Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commuted In

America

കാ​ലി​ഫോ​ർ​ണി​യ​യി​ൽ മ​ര​ണ​ശി​ക്ഷ ഇ​ള​വ് ചെ​യ്തു: 548 പ്ര​തി​ക​ളു​ടെ ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്കാ​ൻ ഗ​വ​ർ​ണ​ർ 

സാ​ക്ര​മെ​ന്റോ (കാ​ലി​ഫോ​ർ​ണി​യ): കാ​ലി​ഫോ​ർ​ണി​യ​യി​ലെ 548 മ​ര​ണ​ശി​ക്ഷാ ത​ട​വു​കാ​രു​ടെ ശി​ക്ഷ പ​രോ​ളി​ല്ലാ​ത്ത ജീ​വ​പ​ര്യ​ന്തം ത​ട​വാ​യി കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഗ​വ​ർ​ണ​ർ ഗാ​വി​ൻ ന്യൂ​സം പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ ഇ​തി​ൽ നാ​നൂ​റോ​ളം കേ​സു​ക​ളി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് സം​സ്ഥാ​ന സു​പ്രീം കോ​ട​തി​യാ​ണ്.

ഭ​ര​ണ​കൂ​ട​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ധ​ശി​ക്ഷ ക്യാ​ലി​ഫോ​ർ​ണി​യ​യു​ടെ മൂ​ല്യ​ങ്ങ​ൾ​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും നി​യ​മ​വ്യ​വ​സ്ഥ​യു​ടെ അ​ടി​ത്ത​റ​യെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും ഗ​വ​ർ​ണ​ർ ന്യൂ​സം പ​റ​ഞ്ഞു. 529 പു​രു​ഷ​ന്മാ​രു​ടെ​യും 19 സ്ത്രീ​ക​ളു​ടെ​യും മ​ര​ണ​ശി​ക്ഷ​യ്ക്കാ​ണ് ഇ​ള​വ് ന​ൽ​കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൂ​ട്ട ശി​ക്ഷാ​ഇ​ള​വാ​ണി​ത്. എ​ന്നാ​ൽ, ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള പ്ര​തി​ക​ളു​ടെ  കാ​ര്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി സു​പ്രീംകോ​ട​തി​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണ്.

2019-ൽ ​ത​ന്നെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​റു​ത്തി​വ​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഗ​വ​ർ​ണ​റു​ടെ ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രെ ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും പ്രോ​സി​ക്യൂ​ട്ട​ർ​മാ​രും ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up