Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cleaning At Ottapalam

Palakkad

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ത്രി​ശ​ങ്കു​വി​ൽ

ഒ​റ്റ​പ്പാ​ലം: തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു​വ​ർ​ഷ​മാ​യി കൂ​ലി കു​ടി​ശി​ക​യെ​ന്നു പ​രാ​തി, തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി നി​ല​ച്ച​തോ​ടെ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​വും വ​ഴി​മു​ട്ടി.

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് കൂ​ലി കു​ടി​ശി​ക​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ന്നി​ല്ലെ​ങ്കി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.

കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കേ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തെ കു​റി​ച്ച് ന​ഗ​ര​സ​ഭ ആ​ലോ​ചി​ക്കു​ക പോ​ലും ചെ​യ്തി​ട്ടി​ല്ല. ഇ​നി​യി​തു ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യും കു​റ​വാ​ണ്.

ന​ഗ​ര​സ​ഭ​യു​ടെ ക​ടു​ത്ത അ​നാ​സ്ഥ മൂ​ലം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പൂ​ർ​ണ​മാ​യും അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ​ന്നു വ്യാ​പ​ക​മാ​യി പ​രാ​തി​യു​ണ്ട്.

ഒ​രു​വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്ത പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഒ​രു​കോ​ടി രൂ​പ​യോ​ള​മാ​ണ് കൂ​ലി കു​ടി​ശി​ക. കാ​ല​വ​ർ​ഷം അ​ടു​ത്തി​ട്ടും വാ​ർ​ഡു​ക​ളി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ഒ​രി​ട​ത്തും ന​ട​ക്കു​ന്നി​ല്ല​ന്നും ഇ​ത് വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.


കാ​ന​ക​ളും തോ​ടു​ക​ളും മാ​ലി​ന്യം നി​റ​ഞ്ഞ് അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത് പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. സ്കൂ​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ കു​ട്ടി​ക​ൾ പോ​കേ​ണ്ട വ​ഴി​ക​ളി​ലെ കാ​ടു​വെ​ട്ടാ​നോ ശു​ചീ​ക​ര​ണം ന​ട​ത്താ​നോ ന​ഗ​ര​സ​ഭ ത​യാ​റാ​കാ​ത്ത​തു ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.

Latest News

Corehub Up