കണ്ണൂർ: മൊയാരത്ത് ശങ്കരൻ പുരസ്കാരം മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമ്മാനിക്കുന്ന ചടങ്ങിനിടെ പരിപാടി നടന്ന കണ്ണൂർ ഐഎംഎ ഹാളിലെ പ്രസംഗപീഠത്തിന്റെ പോരായ്മകളെക്കുറിച്ച് പരാതി പറഞ്ഞ് പിണറായി വിജയൻ.
പ്രാസംഗികൻ അകത്തേക്കു കയറി നിൽക്കുന്ന വിധത്തിൽ രൂപകല്പന ചെയ്ത പൊക്കം കൂടിയ പ്രസംഗപീഠത്തിൽ ഏറെ ക്ലേശിച്ച് രണ്ടു മൂന്നു പേരുടെ സഹായത്തോടെയായിരുന്നു അദ്ദേഹം കയറിയത്.കയറിയ ശേഷം ശരിയാംവണ്ണം നിൽക്കാൻ പോലും കഴിയാതെ വശങ്ങൾ പിടിച്ചുനിന്നായിരുന്നു പ്രസംഗം ആരംഭിച്ചത്.
ഇവിടെ നിൽക്കാൻ കുറച്ച് പ്രയാസമാണ്, ഇതൊരു കൂടു പോലെയാണ്, ഇതിന്റെ അടിയിലെ സ്റ്റെപ്പ് നേരിയതാണ്. ഒരു കാൽ പിന്നോട്ടു പോയാൽ ആളു വീഴും, നമ്മളുടെ രീതിക്കു പറ്റിയതല്ലെന്നാണ് തോന്നുന്നത്. ഇനിയെങ്കിലും പരിപാടികൾ നടത്തുന്പോൾ ഈ കൂട്ടിലേക്ക് ആളുകളെ കയറ്റാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നാകുമെന്നും പറഞ്ഞു.