Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collectorate

സ്ഥലംമാറ്റ ഉത്തരവ് കിട്ടിയ ജീവനക്കാരൻ കളക്ടറേറ്റിൽ കുഴഞ്ഞുവീണു

കാ​​ക്ക​​നാ​​ട്: സ്ഥ​​ലം​​മാ​​റ്റ ഉ​​ത്ത​​ര​​വ് കൈ​​പ്പ​​റ്റി​​യ ജീ​​വ​​ന​​ക്കാ​​ര​​ൻ ക​​ള​​ക്ട​​റേ​​റ്റി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ണു. എ​​റ​​ണാ​​കു​​ളം സി​​വി​​ൽ സ്റ്റേ​​ഷ​​നി​​ലെ പി​​ഡ​​ബ്ല്യു​​ഡി ക്വാ​​ളി​​റ്റി ക​​ൺ​​ട്രോ​​ൾ ഓ​​ഫിസ് അ​​റ്റ​​ൻ​​ഡ​​ർ കെ.​​പി. പ്ര​​ശാ​​ന്ത് കു​​മാ​​റാ​​ണു കു​​ഴ​​ഞ്ഞു​​വീ​​ണ​​ത്. ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി​​യാ​​യ പ്ര​​ശാ​​ന്തി​​നെ കോ​​ത​​മം​​ഗ​​ല​​ത്തേ​​ക്കാ​​ണു സ്ഥ​​ലം​​മാ​​റ്റി​​യ​​ത്.

ഒ​​ന്ന​​ര വ​​ർ​​ഷം മു​​മ്പാ​​ണ് പ്ര​​ശാ​​ന്ത് ക​​ള​​ക്ട​​റേ​​റ്റി​​ലെ പൊ​​തു​​മ​​രാ​​മ​​ത്ത് ക്വാ​​ളി​​റ്റി ക​​ൺ​​ട്രോ​​ൾ ഓ​​ഫി​​സി​​ൽ ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന മ​​ക​​നു​​ണ്ട്. ചേ​​ർ​​ത്ത​​ല​​യി​​ൽ​​നി​​ന്ന് ഏ​​റെ​​ദൂ​​ര​​മു​​ള്ള കോ​​ത​​മം​​ഗ​​ല​​ത്തേ​​ക്കു​​ള്ള യാ​​ത്ര ദു​​രി​​ത​​മാ​​കു​​മെ​​ന്ന് പ്ര​​ശാ​​ന്ത് പ​​റ​​ഞ്ഞു.

മൂ​​ന്നു വ​​ർ​​ഷം തി​​ക​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ​​ക​​ര​​ക്കാ​​ര​​ൻ എ​​ത്തും മു​​മ്പേ പ്ര​​ശാ​​ന്തി​​ന് അ​​ധി​​കൃ​​ത​​ർ റി​​ലീ​​വ് ലെ​​റ്റ​​റും ന​​ൽ​​കി​​യ​​താ​​യി ജീ​​വ​​ന​​ക്കാ​​ർ ആ​​രോ​​പി​​ച്ചു. സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ജീ​​വ​​ന​​ക്കാ​​ർ എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ കെ.​​എം. സ​​ജീ​​ല​​യു​​ടെ ഓ​​ഫി​​സി​​ലെ​​ത്തി പ്ര​​തി​​ഷേ​​ധി​​ച്ചു.

District News

കനത്തചൂട്: കളക്‌ടറേറ്റിൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നു

പേ​രൂ​ര്‍​ക്ക​ട: ജി​ല്ല​യി​ല്‍ ചൂ​ട് വ​ര്‍​ധിച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നു. വേ​ന​ല്‍ ചൂ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ച്ച പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പാ​മ്പ് ശ​ല്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ യോ​ഗം ച​ര്‍​ച്ച ചെ​യ്തു.

കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ല്‍​സ്റ്റേ​ഷ​നി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എ​ഡി​എം ജി. ​നി​ര്‍​മല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, ശു​ചി​ത്വ​മി​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Kerala

സ്ട്രോം​ഗ് റൂം ​വി​വാ​ദം: കോ​ഴി​ക്കോ​ട് ക​ള​ക്ട​റോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്ന് ജെ​ഡി​ടി ഇ​സ്‌​ലാം കോ​ളേ​ജി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ സ്ട്രോം​ഗ് റൂം ​തു​റ​ന്നെ​ന്ന പ​രാ​തി​യി​ൽ ഇ‌ടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. യുഡിഎ​ഫ് ഉ​ന്ന​യി​ച്ച പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി വ​സ്തു​താ​പ​ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. വോ​ട്ടെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് എം.​കെ രാ​ഘ​വ​ൻ എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് വി​ഷ​യം ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ലെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലെ സ്ട്രോം​ഗ് റൂം ​രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ അ​റി​യി​ക്കാ​തെ തു​റ​ന്നു​വെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്. ഇ​ത് വോ​ട്ട് അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ കു​മാ​ർ, എം.​കെ രാ​ഘ​വ​ൻ എംപി എ​ന്നി​വ​ർ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്ട്രോം​ഗ് റൂ​മ​ല്ല തു​റ​ന്ന​തെ​ന്നും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച മു​റി​യാ​ണ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി തു​റ​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ​യാ​ണ് മു​റി തു​റ​ന്ന​തെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​ർ തെ​റ്റാ​യ മു​റി​യാ​ണ് തു​റ​ന്ന​തെ​ന്ന് ക​രു​തി​യാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക പ​ക്ഷം. എ​ന്നാ​ൽ ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. പ്ര​ദേ​ശ​ത്ത് കേന്ദ്ര സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 

 

 

Kerala

ഇ​ടു​ക്കി ഡാ​മി​നും ക​ള​ക്ട​റേ​റ്റി​നും വ്യാ​ജ ബോം​ബു ഭീ​ഷ​ണി; പ​രി​ശോ​ധ​ന ന​ട​ത്തി ബോം​ബ് സ്‌​ക്വാ​ഡ്

തൊ​ടു​പു​ഴ: ഇ​ടു​ക്കി ഡാ​മി​നും ക​ള​ക്ട​റേ​റ്റി​നും മു​ട്ടം ജി​ല്ലാ കോ​ട​തി​യി​ലും മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​നും വ്യാ​ജ ബോം​ബു ഭീ​ഷ​ണി. ഇ​ന്നു രാ​വി​ലെ​യോ​ടെ​യാ​ണ് ഇ ​മെ​യി​ല്‍ വ​ഴി ബോം​ബു ഭീ​ഷ​ണി​യെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ക​ള​ക്ട്രേ​റ്റി​ല്‍ ബോം​ബ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

ബോം​ബ് സ്‌​ക്വാ​ഡ് ജി​ല്ലാ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ പി. ​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​ഗി, ഡോ​ളി തു​ട​ങ്ങി​യ നാ​യ​ക​ളെ ഉ​പ​യോ​ഗി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തി.

പോ​ലീ​സി​നു പു​റ​മെ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പ് ജി​ല്ലാ കോ​ട​തി​യി​ല്‍ വ്യാ​ജ ബോം​ബു ഭീ​ഷ​ണി​യെ​ത്തി​യി​രു​ന്നു.

Kerala

കാ​സ​ര്‍​ഗോ​ഡ് ക​ള​ക്‌ടറേ​റ്റി​ല്‍ ബോം​ബ് ഭീ​ഷ​ണി

കാ​​​സ​​​ര്‍​ഗോ​​​ഡ്: കാ​​​സ​​​ര്‍​ഗോ​​​ഡ് ക​​​ള​​​ക്ട​​​റേ​​​റ്റി​​​ല്‍ ബോം​​​ബ് ഭീ​​​ഷ​​​ണി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ​​​യാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്‌ടറു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഇ-​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്കു ഭീ​​​ഷ​​​ണി​​സ​​​ന്ദേ​​​ശം എ​​​ത്തി​​​യ​​​ത്.

ഉ​​​ട​​​ന്‍ ത​​​ന്നെ ക​​​ള​​​ക്‌ടര്‍ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. തു​​​ട​​​ര്‍​ന്ന് ബോം​​​ബ് സ്‌​​​ക്വാ​​​ഡും ഡോ​​​ഗ്‌ സ്‌​​​ക്വാ​​​ഡും സ്ഥ​​​ല​​​ത്തെ​​​ത്തി ക​​​ള​​​ക്ട​​​റേ​​​റ്റ് കെ​​​ട്ടി​​​ട​​​ത്തി​​​ലും പ​​​രി​​​സ​​​ര​​​ത്തും വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. സു​​​ര​​​ക്ഷാ മു​​​ന്‍​ക​​​രു​​​ത​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി എ​​​ത്തി​​​യ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​​യും നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്നു.

സ​​​ന്ദേ​​​ശം ഉ​​​ക്രൈ​​​നി​​​ല്‍​നി​​​ന്നാ​​​ണ് അ​​​യ​​​ച്ച​​​തെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം. സം​​​ഭ​​​വ​​​ത്തി​​​ല്‍ സൈ​​​ബ​​​ര്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നു​​​മു​​​മ്പ് ജ​​​നു​​​വ​​​രി എ​​​ട്ടി​​​ന് ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ല്‍ ബോം​​​ബ് വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് പ​​​റ​​​ഞ്ഞ് ഇ-​​​മെ​​​യി​​​ലി​​​ല്‍ ഭീ​​​ഷ​​​ണി​​​സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ചി​​​രു​​​ന്നു.

Kerala

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി. ഇ​മെ​യി​ൽ മു​ഖേ​ന​യാ​ണ് ബോം​ബ് ഭീ​ഷ​ണി വ​ന്ന​ത്. ന​ട​ൻ വി​ജ​യി​യു​ടെ ചെ​ന്നൈ​യി​ലെ വീ​ടി​നും ബോം​ബ് വ​യ്ക്കു​മെ​ന്ന് ഇ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലു​ണ്ട്.

ക​ള​ക്ട​റേ​റ്റി​ലേ​ക്ക് വ​ന്ന ഇ​മെ​യി​ലി​ലാ​ണ് വി​ജ​യി​യു​ടെ വീ​ടി​നും ബോം​ബ് വ​യ്ക്കു​മെ​ന്ന ഭീ​ഷ​ണി​യു​ള്ള​ത്. എ​സ്പി ഓ​ഫീ​സി​ൽ നി​ന്നു​മെ​ത്തി​യ പ്ര​ത്യേ​ക സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

നേ​ര​ത്തെ​യും ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ക​ള​ക്ട​ർ എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

കോ​ഴി​ക്കോ​ട്, കോ​ട്ട​യം ക​ള​ക്‌​ട്രേ​റ്റു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്, കോ​ട്ട​യം ക​ള​ക്‌​ട്രേ​റ്റു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി. കോ​ഴി​ക്കോ​ട് ക​ള​ക്‌​ട്രേ​റ്റി​ലെ ബി ​ബ്ലോ​ക്കി​ൽ ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ഇ-​മെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് എ​ത്തി​യ സ​ന്ദേ​ശം. ഇ​തി​നു പി​ന്നാ​ലെ ക​ള​ക്‌​ട്രേ​റ്റി​ൽ പോ​ലീ​സും ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

അ​തേ​സ​മ​യം കോ​ട്ട​യം ക​ള​ക്‌​ട്രേ​റ്റി​ലെ വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് ഓ​ഫീ​സി​നെ​തി​രെ​യാ​ണ് ഭീ​ഷ​ണി ഇ-​മെ​യി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ-​സി​ഗ​ര​റ്റി​ന്‍റെ രൂ​പ​ത്തി​ലു​ള്ള ബോം​ബ് ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് പൊ​ട്ടു​മെ​ന്നും ജീ​വ​ന​ക്കാ​രെ എ​ല്ലാം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ബോം​ബ് സ്‌​ക്വാ​ഡും ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്. മ​ദ്രാ​സ് ടൈ​ഗേ​ർ​സ് എ​ന്ന പേ​രി​ലാ​ണ് സ​ന്ദേ​ശം വ​ന്ന​ത്.

Latest News

Corehub Up