Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coming Soon

വാ​ട്‌​സ്ആ​പ്പ് വെ​ബി​ൽ ഇ​നി ഗ്രൂ​പ്പ് കോ​ളു​ക​ളും; പു​ത്ത​ൻ ഫീ​ച്ച​ർ ഉ​ട​ൻ

ല​​ണ്ട​​ൻ: സ്മാ​​ർ​​ട്ട്‌​​ഫോ​​ണു​​ക​​ളി​​ലും ഡെ​​സ്‌​​ക്‌​​ടോ​​പ്പ് ആ​​പ്പു​​ക​​ളി​​ലും മാ​​ത്രം ല​​ഭ്യ​​മാ​​യി​​രു​​ന്ന ഗ്രൂ​​പ്പ് വോ​​യ്‌​​സ്, വീ​​ഡി​​യോ കോ​​ളിം​​ഗ് ഫീ​​ച്ച​​ർ ഇ​​നി വാ​​ട്‌​​സ്ആ​​പ്പ് വെ​​ബി​​ലും.

ബ്രൗ​​സ​​ർ വ​​ഴി വാ​​ട്‌​​സ്ആ​​പ്പ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ബീ​​റ്റാ ടെ​​സ്റ്റ​​ർ​​മാ​​ർ​​ക്കാ​​യി ഈ ​​സൗ​​ക​​ര്യം ക​​മ്പ​​നി ല​​ഭ്യ​​മാ​​ക്കി​​ത്തു​​ട​​ങ്ങി​​യ​​താ​​യി വാ​​ട്‌​​സ്ആ​​പ്പ് ട്രാ​​ക്കിം​​ഗ് വെ​​ബ്‌​​സൈ​​റ്റാ​​യ വാ​​ബീ​​റ്റാ​​ഇ​​ൻ​​ഫോ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. വ​​രും ആ​​ഴ്ച​​ക​​ളി​​ൽ ത​​ന്നെ ഈ ​​ഫീ​​ച്ച​​ർ എ​​ല്ലാ ഉ​​പ​​യോ​​ക്താ​​ക്ക​​ളി​​ലേ​​ക്കും എ​​ത്തും.

ഇ​​തു​​വ​​രെ വാ​​ട്‌​​സ്ആ​​പ്പ് വെ​​ബി​​ൽ ഒ​​രാ​​ളോ​​ട് മാ​​ത്ര​​മാ​​യി വോ​​യ്‌​​സ്, വീ​​ഡി​​യോ കോ​​ളു​​ക​​ൾ ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യം മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. എ​​ന്നാ​​ൽ പു​​തി​​യ അ​​പ്‌​​ഡേ​​റ്റി​​ലൂ​​ടെ ഗ്രൂ​​പ്പ് ചാ​​റ്റു​​ക​​ളി​​ലേ​​ക്കും ഈ ​​സേ​​വ​​നം വ്യാ​​പി​​പ്പി​​ക്കാ​​നാ​​ണ് ക​​മ്പ​​നി​​യു​​ടെ നീ​​ക്കം.

ഈ ​​ഫീ​​ച്ച​​ർ ല​​ഭി​​ച്ച ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ വാ​​ട്‌​​സ്ആ​​പ്പ് വെ​​ബി​​ലെ ഗ്രൂ​​പ്പ് ചാ​​റ്റ് വി​​ൻ​​ഡോ​​യ്ക്ക് മു​​ക​​ളി​​ലാ​​യി ഒ​​രു കോ​​ളിം​​ഗ് ബ​​ട്ട​​ൺ കാ​​ണാ​​നാ​​കും. ഇ​​തി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ന്ന​​തി​​ലൂ​​ടെ വോ​​യ്‌​​സ് കോ​​ളാ​​ണോ വീ​​ഡി​​യോ കോ​​ളാ​​ണോ വേ​​ണ്ട​​തെ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കും.

ഗ്രൂ​​പ്പി​​ലെ എ​​ല്ലാ​​വ​​രെ​​യും ഒ​​ന്നി​​ച്ച് വി​​ളി​​ക്കു​​ന്ന​​തി​​ന് പ​​ക​​രം, ആ​​വ​​ശ്യ​​മു​​ള്ള അം​​ഗ​​ങ്ങ​​ളെ മാ​​ത്രം തെ​​ര​​ഞ്ഞെ​​ടു​​ത്ത് വി​​ളി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​വും ഇ​​തി​​ലു​​ണ്ട്.

Latest News

Corehub Up