Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Competion

വ​യ​ലി​നി​ലെ 'ദീ​പ്ത' വി​സ്മ​യം

തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ മ്യൂ​സി​ക് ബാ​ൻ​ഡാ​യ യൂ​ഫോ​ണി​ക്കി​ലെ മി​ന്നും താ​രം ദീ​പ്ത​യ്ക്ക് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ചാ​യ നാ​ലാം വ​ർ​ഷ​വും വ​യ​ലി​നി​ൽ എ ​ഗ്രേ​ഡ്. ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ ക​ണ്ടു മു​ട്ടു​ക​യും കൂ​ട്ടു​കാ​രാ​വു​ക​യും ചെ​യ്ത ദീ​പ്ത ഉ​ൾ​പ്പെ​ടെ ആ​റു സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ ചേ​ർ​ന്നാ​ണ് 2024 ൽ ​യൂ​ഫോ​ണി​ക്ക് ബാ​ൻ​ഡി​നു രൂ​പം ന​ൽ​കി​യ​ത്.

പ​ഠ​ന​ത്തി​ന​ട​യി​ൽ ഇ​തി​നോ​ട​കം കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും 25 ലേ​റെ വേ​ദി​ക​ളി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച ഈ ​ക​ലാ​കാ​രി​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ​യും ട്രെ​ൻ​ഡിം​ഗ് താ​ര​ങ്ങ​ളാ​ണ്. യൂ​ഫോ​ണി​ക്കി​ൻ്റെ പി​റ​വി​ക്കു പി​ന്നാ​ലെ അ​ഡ്ര ​പ്ര​ദേ​ശ് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ൾ വു​മ​ൺ മ്യൂ​സി​ക് ബാ​ൻ​ഡാ​യ 'നാ​രീ​ഗ​മ' യി​ലെ ലീ​ഡ് വ​യ​ലി​നി​സ്റ്റാ​യും ദീ​പ്ത തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ​ഠ​ന​ത്തി​നൊ​പ്പം സം​ഗീ​ത​ത്തി​ലും വ​ലി​യ സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന ഈ ​മി​ടു​ക്കി ഇ​ക്കു​റി ക​ലോ​ത്സ​വ വേ​ദി​യി​ൽ എ​ച്ച്എസ്​എ​സ് വ​യ​ലി​ൻ(​വെ​സ്റ്റേ​റ്റേ​ൺ)​നു പു​റ​മെ വൃ​ന്ദ​വാ​ദ്യം, ഇം​ഗ്ലീ​ഷ് പ​ദ്യ​പാ​രാ​യ​ണം എ​ന്നീ ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ​സ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ എ.​ആ​ർ. ദീ​പ്ത ക​ക്കോ​ട് കാ​സ​റോ​സ വി​ല്ല​യി​ൽ കെ.​എ​ൽ. അ​നീ​ഷ് - രാ​ഖി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Latest News

Corehub Up