Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Common People

എഫ്സിആർഎയും സാധാരണക്കാരും

എ​​​​ഫ്സി​​​​ആ​​​​ർ​​​​എ വി​​​​ഷ​​​​യം ചൂ​​​​ടേ​​​​റി​​​​യ ച​​​​ർ​​​​ച്ച​​​​യാ​​​​യ​​​​ല്ലോ. ഈ ​​​​നി​​​​യ​​​​മ​​​​ ഭേ​​​​ദ​​​​ഗ​​​​തി സാ​​​​ധാ​​​​ര​​​​ണ ക്രി​​​​സ്ത്യാ​​​​നി​​​​ക​​​​ളെ ഒ​​​​രു ത​​​​ര​​​​ത്തി​​​​ലും ബാ​​​​ധി​​​​ക്കു​​​​ന്ന ഒ​​​​ന്ന​​​​ല്ല എ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം ചി​​​​ല കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ബോ​​​​ധ​​​​പൂ​​​​ർ​​​​വം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. ആ​​​​രാ​​​​ണ് സാ​​​​ധാ​​​​രണ ക്രി​​​​സ്ത്യാ​​​​നി? ആ​​​​രാ​​​​ണ് അ​​​​സാ​​​​ധാ​​​​ര​​​​ണ ക്രി​​​​സ്ത്യാ​​​​നി? സ​​​​ഭ​​​​യി​​​​ൽ വി​​​​ഭാ​​​​ഗീ​​​​യ​​​​ത ഉ​​​​ണ്ടാ​​​​ക്കാ​​​​നാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ശ്ര​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​ചാ​​​​ര​​​​ണം.

കേ​​​​ര​​​​ള​​​​ സ​​​​ഭ​​​​യും ഭാ​​​​ര​​​​ത​​​​ സ​​​​ഭ​​​​യും വി​​​​ദേ​​​​ശ​​​​സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ പ്ര​​​​ധാ​​​​ന​​​​ ല​​​​ക്ഷ്യം​​​​ത​​​​ന്നെ ദാ​​​​രി​​​​ദ്ര്യ​​​​നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. വി​​​​ദേ​​​​ശ​​​​സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ളും പോ​​​​ഷ​​​​കാ​​​​ഹാ​​​​ര​​​​ങ്ങ​​​​ളും സ​​​​ഭ ധാ​​​​രാ​​​​ള​​​​മാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ക​​​​യും ഈ ​​​​നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു പ​​​​ട്ടി​​​​ണി​​​​ പ​​​​ടി​​​​യ​​​​ക​​​​റ്റു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​ത് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ​​​​യും പാ​​​​വ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഇ​​​​ട​​​​യി​​​​ലു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മ​​​​ല്ലാ​​​​യി​​​​രു​​​​ന്നോ?

സ​​​​ഭ​​​​യു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ആ​​​​തു​​​​രാ​​​​ല​​​​യ​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​നാ​​​​ട​​​​ൻ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി ആ​​​​രം​​​​ഭി​​​​ച്ച​​​​വ​​​​യാ​​​​ണ്. ഇ​​​​വ​​​​യ്ക്ക് തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ വി​​​​ദേ​​​​ശ​​​​സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സ​​​​ഭ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ വ​​​​ഴി​​​​യാ​​​​യി ആ ​​​​നാ​​​​ടും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും വ​​​​ള​​​​ർ​​​​ന്നു. ഇ​​​​ന്നും അ​​​​വ​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്ത് ഉ​​​​പ​​​​ജീ​​​​വ​​​​നം ക​​​​ഴി​​​​ക്കു​​​​ന്ന​​​​തും അ​​​​വ​​​​യു​​​​ടെ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ല്ലേ?

ഭാ​​​​ര​​​​ത​​​​ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യ്ക്ക് 5,000ത്തിൽ​​​​പ​​​​രം കാ​​​​രു​​​​ണ്യ ഭ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ട്. അ​​​​നാ​​​​ഥ​​​​രെ​​​​യും വൃ​​​​ദ്ധ​​​​രെ​​​​യും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രെ​​​​യും മാ​​​​ന​​​​സി​​​​ക​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​ള്ള​​​​വ​​​​രെ​​​​യും മ​​​​റ്റും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​ദേ​​​​ശ​​​​സ​​​​ഹാ​​​​യം ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​വ​​​​യു​​​​ടെ സേ​​​​വ​​​​നം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​ശ​​​​ര​​​​ണ​​​​രാ​​​​യ വ്യ​​​​ക്തി​​​​ക​​​​ളെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ കൂ​​​​ട്ട​​​​ത്തി​​​​ൽ കൂ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ടോ?

സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​കൾ

എ​​​​ല്ലാ രൂ​​​​പ​​​​ത​​​​ക​​​​ൾ​​​​ക്കും സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​ക​​​​ളു​​​​ണ്ട്. ഇ​​​​വ വ​​​​ഴി സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് എ​​​​ത്ര​​​​മാ​​​​ത്രം സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ട് എ​​​​ന്ന​​​​ത് എ​​​​ണ്ണി​​​​ത്തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തു​​​​ക പ്ര​​​​യാ​​​​സ​​​​​​​​മാ​​​​ണ്. ധാ​​​​രാ​​​​ളം കുടി​​​​ൽ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി സാ​​​​ധാ​​​​ര​​​​ണ വീ​​​​ട്ട​​​​മ്മ​​​​മാ​​​​ർ​​​​ക്കും മ​​​​റ്റും ജോ​​​​ലി കൊ​​​​ടു​​​​ക്കാ​​​​നും സ്വ​​​​യംതൊ​​​​ഴി​​​​ൽ ന​​​​ൽ​​​​കാ​​​​നും ഇ​​​​വ​​​​യ്ക്കു സാ​​​​ധി​​​​ക്കു​​​​ന്നു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ൽ വി​​​​ദേ​​​​ശസ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഒ​​​​രു ടി​​​​ഷ്യു പേ​​​​പ്പ​​​​ർ യൂ​​​​ണി​​​​റ്റ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത് ഈ ​​​​മാ​​​​ർ​​​​ച്ചി​​​​ലാ​​​​ണ്. ഇ​​​​തു​​​​പോ​​​​ലെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് തൊ​​​​ഴി​​​​ൽ ന​​​​ൽ​​​​കു​​​​ന്നു. ല​​​​ഹ​​​​രിവി​​​​രു​​​​ദ്ധ ഡി-​​​​അ​​​​ഡി​​​​ക്‌​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ലും വി​​​​ദേ​​​​ശ​​​​സ​​​​ഹാ​​​​യം ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ട്.

വി​​​​ദേ​​​​ശ​​​​സ​​​​ഹാ​​​​യ​​​​ത്തി​​​​ന്‍റെ വ​​​​ലുപ്പം ക​​​​ണ്ട് ക​​​​ണ്ണു​​​​മി​​​​ഴി​​​​ച്ചു പോ​​​​യ​​​​ത് 2018ലെ ​​​​പ്ര​​​​ള​​​​യ​​​​കാ​​​​ല​​​​ത്താ​​​​ണ്. Goonj എ​​​​ന്ന ഒ​​​​രു എ​​​​ൻ​​​​ജി​​​​ഒ കു​​​​ട്ട​​​​നാ​​​​ട്ടി​​​​ലെ പ്ര​​​​ള​​​​യ​​​​ബാ​​​​ധി​​​​ത​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ മു​​​​ന്നോ​​​​ട്ടു​​​​ വ​​​​ന്നു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ അ​​​​വ​​​​ർ​​​​ക്ക് പ്ര​​​​വ​​​​ർ​​​​ത്ത​​​​നസൗ​​​​ക​​​​ര്യം കൊ​​​​ടു​​​​ത്തു. അ​​​​വ​​​​ർ ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ൾ, വ​​​​സ്ത്രം, മ​​​​റ്റ് അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ ഇ​​​​റ​​​​ക്കി​​​​വ​​​​ച്ച​​​​ത് ഈ ലേ​​​​ഖ​​​​ക​​​​ൻ താ​​​​മ​​​​സി​​​​ക്കു​​​​ന്ന കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു മു​​​​മ്പി​​​​ലു​​​​ള്ള മു​​​​റ്റ​​​​ത്താ​​​​യി​​​​രു​​​​ന്നു.

ഏ​​​​താ​​​​ണ്ട് പ​​​​തി​​​​നാ​​​​യി​​​​രം ച​​​​തു​​​​ര​​​​ശ്ര​​​​യ​​​​ടി സ്ഥ​​​​ല​​​​ത്ത് ഇരു​​​​നി​​​​ലക്കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ വ​​​​ലുപ്പ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സാ​​​​ധന​​​​ങ്ങ​​​​ൾ അ​​​​ടു​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​ത് എ​​​​ന്നു വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു തീ​​​​രു​​​​മെ​​​​ന്ന് അ​​​​തി​​​​ശ​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. തീ​​​​രു​​​​ംതോ​​​​റും വീ​​​​ണ്ടും വ​​​​ന്നുകൊ​​​​ണ്ടി​​​​രു​​​​ന്നു. കു​​​​ട്ട​​​​നാ​​​​ട്ടി​​​​ൽ ധാ​​​​രാ​​​​ളം കു​​​​ടി​​​​വെ​​​​ള്ള പ്ലാ​​​​ന്‍റു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​നും വീ​​​​ടു​​​​ക​​​​ൾ വ​​​​യ്ക്കാ​​​​നും ഒ​​​​ക്കെ ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ വി​​​​ദേ​​​​ശ​​​​സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു ധാ​​​​രാ​​​​ളം സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ഇ​​​​പ്ര​​​​കാ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​യൊ​​​​ക്കെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ അ​​​​നു​​​​ദി​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​ന് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളാ​​​​ണ്.

വി​​​​ദേ​​​​ശ​​​​സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കും പാ​​​​വ​​​​ങ്ങ​​​​ൾ​​​​ക്കും നേ​​​​രി​​​​ട്ട് ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​ന്ന ഏ​​​​താ​​​​നും പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചുകൂ​​​​ടി പ​​​​റ​​​​യാം. ‘സേ​​​​വ് എ ​​​​ഫാ​​​​മി​​​​ലി പ്ലാ​​​​ൻ’ എ​​​​ന്ന ക​​​​നേ​​​​ഡി​​​​യ​​​​ൻ പ്രോ​​​​ജ​​​​ക്ട് വ​​​​ഴി കേ​​​​ര​​​​ള​​​​ത്തി​​​​ലെ അ​​​​തി​​​​ദ​​​​രി​​​​ദ്ര​​​​രാ​​​​യ പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​വ​​​​രു​​​​ന്നു.

ഒരു വൈ​​​​ദി​​​​ക​​​​ൻ, താൻ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ശു​​​​ശ്രൂ​​​​ഷ ചെ​​​​യ്ത കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ സ​​​​മ്പാ​​​​ദ്യം മു​​​​ഴു​​​​വ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ അ​​​​തി​​​​ദ​​​​രി​​​​ദ്ര​​​​രാ​​​​യ നൂറ് കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ർ​​​​ഷം 20,000 രൂ​​​​പ വീ​​​​തം ന​​​​ൽ​​​​കു​​​​ന്ന ഇ​​​​രു​​​​പ​​​​തു​​​​ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ വാ​​​​ർ​​​​ഷി​​​​ക ബ​​​​ജ​​​​റ്റ് ഉ​​​​ള്ള ‘ഡെ​​​​യ്‌​​​​ലി ബ്ര​​​​ഡ്’ എ​​​​ന്ന പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​വ​​​​രു​​​​ന്നു. മറ്റൊരു വൈ​​​​ദി​​​​ക​​​​നും ത​​​​ന്‍റെ വി​​​​ദേ​​​​ശ​​​​ ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ സ​​​​മ്പാ​​​​ദ്യ​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ച് പാ​​​​വ​​​​പ്പെ​​​​ട്ട കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​വ​​​​രു​​​​ന്നു. ഇ​​​​വ​​​​യൊ​​​​ക്കെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കും പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കും നേ​​​​രി​​​​ട്ട് സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ്.

കാ​​​​രു​​​​ണ്യ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ തു​​​​ട​​​​രു​​​​ന്നു

ഇ​​​​തു​​​​പേ​​​​ലെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് പ​​​​ദ്ധ​​​​തി​​​​ക​​​​ൾ വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി​​​​വ​​​​രു​​​​ന്നു. അ​​​​വ​​​​യെ​​​​ല്ലാം പൂ​​​​ർ​​​​ണ​​​​മാ​​​​യും എ​​​​ഴു​​​​തി​​​​ത്തീ​​​​ർ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​യി​​​​ല്ല. എ​​​​ത്ര ചെ​​​​യ്താ​​​​ലും ആ​​​​വ​​​​ശ്യ​​​​ക്കാ​​​​ർ ഇ​​​​നി​​​​യും ബാ​​​​ക്കി​​​​യാ​​​​ണെ​​​​ന്ന​​​​തും ല​​​​ഭി​​​​ച്ച​​​​വ​​​​ർ പ​​​​ല​​​​രും തൃ​​​​പ്ത​​​​ര​​​​ല്ല എ​​​​ന്ന​​​​തു​​​​മാ​​​​ണ് യാ​​​​ഥാ​​​​ർ​​​​ഥ്യം. എ​​​​ല്ലാ​​​​വ​​​​രെ​​​​യും തൃ​​​​പ്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല എ​​​​ന്ന​​​​റി​​​​ഞ്ഞു​​​​കൊ​​​​ണ്ടും അ​​​​സം​​​​തൃ​​​​പ്ത​​​​രു​​​​ടെ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​ക്കൊ​​​​ണ്ടും സ​​​​ഭ അ​​​​വ​​​​ളു​​​​ടെ കാ​​​​രു​​​​ണ്യ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ തു​​​​ട​​​​രു​​​​ന്നു.

സ​​​​ഭ​​​​യു​​​​ടെ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്ക് പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന ഘ​​​​ട്ട​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​മ്പോ​​​​ൾ, ഇ​​​​വ​​​​യൊ​​​​ന്നും ഞ​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത​​​​ല്ല, സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് ഇ​​​​വ​​​​കൊ​​​​ണ്ട് ഒ​​​​രു പ്ര​​​​യോ​​​​ജ​​​​ന​​​​വു​​​​മി​​​​ല്ല എ​​​​ന്നൊ​​​​ക്കെ​​​​യു​​​​ള്ള വാ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ട് നി​​​​സം​​​​ഗ​​​​രാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്ന​​​​തും വി​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​ൻ കി​​​​ട്ടു​​​​ന്ന അ​​​​വ​​​​സ​​​​രം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​തി​​​​ല്ല എ​​​​ന്നു ചി​​​​ന്തിക്കു​​​​ന്ന​​​​തും കാ​​​​രു​​​​ണ്യ​​​​പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളെ​​​​യും ന​​​​ന്മ​​​​ക​​​​ളെ​​​​യും ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്ന തി​​​​ന്മ​​​​യാ​​​​ണ്.

എ​​​​ഫ്സി​​​​ആ​​​​ർ​​​​എ വ​​​​ഴി വി​​​​ദേ​​​​ശ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ ഫ​​​​ണ്ട് മാ​​​​ത്ര​​​​മാ​​​​ണു വ​​​​രു​​​​ന്ന​​​​ത് എ​​​​ന്ന തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ പ​​​​ല​​​​ർ​​​​ക്കു​​​​മു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, അ​​​​ങ്ങ​​​​നെ​​​​യ​​​​ല്ല. വി​​​​ദേ​​​​ശ​​​​ത്തു ജോ​​​​ലി ചെ​​​​യ്യു​​​​ന്ന വൈ​​​​ദി​​​​ക​​​​രു​​​​ടെ​​​​യും സി​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ​​​​യും വ​​​​രു​​​​മാ​​​​നം രൂ​​​​പ​​​​ത​​​​ക​​​​ൾ​​​​ക്കും സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കും ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ട് വ​​​​ഴി​​​​യാ​​​​ണ്. കൂ​​​​ടാ​​​​തെ വി​​​​ദേ​​​​ശ​​​​ത്തു ജോ​​​​ലി ചെ​​​​യ്യു​​​​ന്ന അ​​​​ല്മാ​​​​യ​​​​ർ​​​​ക്കും ഇ​​​​ട​​​​വ​​​​ക​​​​യെ​​​​യോ രൂ​​​​പ​​​​ത​​​​യെ​​​​യോ അ​​​​വി​​​​ടെ​​​​നി​​​​ന്ന് സ​​​​ഹാ​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഈ ​​​​അ​​​​ക്കൗ​​​​ണ്ട് വ​​​​ഴി മാ​​​​ത്ര​​​​മേ പ​​​​ണം അ​​​​യ​​​​യ്ക്കാ​​​​ൻ സാ​​​​ധി​​​​ക്കൂ.

ഇ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള വ​​​​സ്തു​​​​ത​​​​ക​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​തെ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ​​​​യ്ക്ക് സാ​​​​ധാ​​​​ര​​​​ണ വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്ന തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ പ​​​​ര​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത് ദു​​​​രു​​​​ദ്ദേ​​​​ശ‍്യ​​​​പ​​​​ര​​​​മാ​​​​ണ്. വി​​​​ഭാ​​​​ഗീ​​​​യ​​​​ത സൃ​​​​ഷ്ടി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ്. സ​​​​ഭ​​​​യ്ക്ക് സ്ഥ​​​​ാപ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ട്. അ​​​​വ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ഇ​​​​ട​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള സ​​​​ഭ​​​​യു​​​​ടെ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ്. അ​​​​വ​​​​കൊ​​​​ണ്ട് ഒ​​​​ത്തി​​​​രി നാ​​​​നാ​​​​ജാ​​​​തി മ​​​​ത​​​​സ്ഥ​​​​രാ​​​​യ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ ജീ​​​​വി​​​​ച്ചു​​​​പോ​​​​കു​​​​ന്നു​​​​ണ്ട്.

Latest News

Corehub Up