Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Co-operative Banks

സ​ഹ​ക​ര​ണ റി​സ്ക് ഫ​ണ്ട്: കു​ടി​ശി​ക പ​രി​ധി ഇനി ഒരു വർഷം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ നി​​​​ന്നു വാ​​​​യ്പ​​​​യെ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ക്ക് റി​​​​സ്ക് ഫ​​​​ണ്ട് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്ക് ഇ​​​​ള​​​​വ് വ​​​​രു​​​​ത്തി​​​​യ​​​​താ​​​​യി സ​​​​ഹ​​​​ക​​​​ര​​​​ണ മ​​​​ന്ത്രി എം. ​​​​ലി​​​​ജു. നി​​​​ല​​​​വി​​​​ൽ ആ​​​​റു മാ​​​​സ​​​​ത്തെ തി​​​​രി​​​​ച്ച​​​​ട​​​​വ് കു​​​​ടി​​​​ശി​​​​ക​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ റി​​​​സ്ക് ഫ​​​​ണ്ട് ആ​​​​നു​​​​കൂ​​​​ല്യം നി​​​​ര​​​​സി​​​​ച്ചി​​​​രു​​​​ന്ന സ്ഥാ​​​​ന​​​​ത്ത്, ഇ​​​​നി മു​​​​ത​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷം വ​​​​രെ കു​​​​ടി​​​​ശി​​​​ക​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കും സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള സ​​​​ഹ​​​​ക​​​​ര​​​​ണ വി​​​​ക​​​​സ​​​​ന ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സ​​​​ഹ​​​​ക​​​​ര​​​​ണ റി​​​​സ്ക് ഫ​​​​ണ്ട് പ​​​​ദ്ധ​​​​തി ധ​​​​ന​​​​സ​​​​ഹാ​​​​യ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജ​​​​വ​​​​ഹ​​​​ർ സ​​​​ഹ​​​​ക​​​​ര​​​​ണ ഭ​​​​വ​​​​നി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

മാ​​​​ര​​​​ക​​​​രോ​​​​ഗ​​​​ങ്ങ​​​​ൾ ബാ​​​​ധി​​​​ച്ച​​​​വ​​​​ർ​​​​ക്കും കു​​​​ടും​​​​ബ​​​​നാ​​​​ഥ​​​​ൻ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​ശ്വാ​​​​സ​​​​മേ​​​​കു​​​​ക​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യം. കാ​​​​ൻ​​​​സ​​​​ർ, വൃ​​​​ക്ക​​​​രോ​​​​ഗം തു​​​​ട​​​​ങ്ങി അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ രോ​​​​ഗ​​​​ങ്ങ​​​​ൾ ബാ​​​​ധി​​​​ച്ച് വാ​​​​യ്പ​​​​ക്കാ​​​​ര​​​​ൻ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ടാ​​​​ൽ എ​​​​ത്ര മാ​​​​സ​​​​ത്തെ കു​​​​ടി​​​​ശി​​​​ക​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും റി​​​​സ്ക് ഫ​​​​ണ്ട് ആ​​​​നു​​​​കൂ​​​​ല്യം ന​​​​ൽ​​​​കും. ഇ​​​​തി​​​​നാ​​​​യു​​​​ള്ള പു​​​​തി​​​​യ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്ക് രൂ​​​​പം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലും ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലും രൂ​​​​പ​​​​പ്പെ​​​​ട്ട കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ളാ​​​​ണ് സ​​​​ഹ​​​​ക​​​​ര​​​​ണ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ. സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ത്ത​​​​വ​​​​ണ 3,000ത്തി​​​​ല​​​​ധി​​​​കം അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ലാ​​​​യി 37 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ റി​​​​സ്ക് ഫ​​​​ണ്ട് ധ​​​​ന​​​​സ​​​​ഹാ​​​​യം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും.

വാ​​​​യ്പ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​കു​​​​ന്ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കു​​​​ന്ന വ​​​​ലി​​​​യൊ​​​​രു കൈ​​​​ത്താ​​​​ങ്ങാ​​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up