Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Comedy

സീരിയലുകൾക്കു നിലവാരമില്ല, കോമഡി അരോചകം: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മിക്ക ചാനലുകളിലും വരുന്ന സീരിയലുകളും ഹാസ്യ പരിപാടികളും അരോചകവും നിലവാരമില്ലാത്തതും ആണെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ.

മുപ്പത്തിമൂന്നാമത് ടെലിവിഷൻ അവാർഡുകളുടെ പ്രഖ്യാപനത്തോടനുബന്ധിച്ചു മന്ത്രിയുടെ ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അവാർഡിനു ലഭിച്ച സീരിയലുകൾക്കെതിരെയും ഹാസ്യപരിപാടികൾക്കെതിരെയും മന്ത്രി കടുത്ത വിമർശനം നടത്തിയത്.

സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളുടെ മാത്രമായി ചിത്രീകരിക്കുന്നു. മൗലികതയോ സാങ്കേതിക ഗുണമോ ഇല്ല. അന്യഭാഷകളിൽനിന്നു കൊണ്ടുവന്നതാണ് മിക്ക സീരിയലുകളും.

കുട്ടികൾ കഥാപാത്രമായതുകൊണ്ട് അതു കുട്ടികളുടെ പരിപാടി ആകുന്നില്ല . എന്നാൽ, ടെലിഫിലിമുകൾ അത്യാവശ്യം നിലവാരമുള്ളവയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Latest News

Corehub Up