ ഡോ. സിറിയക് ആണ് വാഹനം ഓടിച്ചത്.
അപകടമുണ്ടാക്കിയ ആളെ പിടികൂടാത്തതിൽ ജാസ്ലിയ പഠിച്ച മോർണിംഗ് സ്റ്റാർ കോളജിലെ വിദ്യാർഥികളും അധ്യാപികയും അങ്കമാലി പോലീസ് സ്റ്റേഷനിലെത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജാസ്ലിയയുടെ സംസ്കാരശേഷം സ്റ്റേഷനിലേക്ക് മടങ്ങിയെത്തുമെന്ന് അധ്യാപകരും സഹപാഠികളും അറിയിച്ചു.
അതേസമയം, പ്രതി ഒളിവിലാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അങ്കമാലി എസ്എച്ച്ഒ പറഞ്ഞു. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ കേസിൽ ഒരാൾ മാത്രമാണ് പ്രതി.
ശനിയാഴ്ച വൈകിട്ട് ദേശീയ പാതയിൽ അങ്കമാലി ടെക് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. മസ്തിഷ്കമരണം സംഭവിച്ച ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളജിലേക്കും നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കുമാണ് കൈമാറുന്നത്.
Kerala
കൊച്ചി: ചെറായിയിൽ 17 വയസുകാരനായ വിദ്യാർഥിയെ സഹപാഠികളായ നാലംഗ സംഘം മർദിച്ചതായി പരാതി. ചെറായി ഗുരുകുലം ട്യൂഷൻ സെന്ററിലാണ് സംഭവം.
ബുധനാഴ്ചയാണ് എടവനക്കാട് സ്വദേശിയായ വിഘ്നേഷിനെ ചെറായി യക്ഷിത്തറ ഭാഗത്തു വച്ച് സഹപാഠികൾ മർദിച്ചത്. വിഘ്നേഷിന്റെ മാതാവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.
മുനമ്പം പോലീസ് റിപ്പോർട്ട് തയാറാക്കി എറണാകുളം ജുവനൈൽ കോടതിയിൽ സമർപ്പിച്ചു. മർദിച്ച നാലുപേരും പ്രായപൂർത്തി ആകാത്തവരായതിനാലാണ് ജുവനൈൽ കോടതിക്ക് റിപ്പോർട്ട് നൽകിയത്.
മർദിച്ച സംഘത്തിലെ ഒരാളുമായി കുറച്ച് ദിവസം മുമ്പ് പറവൂർ വച്ച് വിഘ്നേഷ് വഴക്കുണ്ടായിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Kerala
പത്തനംതിട്ട: കളിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം കൂടല്‍ പോലീസില്‍ പരാതി നല്കി. മർദനത്തിൽ 16കാരന്റെ മൂക്കിന് പൊട്ടലും കണ്ണിനും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മകനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സംഭവം ഒതുക്കി തീര്‍ക്കാന്‍ ചില ഇടപെടലുകള്‍ നടന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
തൊടുപുഴ: ഒരിടത്ത് ശാസ്ത്രത്തിന്റെ നൂതന മാതൃകകൾ വിരിയുന്പോൾ മറ്റൊരിടത്ത് സഹപാഠിക്ക് സ്നേഹവീടൊരുക്കാൻ കൈ കോർത്ത് ഒരു കൂട്ടം വിദ്യാർഥികൾ.
ശാസ്ത്രമേള നടക്കുന്ന ഡോ. എപിജെ അബ്ദുൾ കലാം ഗവ. എച്ച്എസ്എസിലാണ് രണ്ടു ദിവസം കുട്ടികളുടെ സ്നേഹക്കട തുറന്നത്. കുടയത്തൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്ക് വീട് നിർമിക്കാനാണ് പ്ലസ് വണ്‍ വിദ്യാർഥികൾ മേളയ്ക്കെത്തുന്നവർക്ക് രുചിയൊരുക്കിയത്.
വാഴയിലയിൽ കപ്പയും മുളകു ചമ്മന്തിയും പുറമേ കട്ടൻകാപ്പിയും. ചായ, കാപ്പി, സമോസ, പഫ്സ്, കട്ലറ്റ്, പഴംപൊരി, പൈനാപ്പിൾ, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങി ഒരുപിടി നാടൻ വിഭവങ്ങളാണ് ഒരുക്കിയത്.
ധനസമാഹരണത്തിനായി 100 രൂപയുടെ കൂപ്പണുമുണ്ടായിരുന്നു. മേളയ്ക്കെത്തിയവരിൽ നല്ലൊരു പങ്കും ഈ നൻമ മരത്തിനു ചുറ്റും എത്താൻ മറന്നില്ല.