Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Closed Without

Kannur

കു​റ്റി​ക്കോ​ലി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ർ​വീ​സ് റോ​ഡ് അ​ട​ച്ചു, നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും തു​റ​ന്നു

ത​ളി​പ്പ​റ​മ്പ്: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ കു​റ്റി​ക്കോ​ൽ പാ​ല​ത്തി​ന് സ​മീ​പം ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ നി​ർ​മാ​ണ ക​രാ​ർ ക​ന്പ​നി അ​ട​ച്ച സ​ർ​വീ​സ് റോ​ഡ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും തു​റ​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ത​ളി​പ്പ​റ​ന്പ്-​ക​ണ്ണൂ​ർ റൂ​ട്ടി​ൽ കു​റ്റി​ക്കോ​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്തെ സ​ർ​വീ​സ് റോ​ഡു​ക​ൾ അ​ട​ച്ച​ത്.

സ​ർ​വീ​സ് റോ​ഡു​ക​ൾ അ​ട​ച്ച​തോ​ടെ ബ​ക്ക​ളം, ധ​ർ​മ​ശാ​ല ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചി​രു​ന്നു. സ​ർ​വീ​സ് റോ​ഡ് അ​ട​ച്ച് വാ​ഹ​ന​ങ്ങ​ളെ പാ​ല​ത്തി​ന് സ​മീ​പ​ത്തെ മേ​ൽ​പ്പാ​ലം വ​ഴി​യാ​യി​രു​ന്നു ക​ട​ത്തി വി​ട്ട​ത്. മേ​ൽ​പ്പാ​ല​ത്തി​ൽ ക​യ​റു​ന്ന വാ​ഹ​നം മാ​ങ്ങാ​ട് ഹാ​ജി വ​ള​വി​ലാ​ണ് സ​ർ​വീ​സ് റോ​ഡി​ൽ ഇ​റ​ങ്ങു​ക. ഇ​തു കാ​ര​ണം ബ​ക്ക​ള​ത്തു​ള്ള​വ​ർ ഹാ​ജി റോ​ഡി​ൽ വ​ന്നു വേ​ണം ബ​സ് ക​യ​റാ​ൻ.

സ​ർ​വീ​സ് റോ​ഡ് അ​ട​ച്ച് ബ​സ് സ​ർ​വീ​സു​ക​ൾ തി​രി​ച്ചു വി​ട്ട​തി​നെ​തി​രെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. ഡി​വൈ​എ​ഫ്ഐ​യും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ കു​റ്റി​ക്കോ​ൽ പാ​ല​ത്തി​ന് സ​മീ​പം നി​ർ​മാ​ണ ക​ന്പ​നി സ്ഥാ​പി​ച്ച ത​ട​സം ഒ​ഴി​വാ​ക്കി സ​ർ​വീ​സ് റോ​ഡ് തു​റ​ന്നു കൊ​ടു​ത്ത് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഇ​വി​ടെ കാ​വ​ൽ നി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ ക​ട​ത്തി വി​ട്ട​ത്. ഒ​രു ഭാ​ഗ​ത്തെ സ​ർ​വീ​സ് റോ​ഡ് വ​ഴി ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ക​യാ​യി​രു​ന്നു.
ബ​ക്ക​ള​ത്ത് നി​ന്ന് കു​റ്റി​ക്കോ​ലി​ലേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡ് ഒ​രാ​ഴ്ച​യാ​യി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ത്ഥാ​സി​ന് മു​ന്നി​ലൂ​ടെ​യു​ള്ള ഇ​ട റോ​ഡ് വ​ഴി​യാ​ണ് ക​ട​ന്നു​വ​രു​ന്ന​ത്.

Latest News

Corehub Up