നടി അഹാന കൃഷ്ണയും ഇൻസ്റ്റാഗ്രാം ഫോളോവറായ ഫ്ലേവേഴ്സ് ബൈ നീലം (@flavours_by_neelam) തമ്മിലുള്ള കമന്റ് ബോക്സ് യുദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയായിലെ ചർച്ചാവിഷയം.
അഹാനയുടെ സഹോദരി ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങളും, കൃഷ്ണകുമാർ കുടുംബത്തിലെ നിലപാടുകളിലെ വൈരുധ്യങ്ങളും ചൂണ്ടിക്കാണിച്ചാണ് ഫോളോവർ രംഗത്തെത്തിയത്.
അഹാനയുടെ വിവാഹത്തിൽ ദുൽഖർ സൽമാൻ പങ്കെടുത്തതുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രധാന വിമർശനം. ദിയ ഒരു പ്രത്യേക മതവിഭാഗത്തെ എതിർക്കുമ്പോൾ അതേ കുടുംബം ദുൽഖർ സൽമാനെ ഒപ്പം കൂട്ടുന്നതിലെ വൈരുധ്യത്തെ ഫോളോവർ ചോദ്യം ചെയ്തു.
ഇൻസ്റ്റാഗ്രാം യൂസറുടെ ചോദ്യം ഇങ്ങനെയായിരുന്നു: വ്യക്തമായി പറയുകയാണെങ്കിൽ, ഈ പ്രശ്നം ഒരിക്കലും നിങ്ങളുടെ വിവാഹത്തെയോ ദുൽഖർ സൽമാനെക്കുറിച്ചോ ഉള്ളതായിരുന്നില്ല. അത് ദിയയെക്കുറിച്ചുള്ളതായിരുന്നു. ദിയ കേരളത്തിലെ ആ മതവിഭാഗത്തെ അത്രയധികം എതിർക്കുന്നുണ്ടെങ്കിൽ, അവൾക്ക് ദുൽഖർ സൽമാനോടും പ്രശ്നം ഉണ്ടാകേണ്ടതല്ലേ? അതായിരുന്നു ആളുകൾ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ച വിഷയം. അവരോട് വെറുപ്പുണ്ടായിട്ടും നിങ്ങൾ ദുൽഖർ സൽമാനെ വിളിച്ചുവെന്ന് ആരും പറഞ്ഞിട്ടില്ല. അതായിരുന്നില്ലല്ലോ ചർച്ചാ വിഷയം, അല്ലേ? ദിയയെക്കുറിച്ചും അവളുടെ നിലപാടിലെ പ്രകടമായ വൈരുധ്യത്തെക്കുറിച്ചുമായിരുന്നു വിഷയം."
ഇതിന് മറുപടിയായി, "അനാവശ്യ കാര്യങ്ങളിൽ തലയിടാതെ സ്വന്തം ബേക്കിംഗ് ജോലികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്" എന്ന രീതിയിൽ അഹാന പരിഹസിച്ചു. എന്നാൽ ഇതിനു നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളുടെ കൈയടി നേടിയത്.
എന്നാൽ താരത്തിന്റെ പരിഹാസത്തിന് മുന്നിൽ പതറാതെ അതിലും വ്യക്തമായ മറുപടിയുമായി ആ പേജ് തിരിച്ചടിച്ചതാണ് അഹാനയെ പിന്തുണയ്ക്കുന്നവരെപ്പോലും തളർത്തിക്കളഞ്ഞത്.
ഫോളോവറുടെ തഗ് മറുപടി ഇങ്ങനെ:
അഹാന, കുറഞ്ഞപക്ഷം നിങ്ങൾക്ക് എന്നോട് ബേക്കിംഗിൽ ശ്രദ്ധിക്കാൻ പറയാമല്ലോ. എന്നാൽ എനിക്ക് നിങ്ങളോട് എന്ത് പറയാൻ കഴിയും? അഭിനയത്തിൽ ശ്രദ്ധിക്കാൻ പറയാൻ പറ്റുമോ? തീർച്ചയായും ഇല്ല. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ ചെറിയ കാര്യങ്ങളും, കഴിക്കുന്ന ഭക്ഷണവും, ചെയ്യുന്ന മേക്കപ്പുമെല്ലാം പോസ്റ്റ് ചെയ്യുന്നതിൽ തുടരുന്നതായിരിക്കും നിങ്ങൾക്ക് കൂടുതൽ നല്ലത്; കാരണം അർഥവത്തായ ഒരു പോസ്റ്റ് ഇടുന്നതിനേക്കാൾ നന്നായി അത്തരം കാര്യങ്ങളാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്.’’ഗൗരവമേറിയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനേക്കാൾ വ്ളോഗുകളും നിത്യേനയുള്ള പോസ്റ്റുകളുമാണ് അഹാനയ്ക്ക് ഇണങ്ങുന്നത് എന്ന തരത്തിലുള്ള ഈ ചുട്ടമറുപടി നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
അഹാനയെപ്പോലും നിഷ്പ്രഭമാക്കുന്നതായിരുന്നു ഈ ഇൻസ്റ്റാഗ്രാം യൂസറുടെ മറുപടി എന്നാണ് ആരാധകർ അടക്കം വിലയിരുത്തുന്നത്.