Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Comprehension

Alappuzha

വാ​യ​ന​ പ​ക്ഷാ​ച​ര​ണം

മു​ഹ​മ്മ: കെ​ഇ കാ​ർ​മ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന വാ​യ​ന​ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച അ​ക്ഷ​ര​മ​ര​ങ്ങ​ളോ​ടെ​യാ​ണ് വാ​യ​ന വാ​രാ​ച​ര​ണം ന​ട​ത്തി​യ​ത്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ്ക​റി​യ എ​തി​രേ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​യ​ന​ദി​ന സ​ന്ദേ​ശ​വും ന​ൽ​കി. കു​ട്ടി​ക​ൾ മ​നോ​ഹ​ര​മാ​യി എ​ഴു​തി ത​യാ​റാ​ക്കി​യ ചാ​ർ​ട്ടു​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു. പ്ര​മു​ഖ മ​ല​യാ​ള സാ​ഹി​ത്യ കൃ​തി​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും വേ​ഷ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ അ​ണി​നി​ര​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ചാ​ക്കോ ആക്ക​ാത്ത​റ, ബ​ർ​സ​ർ സ​നു വ​ലി​യ​വീ​ട്, മീ​ഡി​യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് ഷ​ണ്മു​ഖ​ൻ, പി​ടി​എ ഭാ​ര​വാ​ഹി ഷൈ​ൻ അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മാ​വേ​ലി​ക്ക​ര:​ പു​ന്ന​മൂ​ട് പ​ബ്‌​ളി​ക് ലൈ​ബ്ര​റി​യു​ടെ വാ​യ​ന​പ​ക്ഷാ​ച​ര​ണം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. ടി.​എം. സു​കു​മാ​ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഡേ​വി​ഡ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി അ​ഡ്വ.​ എ​ന്‍. ​ശ്രീ​കു​മാ​ര്‍, ആ​കാ​ശ​വാ​ണി മു​ന്‍ പ്രോ​ഗ്രാം മേ​ധാ​വി ഡി. ​പ്ര​ദീ​പ് കു​മാ​ര്‍, എ​ന്‍.​സി. ബോ​സ്, പി.​ ച​ന്ദ്ര​ന്‍, ഹ​രി​ണി ക​ള​ക്കാ​ട്ട്, ദേ​വ​കി​യ​മ്മ ത​യ്യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വാ​യ​ന​ദി​ന സ​ന്ദേ​ശ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം ന​ട​ത്തി​യ ദീ​പം തെ​ളി​ക്ക​ലി​ന് പു​ന്ന​മൂ​ട് ആ​യു​ഷ്മാ​ന്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ. ​ന​ന്ദു എ​സ്. ബാ​ബു നേ​തൃ​ത്വം ന​ല്‍​കി. ജോ. സെ​ക്ര​ട്ട​റി വി.​ സു​നി​ല്‍കു​മാ​ര്‍ സ്വാ​ഗ​ത​വും ലൈ​ബ്രേ​റി​യ​ന്‍ കെ.​എ​ന്‍. ബി​ബി​ത​മോ​ള്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ചേ​പ്പാ​ട്: ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​ഷ അ​നു​പ്ര​സാ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പിടിഎ ​വൈ​സ് പ്ര​സി​ഡന്‍റ് സോ​മ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​നു കെ. ​സാ​മു​വ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ടി.കെ. സാ​ബു, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റുമാ​രാ​യ സി.​ടി. ജോ​മോ​ൻ, രാ​ജി ഉ​ല​ഹ​ന്നാ​ൻ, ജൂ​ലി ജോ​യ്, മോ​നു ജി. ​സ്ക​റി​യ, ജി​ബി​ൻ ജയിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ വാ​യ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി.

Latest News

Corehub Up