കൂത്താട്ടുകുളം: എംസി റോഡിൽ കരിമ്പനിക്ക് സമീപം മൂന്ന് കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. കാരമല പുതിയേടത്ത് മാത്യു അഗസ്റ്റിൻ (48), കണയങ്കവയൽ പഴുതുമൂട്ടിൽ അമൽ ഷാജി (26), കൊച്ചുപുരക്കൽ ആൽബിൻ കെ. വർഗീസ് (29) എന്നിവർക്കാണ് പരിക്കേറ്റത്.
മൂവാറ്റുപുഴ ഭാഗത്ത് നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറിലേക്ക് എതിർ ദിശയിൽ നിന്ന് എത്തിയ കാർ ഇടിച്ചു കയറിയാണ് അപകടം. കൂത്താട്ടുകുളം ഭാഗത്ത് എത്തിയ വാഹനത്തിന്റെ പിന്നിൽ ഉണ്ടായിരുന്ന വാഹനവും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ 6.30നാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ കൂത്താട്ടുകുളം ദൈവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു