Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Competitive Football

റൊ​ണാ​ൾ​ഡീ​ഞ്ഞോ വീ​ണ്ടും ബൂ​ട്ട​ണി​യു​ന്നു

റോം: ​​​​ലോ​​​​ക ഫു​​​​ട്ബോ​​​​ളി​​​​നെ ത​​​​ന്‍റെ മാ​​​​ന്ത്രി​​​​ക നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​കൊണ്ടു വി​​​​സ്മ​​​​യി​​​​പ്പി​​​​ച്ച ബ്ര​​​​സീ​​​​ലി​​​​യ​​​​ൻ ഇ​​​​തി​​​​ഹാ​​​​സം റൊ​​​​ണാ​​​​ൾ​​​​ഡീ​​​​ഞ്ഞോ വീ​​​​ണ്ടും മ​​​​ത്സ​​​​ര​​​​ ഫു​​​​ട്ബോ​​​​ളി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചെ​​​​ത്തു​​​​ന്നു. 11 വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ നീ​​​​ണ്ട ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് 46കാരനായ താ​​​​രം വീ​​​​ണ്ടും ബൂ​​​​ട്ട​​​​ണി​​​​യു​​​​ന്ന​​​​ത്. ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ക്ല​​​​ബ്ബാ​​​​യ ‘റാവെന്ന’യ്ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് റൊ​​​​ണാ​​​​ൾ​​​​ഡീ​​​​ഞ്ഞോ ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങു​​​​ക.

റാവെന്നയു​​​​മാ​​​​യു​​​​ള്ള റൊ​​​​ണാ​​​​ൾ​​​​ഡീ​​​​ഞ്ഞോ​​​​യു​​​​ടെ ഈ ​​​​തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ന് സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ൾ ഏ​​​​റെ​​​​യാ​​​​ണ്. ക്ല​​​​ബ്ബി​​​​ൽ ര​​​​ണ്ടു റോ​​​​ളു​​​​ക​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും താ​​​​രം ഉ​​​​ണ്ടാ​​​​കു​​​​ക-​​​​ക​​​​ളി​​​​ക്കാ​​​​ര​​​​നാ​​​​യും ക്ല​​​​ബ്ബി​​​​ന്‍റെ ഓ​​​​ഹ​​​​രി ഉ​​​​ട​​​​മ​​​​യാ​​​​യും. ക​​​​ഴി​​​​ഞ്ഞ ജൂ​​​​ണി​​​​ൽ ക്ല​​​​ബ്ബുമാ​​​​യി ക​​​​രാ​​​​റി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ട റൊ​​​​ണാ​​​​ൾ​​​​ഡീ​​​​ഞ്ഞോ തു​​​​ട​​​​ർ​​​​ന്ന് സു​​​​ഹൃ​​​​ത്ത് ഇ​​​​ഗ്നാ​​​​സി​​​​യോ സി​​​​പ്രി​​​​യാ​​​​നി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഈ ​​​​ടീ​​​​മി​​​​ൽ ഓ​​​​ഹ​​​​രി പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

2015 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ബ്ര​​​​സീ​​​​ലി​​​​യ​​​​ൻ ക്ല​​​​ബ്ബാ​​​​യ ഫ്ലു​​​​മി​​​​നെ​​​​ൻ​​​​സി​​​​നു​​​​വേ​​​​ണ്ടി ക​​​​ളി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് റൊ​​​​ണാ​​​​ൾ​​​​ഡീ​​​​ഞ്ഞോ ഒ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​നാ​​​​യി മൈ​​​​താ​​​​ന​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. 2018ൽ ​​​​ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി വി​​​​ര​​​​മി​​​​ക്ക​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഫു​​​​ട്ബോ​​​​ൾ ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യ ശൈ​​​​ലി​​​​ക്ക് ഉ​​​​ട​​​​മ​​​​യാ​​​​യ താ​​​​രം വീ​​​​ണ്ടും ക​​​​ള​​​​ത്തി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്നു​​​​വെ​​​​ന്ന വാ​​​​ർ​​​​ത്ത ആ​​​​രാ​​​​ധ​​​​ക​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ വ​​​​ലി​​​​യ ആ​​​​വേ​​​​ശ​​​​മാ​​​​ണു സൃ​​​​ഷ്‌​​​​ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

300-ാം ഗോ​​​​ൾ, ച​​​​രി​​​​ത്ര​​​​നേ​​​​ട്ടം ല​​​​ക്ഷ്യം

ത​​​​ന്‍റെ പ്രഫഷ​​​​ണ​​​​ൽ ക​​​​രി​​​​യ​​​​റി​​​​ലെ അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ഒ​​​​രു നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ല് സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം കൂ​​​​ടി​​​​യാ​​​​ണ് റൊ​​​​ണാ​​​​ൾ​​​​ഡീ​​​​ഞ്ഞോ​​​​യ്ക്ക് ഈ ​​​​തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ്. ക​​​​രി​​​​യ​​​​റി​​​​ൽ 299 ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി​​​​യ ശേ​​​​ഷ​​​​മാ​​​​ണു താ​​​​രം ക​​​​ളി​​​​ക്ക​​​​ള​​​​ത്തോ​​​​ട് വി​​​​ട​​​​പ​​​​റ​​​​ഞ്ഞ​​​​ത്. അ​​​​തി​​​​നാ​​​​ൽ, വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ലൂ​​​​ടെ ത​​​​ന്‍റെ ക​​​​രി​​​​യ​​​​റി​​​​ലെ 300-ാം ഗോ​​​​ൾ എ​​​​ന്ന സ്വ​​​​പ്ന​​​​നേ​​​​ട്ടം തി​​​​ക​​​​യ്ക്കാ​​​​നാ​​​​കും ബ്ര​​​​സീ​​​​ലി​​​​യ​​​​ൻ ഇ​​​​തി​​​​ഹാ​​​​സം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

15ന് ​സ്റ്റേ​​​​ഡി​​​​യോ ബ്രൂ​​​​ണോ ബെ​​​​നെ​​​​ല്ലി​​​​യി​​​​ൽ ഫോ​​​​ർ​​​​ലി​​​​ എ​ഫ്സി​ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന റാവെന്ന​​​​യു​​​​ടെ ഡെ​​​​ർ​​​​ബി പോ​​​​രാ​​​​ട്ട​​​​മാ​​​​യി​​​​രി​​​​ക്കും റൊ​​​​ണാ​​​​ൾ​​​​ഡീ​​​​ഞ്ഞോ​​​​യു​​​​ടെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ന് വേ​​​​ദി​​​​യാ​​​​കു​​​​ക. ലോ​​​​ക​​​​ശ്ര​​​​ദ്ധ മു​​​​ഴു​​​​വ​​​​ൻ ത​​​​ങ്ങ​​​​ളു​​​​ടെ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​യു​​​​ന്ന നി​​​​മി​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും ഇ​​​​തെ​​​​ന്ന് ക്ല​​​​ബ് അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക​​​​ളി​​​​ക്ക​​​​ള​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​വ​​​​രു​​​​ന്ന​​​​തി​​​​ന്‍റെ ആ​​​​വേ​​​​ശം റൊ​​​​ണാ​​​​ൾ​​​​ഡീ​​​​ഞ്ഞോ​​​​യും പ​​​​ങ്കു​​​​വ​​​​ച്ചു. പ​​​​ന്തു​​​​മാ​​​​യി വീ​​​​ണ്ടും മൈ​​​​താ​​​​ന​​​​ത്തി​​​​റ​​​​ങ്ങാ​​​​നും ക്ല​​​​ബ്ബി​​​​നൊ​​​​പ്പം പു​​​​തി​​​​യൊ​​​​രു ച​​​​രി​​​​ത്രം എ​​​​ഴു​​​​താ​​​​നും താ​​​​ൻ കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ട​​​​ശേ​​​​ഷം അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഫു​​​​ട്ബോ​​​​ൾ ത​​​​നി​​​​ക്ക് എ​​​​പ്പോ​​​​ഴും സ​​​​ന്തോ​​​​ഷ​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​വി​​​​ട​​​​മാ​​​​ണെ​​​​ന്നും ആ ​​​​ആ​​​​വേ​​​​ശം റാവെന്നയി​​​​ലേ​​​​ക്കും കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഫു​​​​ട്ബോ​​​​ൾ ലോ​​​​ക​​​​ത്തെ മാ​​​​ന്ത്രി​​​​ക​​​​ൻ

2002ൽ ​​​​ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് നേ​​​​ടി​​​​യ ബ്ര​​​​സീ​​​​ൽ ടീ​​​​മി​​​​ലെ നി​​​​ർ​​​​ണാ​​​​യ​​​​ക അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു റൊ​​​​ണാ​​​​ൾ​​​​ഡീ​​​​ഞ്ഞോ. ബാ​​​​ഴ്‌​​​​സ​​​​ലോ​​​​ണ​​​​യി​​​​ലെ മി​​​​ന്നും പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ 2005ൽ ​​​​ബാ​​​​ല​​​​ൺ ഡി ​​​​ഓ​​​​ർ പു​​​​ര​​​​സ്കാ​​​​ര​​​​വും അ​​​​ദ്ദേ​​​​ഹം സ്വ​​​​ന്ത​​​​മാ​​​​ക്കി. 2000ക​​​​ളു​​​​ടെ മ​​​​ധ്യ​​​​ത്തി​​​​ൽ ബാ​​​​ഴ്‌​​​​സ​​​​ലോ​​​​ണ​​​​യു​​​​ടെ സു​​​​വ​​​​ർ​​​​ണ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന് അ​​​​ടി​​​​ത്ത​​​​റ​​​​യി​​​​ട്ട താ​​​​രം, ക്ല​​​​ബ്ബി​​​​നൊ​​​​പ്പം ര​​​​ണ്ട് ലാ ​​​​ലി​​​​ഗ കി​​​​രീ​​​​ട​​​​ങ്ങ​​​​ളും 2006ൽ ​​​​യു​​​​വേ​​​​ഫ ചാ​​​​മ്പ്യ​​​​ൻ​​​​സ് ലീ​​​​ഗ് കി​​​​രീ​​​​ട​​​​വും നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. പാ​​​​രീ​​​​സ് സെ​​​​ന്‍റ് ജെ​​​​ർ​​​​മെ​​​​യ്ൻ, എ​​​​സി മി​​​​ലാ​​​​ൻ എ​​​​ന്നീ പ്ര​​​​മു​​​​ഖ ക്ല​​​​ബ്ബു​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യും അ​​​​ദ്ദേ​​​​ഹം ബൂ​​​​ട്ട​​​​ണി​​​​ഞ്ഞു.

ത​​​​ന്‍റെ ത​​​​ന​​​​താ​​​​യ പു​​​​ഞ്ചി​​​​രി​​​​യും അ​​​​വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ ഡ്രി​​​​ബ്ലിം​​​​ഗ് പാ​​​​ട​​​​വ​​​​വും സ​​​​ർ​​​​ഗാ​​​​ത്മ​​​​ക​​​​മാ​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ളും കൊ​​​​ണ്ടു ഫു​​​​ട്ബോ​​​​ളി​​​​നെ അ​​​​നാ​​​​യാ​​​​സ​​​​മാ​​​​യ ഒ​​​​രു ക​​​​ല​​​​യാ​​​​ക്കി മാ​​​​റ്റി​​​​യ താ​​​​ര​​​​മാ​​​​ണു റൊ​​​​ണാ​​​​ൾ​​​​ഡീ​​​​ഞ്ഞോ. ആ ​​​​പ​​​​ഴ​​​​യ മാ​​​​ന്ത്രി​​​​ക നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ ഒ​​​​രി​​​​ക്ക​​​​ൽകൂ​​​​ടി കാ​​​​ണാ​​​​നാ​​​​കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള ഫു​​​​ട്ബോ​​​​ൾ പ്രേ​​​​മി​​​​കള്‍.

Latest News

Corehub Up