ചണ്ഡിഗഢ്: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ഗാന്ധി കുടുംബവുമായും വ്യക്തിപരമായ ബന്ധം നിലനിൽക്കുമെങ്കിലും, രാഷ്ട്രയമായി ബിജെപിയോടാണു പ്രതിബദ്ധതയുള്ളതെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്.
ഇൻസ്റ്റഗ്രാമിൽ വ്യാഴാഴ്ച രാത്രി രാഹുൽ ഗാന്ധി പങ്കുവച്ച വീഡിയോയിൽ, “ബിജെപിയിലെ എന്റെ പ്രിയപ്പെട്ട നേതാവ് അമരീന്ദർ സിംഗാണ്. അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്. വളരെ കൂൾ വ്യക്തിയാണ്. സൈനികചരിത്രത്തിൽ മികച്ച അറിവുള്ള ആളാണ്” എന്ന് പറഞ്ഞിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമരീന്ദർ വീണ്ടും കോണ്‍ഗ്രസിലേക്കു മടങ്ങിയേക്കുമെന്ന അഭ്യൂഹമാണുണ്ടായത്.