Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Committee Meeting

Ernakulam

വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ആ​വ​ലാ​തി​ക​ളു​മാ​യി കൊ​ച്ചി മേ​യ​റും  കോ​ത​മം​ഗ​ലം എംഎ​ൽ​എ​യും

കാ​ക്ക​നാ​ട്: ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ആ​വ​ലാ​തി​ക​ളു​മാ​യി കൊ​ച്ചി മേ​യ​ർ വി.​കെ.​മി​നി​മോ​ളും കോ​ത​മം​ഗ​ലം എം​എ​ൽ​എ ആ​ന്‍റ​ണി ജോ​ണും. വ​ന്യ​മൃ​ഗ​ശ​ല്യം പ്ര​തി​രോ​ധി​ക്കാ​നാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള​ള പ​ദ്ധ​തി​ക​ൾ പ​ല​തും പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തു​മൂ​ലം മ​ല​യോ​ര​ക​ർ​ഷ​ക​ര​ട​ക്ക​മു​ള്ള ജ​ന​ങ്ങ​ൾ തീ​രാ​ദു​രി​ത​ത്തി​ലാ​ണെ​ന്നും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​റേ​റ്റ് ആ​സൂ​ത്ര​ണ​ഹാ​ളി​ൽ ന​ട​ന്ന വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക്കു​ള്ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മേ​യ​ർ വി.​കെ മി​നി​മോ​ളും ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. പ​ള്ളി​പ്പു​റം, ഞാ​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളും ക​ഠി​ന​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന​താ​യും യോ​ഗ​ത്തി​ൽ പ​രാ​മ​ർ​ശം ഉ​ണ്ടാ​യി.

കു​ഴു​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഐ​ക്യ​സ​മാ​ജം പാ​ട​ശേ​ഖ​ര​ത്തി​ൽ പ​മ്പ്സെ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും കോ​ൺ​വെ​ന്‍റ് ബീ​ച്ച്പാ​ലം, ചെ​റി​യ ക​ട​മ​ക്കു​ടി​പാ​ലം, ഹെ​ർ​ബ​ർ​ട്ട് പാ​ലം, എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്ത് 2020- 21 ൽ ​ആ​രം​ഭി​ച്ച ബ​സ്സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം വി​ളി​ക്കാ​നും തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ എഡിഎം വി​നോ​ദ് രാ​ജ്, പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ജി. ​ഉ​ല്ലാ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up