Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Colours

ആ​ക​ർ​ഷ​ക​മാ​യ നി​റ​ങ്ങ​ളി​ൽ 'ടെ​മ്പി​ൾ': പ്രീ-​ഓ​ർ​ഡ​റു​ക​ൾ അ​ടു​ത്ത ആ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ചേ​ക്കു​മെ​ന്ന് ദീ​പീ​ന്ദ​ർ ഗോ​യ​ൽ

സൊ​മാ​റ്റോ സ്ഥാ​പ​ക​ൻ ദീ​പീ​ന്ദ​ർ ഗോ​യ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ വെ​യ​റ​ബി​ൾ ഉ​പ​ക​ര​ണ​മാ​യ 'ടെ​മ്പി​ൾ' (Temple) ആ​റ് വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ൽ വി​പ​ണി​യി​ലെ​ത്തു​ന്നു. അ​ടു​ത്ത ആ​ഴ്‌‌​ച മു​ത​ൽ ഇ​തി​ന്‍റെ പ്രീ-​ഓ​ർ​ഡ​റു​ക​ൾ ആ​രം​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് ദീ​പീ​ന്ദ​ർ ഗോ​യ​ൽ എ​ക്‌​സി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ട്രൂ ​ഗോ​ൾ​ഡ്, റോ​സ് ഗോ​ൾ​ഡ്, ബ്ലാ​ക്ക് മി​റ​ർ, റി​യ​ൽ ജേ​ഡ്, ഡീ​പ്പ് ബ്ലൂ, ​പ​ർ​പ്പി​ൾ ഫ​ങ്ക് എ​ന്നീ ആ​ക​ർ​ഷ​ക​മാ​യ നി​റ​ങ്ങ​ളി​ലാ​ണ് ടെ​ന്പി​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന് ദീ​പീ​ന്ദ​ർ ഗോ​യ​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്താ​ണ് 'ടെ​മ്പി​ൾ' (Temple) വെ​യ​റ​ബി​ൾ?

സാ​ധാ​ര​ണ സ്‌​മാ​ർ​ട്ട് വാ​ച്ചു​ക​ളി​ൽ നി​ന്നോ സ്മാ​ർ​ട്ട് റിം​ഗു​ക​ളി​ൽ നി​ന്നോ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ഉ​പ​ക​ര​ണ​മാ​ണി​ത്. നെ​റ്റി​ക്കും ചെ​വി​ക്കും ഇ​ട​യി​ലു​ള്ള ത​ല​യു​ടെ 'ടെ​മ്പി​ൾ' (Temple) ഭാ​ഗ​ത്താ​ണ് ഇ​ത് ഒ​ട്ടി​ച്ചു വെ​ക്കു​ന്ന​ത്. ബാ​ഡ്മി​‌ന്‍റൺ താ​രം പി.​വി. സി​ന്ധു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ത് ധ​രി​ച്ച​ത് വലിയ ശ്രദ്ധനേടിയിരുന്നു.

​ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ട​വും ഓ​ക്സി​ജന്‍റെ അ​ള​വും അ​ള​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണി​ത്. ത​ല​ച്ചോ​റി​ലെ ര​ക്ത​യോ​ട്ടം നി​രീ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ ഹോ​ർ​മോ​ണു​ക​ൾ, ഉ​റ​ക്കം, പ്ര​തി​രോ​ധ​ശേ​ഷി തു​ട​ങ്ങി​യ​വ നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം.

അ​ടു​ത്ത ആ​ഴ്ച പ്രീ-​ഓ​ർ​ഡ​റു​ക​ൾ ആ​രം​ഭി​ക്കു​മെ​ങ്കി​ലും 2026 അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങൂ. 'ടെ​മ്പി​ൾ' വെ​ബ്‌​സൈ​റ്റ് വ​ഴി 'ഏ​ർ​ലി ആ​ക്‌​സ​സി​നാ​യി' അ​പേ​ക്ഷി​ച്ച​വ​ർ​ക്കാ​യി​രി​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ത് ല​ഭ്യ​മാ​കു​ക. ഏ​ക​ദേ​ശം $1,000 (അ​ഥ​വാ ₹1 ല​ക്ഷ​ത്തോ​ളം) രൂ​പ​യാ​യി​രി​ക്കും ഇ​തി​ന്‍റെ വി​ല​യെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up