Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Close The Sluice Gate

Kottayam

ആ​ർ​പ്പൂ​ക്ക​ര​യി​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ വ​ാച്ചാ​ൽ തൂ​മ്പ് അ​ട​യ്ക്കാ​നു​ള്ള ശ്ര​മം ക​ർ​ഷ​ക​ർ ത​ട​ഞ്ഞു​

ആ​ർ​പ്പൂ​​ക്ക​​ര: ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ൽ അ​​ക​​ത്തേ​​ക്ക​​രി പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ വാ​​ച്ചാ​​ൽ തൂ​​മ്പ് കോ​​ൺ​​ക്രീ​​റ്റ് പൈ​​പ്പ് വ​​ച്ച് മ​​ണ്ണി​​ട്ട് നി​​ക​​ത്തി​​യ​​ത് ക​​ർ​​ഷ​​ക​​ർ ത​​ട​​ഞ്ഞു.
നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മ​​യ​​ത്താ​​ണ് അ​​ക​​ത്തേ​​ക്ക​​രി​​യു​​ടെ ഭാ​​ഗ​​മാ​​യ ര​​ണ്ടേ​​ക്ക​​റോ​​ളം വ​​രു​​ന്ന നെ​​ൽ​​കൃ​​ഷി​​യി​​ടം മ​​ണ്ണി​​ട്ട് നി​​ക​​ത്ത​​ൽ ആ​​രം​​ഭി​​ച്ച​​ത്. വാ​​ച്ചാ​​ൽ നി​​ല​​നി​​ർ​​ത്തി​​യാ​​ണ് ആ​​ദ്യം നി​​ക​​ത്ത​​ൽ ന​​ട​​ന്നു​​വ​​ന്ന​​ത്. എ​​ന്നാ​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം വ​​ച്ചാ​​ലി​​ൽ വ​​ലി​​യ കോ​​ൺ​​ക്രീ​​റ്റ് പൈ​​പ്പ് സ്ഥാ​​പി​​ച്ച് മ​​ണ്ണി​​ട്ട് നി​​ക​​ത്താ​​ൻ ന​​ട​​ത്തി​​യ ശ്ര​​മ​​മാ​​ണ് ക​​ർ​​ഷ​​ക​​ർ ത​​ട​​ഞ്ഞ​​ത്.

ര​​ണ്ടേ​​ക്ക​​ർ വ​​രു​​ന്ന കൃ​​ഷി​​യി​​ട​​ത്തി​​ന്‍റെ ഏ​​ക​​ദേ​​ശം മ​​ധ്യ​​ഭാ​​ഗ​​ത്തു​​കൂ​​ടി​​യാ​​ണ് വ​​ച്ചാ​​ൽ ക​​ട​​ന്നു പോ​​കു​​ന്ന​​ത്. പാ​​ട​​ശേ​​ഖ​​ര സ​​മ​​തി​​യു​​ടെ പ​​രാ​​തി​​യി​​ൽ താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​ൽ​​നി​​ന്നു ഭൂ​​മി അ​​ള​​ന്ന് തി​​ട്ട​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​തി​​ൽ കൃ​​ഷി​​ക്ക് ആ​​വ​​ശ്യ​​മാ​​യ വെ​​ള്ളം കൈ​​പ്പു​​ഴ ആ​​റ്റി​​ൽ​നി​​ന്നു പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന 200 മീ​​റ്റ​​ർ നീ​​ള​​വും 3.81 മീ​​റ്റ​​ർ വീ​​തി​​യു​​മു​​ള്ള വ​​ച്ചാ​​ൽ ഏ​​ക​​ദേ​​ശം 4.75 സെ​​ന്‍റ് കൃ​​ഷി ഭൂ​​മി​​യി​​ലൂ​​ടെ​​യാ​​ണ് ക​​ട​​ന്നു​​പോ​​കു​​ന്ന​​തെ​​ന്ന് അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും റ​​വ​​ന്യൂ രേ​​ഖ​​ക​​ളി​​ൽ കാ​​ണു​​ന്ന അ​​ള​​വി​​ൽ വ​​ച്ചാ​​ൽ നി​​ല​​നി​​ർ​​ത്ത​​ണ​​മെ​​ന്നും പാ​​ട​​ശേ​​ഖ​​ര​​സ​​മ​​തി പ്ര​​സി​​ഡ​ന്‍റ് പി.​​എ​​ൻ.​ സു​​ധീ​​ർ പ​​റ​​ഞ്ഞു.

ആ​​ർ​​പ്പൂ​​ക്ക​​ര കൃ​​ഷി​​ഭ​​വ​ന്‍റെ കീ​​ഴി​​ലു​​ള്ള അ​​ക​​ത്തേ​​ക്ക​​രി 100 ഏ​​ക്ക​​ർ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ 78 ക​​ർ​​ഷ​​ക​​രാ​​ണു​​ള്ള​​ത്. എ​​ട്ട് വ​​ർ​​ഷ​​ക്കാ​​ല​​മാ​​യി അ​​ക​​ത്തേ​​ക്ക​​രി പാ​​ട​​ത്തി​​ന്‍റെ ര​​ണ്ടേ​​ക്ക​​ർ വ​​രു​​ന്ന പ്ര​​ദേ​​ശ​​ത്ത് കൃ​​ഷി ന​​ട​​ത്താ​​തെ പു​​ല്ല് വ​​ള​​ർ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഏ​​ക​​ദേ​​ശം അ​​ഞ്ച് വ​​ർ​​ഷം മു​​മ്പാ​​ണ് ഒ​​രു സ്വ​​കാ​​ര്യ സ്ഥാ​​പ​​നം ഈ ​​സ്ഥ​​ലം വാ​​ങ്ങി​​യ​​തെ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​ഞ്ഞു. പു​​ല്ല് വ​​ള​​ർ​​ന്ന കൃ​​ഷി​​യി​​ട​​ത്തി​​ൽ ചെ​​ളി കൂ​​ട്ടി​​വ​​ച്ച് ഉ​​യ​​ർ​​ത്തി അ​​തി​​ൽ തെ​​ങ്ങ് വ​​യ്ക്കു​​ക​​യും തെ​​ങ്ങ് വ​​ള​​രു​​ന്ന മു​​റ​​യ്ക്ക് തെ​​ങ്ങി​​ന് ചു​​റ്റും മ​​ണ്ണി​​ട്ട് നി​​ക​​ത്തി എ​​ടു​​ക്കു​​ന്ന രീ​​തി​​യാ​​ണ് ഇ​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ന്നു​​വ​​രു​​ന്ന​​ത്.
ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ൽ വ​​ലി​​യ തോ​​തി​​ൽ നെ​​ൽ​​പ്പാ​​ട​​ങ്ങ​​ൾ നി​​ക​​ത്തി എ​​ടു​​ക്കു​​ന്ന​​താ​​യും ആ​​രോ​​പ​​ണ​​മു​​ണ്ട്.

Latest News

Corehub Up