ന്യൂഡൽഹി: ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ ഭാരം വികസ്വര രാജ്യങ്ങൾ വഹിക്കണമെന്നു കരുതുന്നത് നീതിരഹിതമാണെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ ഇന്ത്യ.
ചില രാജ്യങ്ങളിൽ രണ്ടു നൂറ്റാണ്ടുകളായി നടന്ന വ്യവസായവത്കരണത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും ഫലമാണ് ആഗോളതാപനം. ഇത് തടസമില്ലാതെ തുടർന്ന വാതക പുറന്തള്ളലുകൾ മൂലമുണ്ടായതാണ്.
ഇതിന്റെ ബാധ്യത വികസ്വര രാജ്യങ്ങൾ ഏറ്റെടുക്കണമെന്നു പറയുന്നത് നീതിരഹിതമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. കാലാവസ്ഥാ സംരക്ഷണത്തിന്റെ മറവിൽ വികസ്വര രാജ്യങ്ങളെ ശിക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.