International
ടെഹ്റാൻ: ഇറാനും യുഎസ്- ഇസ്രയേൽ സംയുക്ത സേനയും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ പുതിയ കമാൻഡർ ഇൻ ചീഫിനെ നിയമിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്.
മുൻ പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വെറ്ററൻ മിലിട്ടറി ഓഫീസർ അഹമ്മദ് വാഹിദിയാണ് എലൈറ്റ് മിലിഷ്യയുടെ പുതിയ കമാൻഡർ-ഇൻ-ചീഫ്. ആറ് മാസം ഇടക്കാല മേധാവിയായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹം കമാൻഡർ-ഇൻ-ചീഫാകുന്നത്.
യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്ക്കും കുടുംബാംഗങ്ങൾക്കും പുറമെ സായുധ സേനാ മേധാവി അബ്ദുൾ റഹീം മൗസവി അടക്കം 40 ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
International
അബുജ: ബൊക്കോ ഹറാം കമാൻഡർ അബു ഖാലിദ് അടക്കം 11 ഭീകരരെ നൈജീരിയൻ സൈന്യം വധിച്ചു. ശനിയാഴ്ച രാത്രി ബോർനോ സംസ്ഥാനത്തെ കൊടുംഗ മേഖലയിൽ നടന്ന റെയ്ഡിനിടെയാണ് ഭീകരർ കൊല്ലപ്പെട്ടത്.
ബോർനോയിലെ സാംബിസ വനമേഖലയിലെ ബൊക്കോ ഹറാം കമാൻഡറാണ് അബു ഖാലിദ്. മേഖലയിലെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത് ഇയാളാണ്. ആയുധങ്ങളും ഭക്ഷ്യവസ്തുക്കളും മരുന്നുകളും സൈന്യം പിടിച്ചെടുത്തു. ബോർനോ സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച രണ്ട് ആക്രമണങ്ങളിലായി ഡസൻകണക്കിന് സാധാരണക്കാരെ ബൊക്കോ ഹറാം ഭീകരർ കൊന്നൊടുക്കിയിരുന്നു. 2009 മുതൽ നൈജീരിയയിൽ ബൊക്കോ ഹറാം ഭീകരർ ആക്രമണം നടത്തിവരികയാണ്.
ഈ ഭീകരസംഘത്തെ കൂടാതെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉപവിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ഐഎസ്ഡബ്ല്യുഎപി) എന്ന സംഘടനയും നൈജീരിയയുടെ വടക്കൻ പ്രദേശങ്ങളിൽ ക്രൈസ്തവരെ കൊന്നൊടുക്കുകയാണ്. 17 വർഷത്തിനിടെ 35,000 പേരാണ് കൊല്ലപ്പെട്ടത്. 20 ലക്ഷത്തിലധികം പേർ പലായനം ചെയ്തു.