Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complaints Resolved

Palakkad

ജി​ല്ല​യി​ൽ തീ​ര്‍​പ്പാ​ക്കി​യ​ത് 208 പ​രാ​തി​ക​ള്‍

പാ​ല​ക്കാ​ട്: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​ഗോ​ത്ര​വ​ര്‍​ഗ ക​മ്മീ​ഷ​ന്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലും അ​ഗ​ളി​യി​ലും ന​ട​ത്തി​യ ജി​ല്ലാ​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച 43 കേ​സു​ക​ളി​ല്‍ 34 എ​ണ്ണം തീ​ര്‍​പ്പാ​ക്കി. 11 എ​ണ്ണം മാ​റ്റി​വ​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​റ് അ​ദാ​ല​ത്തു​ക​ളി​ലാ​യി 272 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച​തി​ല്‍ 208 എ​ണ്ണ​വും തീ​ര്‍​പ്പാ​ക്കി​യ​താ​യി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ശേ​ഖ​ര​ന്‍ മി​നി​യോ​ട​ന്‍ അ​റി​യി​ച്ചു.

പോ​ലീ​സ്, റ​വ​ന്യൂ, പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍​ഗം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം എ​ന്നീ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് കൂ​ടു​ത​ലാ​യി എ​ത്തി​യ​ത്. പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ വി​ശ​ദ​മാ​യ ച​ര്‍​ച്ച ന​ട​ത്തി.

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ശ​ദ​പ​ഠ​നം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശേ​ഖ​ര​ന്‍ മി​നി​യോ​ട​ന്‍, അം​ഗം അ​ഡ്വ. സേ​തു നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ക​മ്മീ​ഷ​ന്‍ അം​ഗം ടി.​കെ. വാ​സു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ഗ​ളി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തി​യ​ത്.

Latest News

Corehub Up